ഉദ്യോഗസ്ഥര്‍ ഹാജരാകണം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണത്തിനായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും മെയ് 25 മുതല്‍ 30 വരെ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകള്‍, പ്രാദേശിക അതോറിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം ഇവരുടെ സേവനം ലഭ്യമാക്കണം. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.
ഡോ.രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി:
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണപത്രം ഒപ്പുവെച്ചു;
20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസികളുടെ മക്കള്‍ക്ക്
പഠനമികവുളള കേരളീയരായ വിദ്യാര്‍ഥികള്‍ക്കായുളള രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറുമായ ഡോ. ബി. രവി പിളളയും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരിയും തമ്മില്‍ ധാരണാപത്രം കൈമാറി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഹയര്‍സെക്കന്‍ഡറി തലത്തില്‍ 1100 വിദ്യാര്‍ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കും നീക്കിവച്ചിട്ടുണ്ട്. മികച്ച പഠനമികവുളളവരും കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കുമാകും സ്‌കോളര്‍ഷിപ്പിന് അര്‍ഹത. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് വഴിയാണ് രവി പിളള ഫൗണ്ടേഷന്‍ രവി പിളള അക്കാദമിക് എക്‌സലന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌കോളര്‍ഷിപ്പിനായുളള അപേക്ഷ സ്വീകരിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹകരണത്തോടെ തയാറാക്കുന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി 2025 ജൂലൈയില്‍ ആരംഭിക്കും. 2025 സെപ്റ്റംബറില്‍ സ്‌കോളര്‍ഷിപ്പ് തുക കൈമാറും. ബഹ്റൈന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ മെഡല്‍ ഓഫ് എഫിഷ്യന്‍സി (ഫസ്റ്റ് ക്ലാസ്) നേടിയതിന് കേരളം നല്‍കിയ സ്വീകരണ ചടങ്ങിലായിരുന്നു (രവിപ്രഭ) 2025 മുതല്‍ 50 വര്‍ഷത്തേയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 525 കോടി രൂപ നീക്കിവച്ചതായി ഡോ. ബി. രവി പിള്ള അറിയിച്ചത്. പ്രതിവര്‍ഷം 10.5 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക.
മരങ്ങള്‍ മുറിച്ചുമാറ്റണം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതും ജീവനും സ്വത്തിനും ഭീഷണിയായി അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതുമായ മരങ്ങള്‍ ഭൂഉടമ തന്നെ മുറിച്ച് മാറ്റണം. അല്ലാത്തപക്ഷം എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും മരത്തിന്റെ ഉടമ മാത്രമായിരിയ്ക്കും ഉത്തരവാദി എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
—-
മരങ്ങള്‍ മുറിച്ച് മാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും അടിയന്തരമായി മുറിച്ചു മാറ്റണം. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്ത് വിവരം ഓഫീസില്‍ അറിയിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ബന്ധപ്പെട്ട ഉടമസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ്
2025 2026 അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്സ് മേയ് 28 ന് രാവിലെ 10 ന് വാര്യാപുരം ഭവന്‍സ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ നടത്തും. കോഴഞ്ചേരി താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും ക്ലാസ്സില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ രാവിലെ 9:30 ന്. പങ്കെടുക്കുന്നവര്‍ അസ്സല്‍ ഡ്രൈവിംഗ് ലൈസന്‍സുമായി എത്തണമെന്ന് പത്തനംതിട്ട ആര്‍.റ്റി.ഒ അറിയിച്ചു. ഫോണ്‍ : 0468 2222426.
—–
ജില്ലാ വികസന സമിതി യോഗം 31 ന്
ജില്ലാ വികസന സമിതി യോഗം മേയ് 31 ന് രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.