തൊഴില്‍ മേള നാളെ (ഏപ്രില്‍ 26)
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നാളെ ( ഏപ്രില്‍ 26) തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495999688.
———
പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: മെയ് 15 വരെ അപേക്ഷിക്കാം
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പച്ചമലയാളം -അടിസ്ഥാനകോഴ്‌സിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ മെയ് 15 വരെ നീട്ടി. മറ്റ് ഭാഷകളില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 17 വയസ് പൂര്‍ത്തിയാവരായിരിക്കണം. ഒരു വര്‍ഷമാണ് കോഴ്‌സ്. 60 മണിക്കൂര്‍ മുഖാമുഖവും 30 മണിക്കൂര്‍ ഓണ്‍ലൈന്‍ ക്ലാസുമാണ്. രജിസ്‌ട്രേഷന്‍ ഫീസ് 500 രൂപയും കോഴ്‌സ് ഫീസ് 3500 രൂപയും ആണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രേരക്മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ക്ക് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിനെ സമീപിക്കാം. ഫോണ്‍ -0468 2220799, www.literacymissionkerala.org.
ക്വട്ടേഷന്‍
പത്തനംതിട്ട പൊന്നുംവില സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസില്‍ ഫയലുകള്‍ സൂക്ഷിക്കുന്നതിന് രണ്ട് മീറ്റര്‍ ഉയരവും 90 സെ.മീ. വീതിയും 48 സെ.മീ. കനത്തിലുളള അഞ്ച് തട്ട് സ്റ്റീല്‍ അലമാരയ്ക്കായി ഫര്‍ണിച്ചര്‍ ഉടമകള്‍/നിര്‍മാതാക്കളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 30ന് വൈകിട്ട് മൂന്ന്. വിലാസം : സ്‌പെഷ്യല്‍ തഹസില്‍ദാര്‍, എല്‍.എ (ജനറല്‍) ഓഫീസ്, കളക്ടറേറ്റ്, പത്തനംതിട്ട. ഇ-മെയില്‍ : [email protected]
——-
ആനുകൂല്യവിതരണം
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ അധിവര്‍ഷാനുകൂല്യം വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മേയ് ആറിന് രാവിലെ 10ന് പത്തനംതിട്ട നഗരസഭ ഹാളില്‍ നടക്കും. വിവിധ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസുണ്ടാകും. ഫോണ്‍ : 0468-2327415 .
ഓംബുഡ്‌സ്മാന്‍ 61 പരാതി തീര്‍പ്പാക്കി
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ ഓംബുഡ്‌സ്മാന്‍ 72 പരാതി പരിഗണിച്ച് 61 എണ്ണം തീര്‍പ്പാക്കി. ഗ്രാമപഞ്ചായത്തുകളുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകളില്‍ കേസെടുത്തു. തൊഴിലാളികള്‍ക്ക് അധികമായി നല്‍കിയ 22,412 രൂപ ഈടാക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കാത്ത പഞ്ചായത്തുകള്‍ക്ക് അവ ഉറപ്പാക്കാനും നിര്‍ദേശം നല്‍കി. സീതത്തോട് പഞ്ചായത്തിലെ അര്‍ഹതയില്ലാത്ത ഗുണഭോക്താവിന് വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയ 1,07,752 രൂപ ഉദ്യോഗസ്ഥരില്‍ നിന്നും ഒമ്പത് ശതമാനം പലിശ സഹിതം ഈടാക്കുന്നതിന് ഉത്തരവായി. സീതത്തോട് ഗ്രാമപഞ്ചായത്തില്‍ പ്രവൃത്തി സമയത്ത് സ്ഥാപിക്കേണ്ട സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡിന്റെ കരാറിലെ ക്രമക്കേടിന് ഉന്നതതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. പന്തളത്തെ ഓംബുഡ്‌സ്മാന്‍ ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് മാറ്റുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
——
കടമുറി ലേലം 29ന്
പ്രമാടം ഗ്രാമപഞ്ചായത്തിലെ പൂങ്കാവ്, വി-കോട്ടയം ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒഴിഞ്ഞ കടമുറികളുടെ ലേലം ഏപ്രില്‍ 29ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2242215, 2240175. ഇ-മെയില്‍ : [email protected]