അപേക്ഷ ക്ഷണിച്ചു
കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുകളുണ്ട്. അവസാന തീയതി ജൂണ്‍ ഏഴ്. വെബ്സൈറ്റ് : www.asapkerala.gov.in
ഫോണ്‍ : 9495999688 / 9497289688.
—–
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറുമാസം, മൂന്നുമാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദമാണ് യോഗ്യത. ഫോണ്‍ : 7994926081.
എംബിഎ അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2025-27 ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ രണ്ടിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കൊളജില്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. സി മാറ്റ് /ക്യാറ്റ് സ്‌കോര്‍ കാര്‍ഡ് ഉളളവര്‍ക്കും 2025 മെയില്‍ നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/ 8547618290. വെബ്‌സൈറ്റ് : www.kicma.ac.in
—-
ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ പന്തളം-2 ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ ഒരു വര്‍ഷത്തേക്ക് ഡ്രൈ ലീസ് വ്യവസ്ഥയില്‍ (ഡ്രൈവര്‍ ഇല്ലാതെ) വാഹനത്തിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 12. ഫോണ്‍ : 04734 292620, 262620.