ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്
കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഇന്റേണ്‍ഷിപ്പോടുകൂടി റെഗുലര്‍, പാര്‍ടൈം ബാച്ചുകളിലേക്ക് എസ്എസ് എല്‍ സി, പ്ലസ് ടു, ബിരുദം പാസായവര്‍ക്കാണ് അവസരം.
ഫോണ്‍ : 7994926081
—-
സാധ്യതാ പട്ടിക
ജില്ലയില്‍ ഐഎസ്എം വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 613/2024) ആയുര്‍വേദ തെറാപ്പിസ്റ്റ് 07/2025/ഡിഒഎച്ച് നമ്പര്‍ തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
റാങ്ക് പട്ടിക റദ്ദായി
വനംവകുപ്പ് ഫോറസ്റ്റ് ഡ്രൈവര്‍ (ഒന്നാം എന്‍സിഎ വിജ്ഞാപനം- (കാറ്റഗറി നമ്പര്‍ 703/2021) തസ്തികയിലേക്ക് 2025 മേയ് രണ്ടിന് നിലവില്‍ വന്ന 355/2025/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—
നിര്‍ദ്ദേശം ക്ഷണിച്ചു
കാവുകളുടെ പാരിസ്ഥിതിക പുനരുജീവന പദ്ധതി നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താല്‍പര്യമുള്ള ജൈവ വൈവിധ്യ പരിപാലന സമിതികളില്‍ നിന്നും നിര്‍ദ്ദേശം ക്ഷണിച്ചു. അവസാന തീയതി ജൂലൈ 25. വിലാസം: മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം ടി സി 24/3219 നമ്പര്‍ 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം- 695 003. ഇ-മെയില്‍: [email protected], [email protected] ഫോണ്‍:8907446149