Wednesday, July 2, 2025 10:05 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

കരാര്‍ നിയമനം
വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ബോയ്‌സ്), പ്രീമെട്രിക് ഹോസ്റ്റല്‍ ചിറ്റാര്‍ (ഗേള്‍സ്), പ്രീമെട്രിക് ഹോസ്റ്റല്‍ കടുമീന്‍ചിറ (ബോയ്‌സ്) എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സലറെ നിയമിക്കുന്നു. ഒഴിവ് മൂന്ന് (പുരുഷന്‍-2, സ്ത്രീ -1). എം.എ/എംഎസ്‌സി സൈക്കോളജി/ എംഎസ്ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുളളവര്‍ക്ക് ജൂലൈ 14 രാവിലെ 11 ന് വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. പ്രായപരിധി -2025 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാര്‍ എന്നിവയുടെ അസല്‍ ഹാജരാക്കണം. നിയമന കാലാവധി 2026 മാര്‍ച്ച് 31 വരെ. ഓണറേറിയം 18000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 227703, 9496070349, 9447859959.

റീ-ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രില്‍ 22 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :04734-223236.

എസ് ബി ഐ വിപണമേള നാളെ (ജൂലൈ 01, ചൊവ്വ)
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രവും എസ് ബി ഐയു ചേര്‍ന്ന് ടൗണ്‍ ഹാളില്‍ നാളെ (ജൂലൈ 01, ചൊവ്വ) രാവിലെ 10.30 ന് പരിശീലകര്‍ നിര്‍മിച്ച ഉല്‍പന്നങ്ങളുടെ വിപണനം നടത്തും. ബാങ്ക് ലോണ്‍ പ്രൊസസിംഗ് സൗകര്യവും ബാങ്കിംഗ് പ്രോഡക്ട്‌സ് ബോധവല്‍ക്കരണവും ഉണ്ട്. ഫോണ്‍ : 04682992293, 8330010232.

ഇ- ലേലം
പോലീസ് കസ്റ്റഡിയിലുളള തറയില്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ മൂന്ന് വാഹനങ്ങളും പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ 10 വാഹനങ്ങളും www.mstcecommerce.com മുഖേനെ ജൂലൈ നാല് രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ ഇ- ലേലം നടത്തും. പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോണ്‍: 0468-2222630. ഇ- മെയില്‍[email protected]
—–
അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വരുന്ന സംരംഭകരുടെ സംശയങ്ങള്‍ ദുരീകരിക്കുന്നതിനും ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായുളള ഈ വര്‍ഷത്തെ ജില്ലാതല എംഎസ്എംഇ ക്ലിനിക് പാനലില്‍ ഉള്‍പ്പെടുത്തുന്നതിന് ബാങ്കിംഗ്, ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും ടെക്‌നോളജി, മാര്‍ക്കറ്റിംഗ്, എക്‌സ്‌പോര്‍ട്ട്, ഡിപിആര്‍ തയാറാക്കല്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുളളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10 വൈകിട്ട് അഞ്ചുവരെ. ഫോണ്‍ : 0468 2214639, 8921374570.

സ്‌കോളര്‍ഷിപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ 3.0 മുഖേനെ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 21. ഫോണ്‍ : 04735 227703.
—-
യോഗപരിശീലകരെ ആവശ്യമുണ്ട്
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ യോഗപരിശീലനം നടത്തുന്നതിന് പരിചയസമ്പന്നരായ അംഗീകൃത വനിത പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അസല്‍ രേഖകള്‍ സഹിതം ജൂലൈ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ (വിളവിനാല്‍ രാജ് ടവേഴ്‌സ്, മണ്ണില്‍ റീജന്‍സിക്ക് എതിര്‍വശം, കോളജ് റോഡ്) അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2310057, 9947297363.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗരോർജ്ജ പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

0
കോഴിക്കോട്: സാധാരണക്കാരെ സോളാര്‍ വൈദ്യുതിയില്‍ നിന്നകറ്റുന്ന നിര്‍ദേശങ്ങളുമായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി...

മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന

0
മലപ്പുറം : മലപ്പുറത്ത് ഫർണിച്ചർ കടയുടെ മറവിൽ വൻ ലഹരിവിൽപ്പന. മഞ്ചേരിയിൽ...

ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് അടൂർ നഗരത്തിലെ കടകളില്‍...

0
പത്തനംതിട്ട : ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന...

പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നിയമനം : സുപ്രീംകോടതി സംവരണ നയം പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: പട്ടികജാതി- പട്ടിക വർഗ ജീവനക്കാരുടെ നേരിട്ടുളള നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീംകോടതി...