ക്വട്ടേഷന്‍
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്‌സി വാഹനം മെയ് 29 മുതല്‍ സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മേയ് 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468-2214639. ഇ-മെയില്‍ :[email protected]
—–
ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള ഈ കോഴ്സുകള്‍ ചെയ്യുന്നതിലൂടെ ഇന്റേണ്‍ഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 7994449314.
റാങ്ക് പട്ടിക വിപുലീകരിക്കില്ല
മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 571/2014) തസ്തികയുടെ റാങ്ക് പട്ടികയുടെ സ്വഭാവിക കാലാവധിക്കുളളില്‍ റിപ്പോര്‍ട്ട് ചെയ്തതും ഉദ്യോഗാര്‍ഥികളുടെ അഭാവം മൂലം നികത്താന്‍ കഴിയാതെ അവശേഷിക്കുന്നതുമായ ഒഴിവുകള്‍ ഇല്ലാത്തതിനാല്‍ റാങ്ക് പട്ടിക വിപുലീകരിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
അംഗത്വം പുന:സ്ഥാപിക്കാം
ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ സ്‌കാറ്റേര്‍ഡ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവരില്‍ കുടിശിക വരുത്തിയവര്‍ക്ക് അംഗത്വം പുന: സ്ഥാപിക്കാം. അഞ്ചു വര്‍ഷത്തില്‍ താഴെ വിഹിതമടവില്‍ കുടിശിക വരുത്തിയവര്‍ക്ക് ജില്ലാ കമ്മിറ്റി ഓഫീസില്‍ മേയ് 31 വരെ സംഘടിപ്പിക്കുന്ന മേളയില്‍ പിഴപലിശ സഹിതം പിഴ അടയ്ക്കാം. ഫോണ്‍ : 04734 2325346.