റാങ്ക് പട്ടിക റദ്ദായി
പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍-കെഎപി മൂന്ന്)( കാറ്റഗറി നമ്പര്‍ 537/2022) തസ്തികയിലേക്ക് 2024 ഏപ്രില്‍ 15ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 460/2024/ഡിഒഎച്ച്) കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—–
പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റിസിനെ തിരഞ്ഞെടുക്കുന്നു. മെയ് 20ന് രാവിലെ 11ന് സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പരിചയ രേഖ സഹിതം ജില്ലാ കാര്യാലയത്തില്‍ ഹാജരാകണം. യോഗ്യത- എംഎസ്‌സി (കെമിസ്ട്രി/ മൈക്രോ ബയോളജി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ) ബിരുദം (50 ശതമാനം മാര്‍ക്കോടെ) പ്രായപരിധി 28. സ്റ്റൈപന്റ് 10000. പരിശീലന കാലം – ഒരു വര്‍ഷം. ഫോണ്‍ : 0468 2223983.
സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍ രജിസ്‌ട്രേഷന്‍
മൈ ഭാരത്, യുവജന കാര്യ കായിക, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായി രജിസ്റ്റര്‍മാര്‍ ചെയ്യാന്‍ യുവാക്കള്‍ക്ക് അവസരം. യുദ്ധം, ദുരന്തം എന്നീ അവസരങ്ങളില്‍ ആര്‍മി, ജില്ലാ ഭരണകൂടം എന്നിവയ്ക്ക് സഹായം നല്‍കാനും രാജ്യസേവനത്തിനും അവസരം ഉപയോഗിക്കാം. പ്രകൃതിദുരന്തം, അപകടം, പൊതു അടിയന്തരാവസ്ഥ, മറ്റ് അപ്രതീക്ഷിത സാഹചര്യം എന്നിവയ്ക്കായി പ്രതിരോധശേഷിയുള്ള വോളണ്ടിയര്‍ സേനയെ കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷന് https://mybharat.gov.in. 18വയസിന മുകളിലുളളവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്-ആര്‍മി, എക്‌സ്-എന്‍സിസി, എന്‍സിസി, എസ്പിസി, എന്‍വൈകെഎസ്, എന്‍എസ്എസ്, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വോളണ്ടിയേഴ്‌സിന് പ്രത്യേക പരിഗണന. ഫോണ്‍ : 7558892580.
——
ടെന്‍ഡര്‍
ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തിലേക്ക് ഒരു വര്‍ഷം പതിമാസം 28000 രൂപ നിരക്കില്‍ പരമാവധി 1500 കിലോമീറ്റര്‍ ഓടുന്നതിനായി വാഹനത്തിന് (ഡ്രൈവറില്ലാതെ ) ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 28. ഫോണ്‍ : 0468 2224130.