അറിയിപ്പ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികള്‍ ആധാര്‍ പകര്‍പ്പ്, ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് സഹിതം വിവരം പുതുക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ :
04692603074.
—–
ക്വട്ടേഷന്‍
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിലെ അവധി ദിനം ഉള്‍പ്പെടെ മുഴുവന്‍ സമയത്തേക്ക് രണ്ട് സെക്യൂരിറ്റി ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അംഗീകൃത സെക്യൂരിറ്റി സര്‍വീസ് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ രണ്ട്. ഫോണ്‍ : 0468 2223983/ 8590660630.
വനിത കമ്മീഷന്‍ സിറ്റിംഗ് നാളെ (മേയ് 27)
വനിത കമ്മീഷന്‍ സിറ്റിംഗ് നാളെ (മേയ് 27) രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
—–
മരങ്ങള്‍ മുറിച്ചുമാറ്റണം
കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങള്‍ ഭൂ ഉടമ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മസ്റ്ററിംഗ്
മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ മസ്റ്ററിംഗ് ചെയ്യണം. ഫോണ്‍ : 04682 320158.
—-
പുരയിടങ്ങള്‍ വൃത്തിയാക്കണം
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള സ്വകാര്യ വ്യകതികളുടെ കാട് കയറി കിടക്കുന്ന പുരയിടങ്ങള്‍ അടിയന്തിരമായി വൃത്തിയാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കാടുകയറി കിടക്കുന്ന പുരയിടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഉടമകള്‍ വൃത്തിയാക്കേണ്ടതാണെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
—-
നിരോധനം
വംശനാശ ഭീഷണി നേരിടുന്ന നാടന്‍ മത്സ്യങ്ങളെ പിടിക്കുന്നതിന് നിരോധനം. പ്രജനന സമയങ്ങളില്‍ സഞ്ചാര പഥങ്ങളില്‍ തടസം വരുത്തിയും അനധികൃത ഉപകരണങ്ങള്‍ ഉപയോഗിച്ചും നാടന്‍ മത്സ്യം പിടിക്കുന്നതിന് കേരള അക്വാകള്‍ച്ചര്‍ ആന്റ് ഇന്‍ലാന്‍ഡ് ഫിഷറീസ് ആക്ട് പ്രകാരം നിരോധനമുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 15000 രൂപ പിഴയും ആറുമാസം തടവും ലഭിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.