പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്ന്,രണ്ട് വര്‍ഷം,ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
—–
സൗജന്യ കലാപഠനം
കോന്നി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വ്യക്തികള്‍ക്ക് ചെണ്ട, വഞ്ചിപ്പാട്ട് , പരിചമുട്ട് കലാരൂപങ്ങള്‍ സൗജന്യമായി പഠിപ്പിക്കുവാന്‍ സാംസ്‌കാരിക വകുപ്പ് അവസരം ഒരുക്കുന്നു. അപേക്ഷാ ഫോമുകള്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്ന് ലഭിക്കും. അവസാന തീയതി ഏപ്രില്‍ 22 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 9496051662, 9946345962.
പരിശീലന കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ ഏപ്രിലില്‍ ആരംഭിക്കുന്ന ഒന്ന്,രണ്ട് വര്‍ഷം,ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
——-
കൈത്തറി വസ്ത്രങ്ങള്‍ക്ക് റിബേറ്റ്
കോഴഞ്ചേരി അനുഗ്രഹ കോംപ്ലക്‌സിലെ ഹാന്‍ടെക്‌സില്‍ വിഷു പ്രമാണിച്ച് കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ്. ബാലരാമപുരം മുണ്ട്, ഒറ്റമുണ്ട്, സെറ്റുമുണ്ട്, കുത്താംപുളളി/ കസവ് സാരികള്‍, കാവി/ചെക്ക് കൈലികള്‍, കോട്ടണ്‍ ബെഡ്ഷീറ്റ്, കണ്ണൂര്‍ സാറ്റിന്‍ ഷീറ്റ്, ടവലുകള്‍, കോട്ടണ്‍/ലിനന്‍ ഷര്‍ട്ടുകള്‍ എന്നിവ ലഭിക്കും. ഫോണ്‍ : 8590365957.
——
സെമസ്റ്റര്‍ പരീക്ഷ
ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്നും രണ്ടും സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി(ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്നും രണ്ടും സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ (2018 (ലൈബ്രറി സയന്‍സ് സപ്ലിമെന്ററി), 2020, 2024 സ്‌കീം) ജൂണില്‍ നടത്തും. വെബ്‌സൈറ്റ് : www.ihrd.ac.in.
ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജറുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് വൈകിട്ട് 4.30 ന് തുറക്കും. ഫോണ്‍: 0468 2222657
ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍ – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി ഇലക്‌ട്രോണിക്‌സ് വര്‍ക്കുകള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ലൈസന്‍സും ഇത്തരം പ്രവൃത്തികളില്‍ മുന്‍പരിചയവുമുള്ളവര്‍ക്കാണ് അവസരം. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചയ്ക്ക് ഒരു മണി വരെ സ്വീകരിക്കും. ഹാജറുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് വൈകിട്ട് 5.00 ന് തുറക്കും. ഫോണ്‍: 0468 2222657