കരാര്‍ നിയമനം
ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനം നടത്തുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. നിയമനകാലാവധി പരമാവധി 30 ദിവസം. ആരോഗ്യമേഖലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് മുന്‍ഗണന. ഒഴിവ് 28. യോഗ്യത -പത്താം ക്ലാസ്. പ്രായപരിധി 18-45. അപേക്ഷയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 30 രാവിലെ 10 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ
കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ ജൂലൈ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാലുവരെ ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ നടത്തും. ഫോണ്‍ : 0468 2223123.
—-
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലയില്‍
പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ജൂണ്‍ 30 ന് ജില്ലയിലെത്തും. രാവിലെ 11.30 ന് കളക്ടറേറ്റിലുളള ഇല്കഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തും. തുടര്‍ന്ന് ഇആര്‍ഒ മാരുടെ യോഗത്തില്‍ പങ്കെടുക്കും.