ക്വട്ടേഷന്‍
ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന് മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്‌സി പെര്‍മിറ്റുളള വാഹനത്തിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഏഴ് /അഞ്ച് സീറ്റ്, എ.സി, 2018ന് മുകളിലുളള മോഡല്‍ ഇന്നോവ, മഹീന്ദ്ര ബൊലേറോ/സൈലോ, മാരുതി എര്‍ട്ടിഗ, സ്വിഫ്റ്റ് ഡിസൈര്‍, തതുല്യ നിലവാരമുളള മറ്റ് വാഹനങ്ങള്‍ എന്നിവ പരിഗണിക്കും. മേയ് 26ന് വൈകിട്ട് നാലിന് മുമ്പ് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍ ) കളക്ടറേറ്റ്, പത്തനംതിട്ടയുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍ : 0468 2320940.
—–
അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി എംഎസ് ഓഫീസ്, ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.
രാഷ്ട്രീയ ബാല പുരസ്‌കാരം
വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിനായി ധീരത, സാമൂഹ്യസേവനം, പരിസ്ഥിതി, കലാ-കായിക-സാംസ്‌കാരികം, ശാസ്ത്ര- സാങ്കേതികം മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ https://awards.gov.in വെബ് പോര്‍ട്ടല്‍ മുഖേന അയക്കണം. അവസാന തീയതി ജൂലൈ 31. ഫോണ്‍ : 0468 2319998.
——
വനിത കമ്മീഷന്‍ സിറ്റിംഗ് മേയ് 27 ന്
വനിത കമ്മീഷന്‍ സിറ്റിംഗ് മേയ് 27 ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
മസ്റ്ററിങ്ങ്
എഎവൈ മുന്‍ഗണന കാര്‍ഡ് അംഗങ്ങള്‍ മേയ് 31 ന് മുമ്പ് റാന്നി താലൂക്ക് സപ്ലൈ ഓഫീസിലോ റേഷന്‍ കടയിലോ ആധാര്‍, റേഷന്‍ കാര്‍ഡ് സഹിതം എത്തി മസ്റ്ററിങ്ങ് പൂര്‍ത്തീകരിക്കണമെന്ന് താലൂക്ക് സപ്ലൈ . ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227504.
—–
സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഭവന പുനരുദ്ധാരണത്തിനോ പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപറ്റാത്ത 2.5 ലക്ഷം രൂപയില്‍ താഴെ വരുമാനമുളള പട്ടികവര്‍ഗക്കാരില്‍ നിന്ന് സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ പേരിലോ ഭാര്യ/ ഭര്‍ത്താവിന്റെ പേരിലോ ആയിരിക്കണം വീട്. റാന്നി ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അവസാന തീയതി മേയ് 31. ഫോണ്‍ : 04735 221044, 227703.
—-
അധ്യാപക പരിശീലനം സമാപിച്ചു
സമഗ്ര ഗുണമേന്‍മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഇടങ്ങളില്‍ രണ്ട് ഘട്ടമായി നടന്ന അധ്യാപക പരിശീലനം അവസാനിച്ചു. ഭിന്നശേഷി കുട്ടികളെ ചേര്‍ത്ത് പിടിക്കുന്ന പഠന രീതികളും പരിശീലനത്തിനുണ്ടായി. ‘ബാല്യത്തിനും യൗവനത്തിനും ഒപ്പം’ എന്ന ലഹരി വിരുദ്ധ കാമ്പയിനും തുടക്കം കുറിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസറായ ഡോ. എസ്. സുജമോള്‍, ഡോ. കെ.എം ആരതി കൃഷ്ണ, ജി.സി സുനി എന്നിവര്‍ നേതൃത്വം നല്‍കി.