Saturday, April 19, 2025 7:29 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സ്റ്റേജ് സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍- ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാതലയോഗത്തിനായി സ്റ്റേജ് – സദസ് ക്രമീകരണങ്ങള്‍, കമാനം, ബോര്‍ഡുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന്/സംവിധാനങ്ങള്‍ ഒരുക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.00 ന് തുറക്കും. ഫോണ്‍ : 0468 2222657.

ദിവസവാടകയ്ക്ക് വാഹനം ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ ഐ ആന്റ് പി ആര്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടികള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളില്‍ സഞ്ചരിക്കുന്നതിന് അഞ്ചു പേര്‍ക്ക് (4 + 1) സഞ്ചരിക്കാവുന്ന ടാക്‌സി പെര്‍മിറ്റുള്ള എ.സി. വാഹനം ദിവസവാടകയ്ക്ക് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോണ്‍ : 0468 2222657.

സോഷ്യല്‍ മീഡിയ ക്രിയേറ്റീവുകള്‍ – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 ഏപ്രില്‍, മെയ് മാസങ്ങളില്‍ പത്തനംതിട്ട ജില്ലയില്‍ നടത്തുന്ന പരിപാടികള്‍ക്കായി സോഷ്യല്‍ മീഡിയ ക്രിയേറ്റിവുകള്‍ തയ്യാറാക്കുന്നതിന് ഏജന്‍സികള്‍/വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 16 ന് ഉച്ചകഴിഞ്ഞ് ഒന്നു വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 3.00 ന് തുറക്കും. ഫോണ്‍ : 0468 2222657.
——
റിക്രൂട്ടര്‍മാരെ തേടുന്നു
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ 26 ന് നടക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ റിക്രൂട്ടര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9495999688.

പിഎസ്‌സി റാങ്ക് പട്ടിക
ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ / ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജുകള്‍ എന്നീ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍. 594/2023) തസ്തികയുടെ ജില്ലാ റാങ്ക് പട്ടിക നിലവില്‍ വന്നതായി പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
പുനര്‍ലേലം
കോടതിപിഴ വസൂലാക്കുന്നതിന് കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17ല്‍ 11437 തണ്ടപേരിലുളള റീസര്‍വെ നമ്പര്‍ 452/7-2 ല്‍ പെട്ട പുരയിടത്തിലെ തേക്കുമരം കല്ലൂപ്പാറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ മെയ് അഞ്ചിന് രാവിലെ 11.30ന് പുനര്‍ലേലം ചെയ്യും. ഫോണ്‍ : 0469 2682293.
——-
അവധികാല കോഴ്‌സ്
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കുട്ടികള്‍ക്കായി സി, സി പ്ലസ് പ്ലസ്, പൈത്തണ്‍ തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ : 8281905525, 0469 2961525.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിളിമാനൂരിൽ അമ്മയുടെ ക്രൂരത ; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

0
തിരുവനന്തപുരം: കിളിമാനൂരിൽ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. കുട്ടികളെ ചട്ടുകം പഴുപ്പിച്ച്...

റാന്നിയിൽ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്റർ മരിച്ചു

0
റാന്നി: വിദേശത്ത് നിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെ.എസ്.ആർ.ടിസി ബസും കാറും കൂട്ടിയിടിച്ച്...

പത്തനംതിട്ട സ്വദേശിയായ പോലീസുകാരനെ കോട്ടയത്ത് നിന്ന് കാണാതായതായി പരാതി

0
കോട്ടയം: കോട്ടയത്ത് പോലീസുകാരനെ കാണാതായതായി പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം ജില്ലയിലെ കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങളുടെ...