ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സ്
അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത പത്താം ക്ലാസ്.
https://csp.asapkerala.gov.in/courses/general-fitness-trainer ഫോണ്‍ – 9495999704
—-
മരങ്ങള്‍ മുറിച്ചു മാറ്റണം
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുളള അപകടകരമായ മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളള പട്ടികജാതി വിഭാഗക്കാര്‍ക്കാണ് അവസരം. പ്രായപരിധി – 21-35. സ്വന്തം ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ. പരിശീലന കാലാവധി ഒരുവര്‍ഷം. പ്രതിമാസ ഓണറേറിയം 20,000 രൂപ. അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂണ്‍ അഞ്ചിന് സമര്‍പ്പിക്കണം. ജില്ലാ, ബ്ലോക്ക്/മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് അപേക്ഷ ലഭിക്കും. ഫോണ്‍ : 0468-2322712.
—–
അപേക്ഷ ക്ഷണിച്ചു
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ പി ജി ഡിപ്ലോമ, ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ്, ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ /ആര്‍ക്കിടെക്ചര്‍ എഞ്ചിനീയറിംഗ് ബിരുദമാണ് പി ജി ഡിപ്ലോമയ്ക്ക് യോഗ്യത. ബിരുദം /ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമയാണ് ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സിന്റെ യോഗ്യത.
വാസ്തു വിദ്യാ ഗുരുകുലം തിരുവനന്തപുരം സബ് സെന്ററില്‍ ചുവര്‍ ചിത്രകല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. യോഗ്യത എസ്എസ്എല്‍സി. അവസാന തീയതി ജൂണ്‍ 10. അപേക്ഷാ ഫീസ് 200 രൂപ. www.vasthuvidyagurukulam.com ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍ : 04682319740, 9188089740.
അഭിമുഖം
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ് നിയന്ത്രണത്തിലുളള ചിറ്റാര്‍, കടുമീന്‍ചിറ ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് താല്‍കാലിക ഒഴിവിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ കുക്ക് തസ്തികയിലേക്കും നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്, സര്‍ക്കാര്‍ അംഗീകൃത ഫുഡ് ക്രാഫ്റ്റ് / സമാന കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 18 – 36. എസ് സി/ എസ് ടി വിഭാഗത്തിന് ഉയര്‍ന്ന പ്രായപരിധി 41. അപേക്ഷയോടൊപ്പം വിദ്യാഭ്യാസം, ജാതി /പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ മൂന്നിന് രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍ : 04735 227703.