അപേക്ഷ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി /സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.
—-
യോഗ പരിശീലകരെ ആവശ്യമുണ്ട്
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗ പരിശീലനത്തിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം / തത്തുല്യം, യോഗ അസോസിയേഷന്‍ / സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം എന്നീ യോഗ്യതയുളളവരില്‍ നിന്ന് യോഗപരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ജൂലൈ 31 നകം അപേക്ഷ ലഭിക്കണം. ഫോണ്‍ : 04734216444.
വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതി
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0468 2325168.
—-
പരിണയം പദ്ധതി
ഭിന്നശേഷിക്കാരായ സ്ത്രീ /പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും സാമൂഹിക നീതി വകുപ്പ് വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ www.suneethi.sjd.kerala മുഖേന അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04682325168.
കുന്നന്താനം മൃഗാശുപത്രി കെട്ടിട നിര്‍മ്മാണോദ്ഘാടനം നാളെ (ജൂലൈ അഞ്ച് ശനി) മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും
കുന്നന്താനം മൃഗാശുപത്രി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നാളെ (ജൂലൈ അഞ്ച് ശനിയാഴ്ച) വൈകിട്ട് മൂന്നിന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി നിര്‍വഹിക്കും. മാത്യു. ടി. തോമസ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. സന്തോഷ് പദ്ധതി വിശദീകരണം നടത്തും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്) ല്‍ ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, ബിസിഎ, എംഎസ്‌സി സൈബര്‍ ഫോറന്‍സിക്‌സ്, എം എസ്‌സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍, ബികോം അക്കൗണ്ടിംഗ്, എംഎസ്‌സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്‌സുകള്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ : 9446302066, 8547124193, 7034612362
—–
സൗജന്യ തൊഴില്‍ പരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ്ങ ് പരിശീലനം ആരംഭിച്ചു. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 04682 992293, 04682 270243.