അംശദായം അടയ്ക്കാം
കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുടക്കം വരുത്തിയ അംശദായം ജൂലൈ 31 വരെ അടയ്ക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
—-
ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ്
സ്‌കോള്‍ കേരള – ഡിപ്ലോമ ഇന്‍ ചൈല്‍ഡ് കെയര്‍ ആന്റ് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കോഴ്‌സ് രണ്ടാം ഗഡു ഫീസ് പിഴകൂടാതെ ജൂലൈ 21 വരെയും 100 രൂപ പിഴയോടെ 30 വരെയും www.scolekerala.org മുഖേനെ അടയ്ക്കാമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2342950, 2342271.
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലെ പോളിമെര്‍ ടെക്‌നോളജി ലാറ്ററല്‍ എന്‍ട്രി ( രണ്ടാം വര്‍ഷത്തിലേക്ക്) സ്പോട്ട് അഡ്മിഷന്‍ ജൂലൈ 15 ന് കോളജില്‍ നടക്കും. രജിസ്ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്‌പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്‌സൈറ്റ് : www.polyadmission.org/let . ഫോണ്‍: 04734 231776.
—-
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഓഫീസ് ഓട്ടമേഷന്‍, ഓട്ടോകാഡ്, അഡ്വാന്‍സിഡ് ഗ്രാഫിക് ഡിസൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8281905525.