ഭിന്നശേഷി അവകാശ നിയമം 2016: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള
ബോധവല്‍ക്കരണ ക്ലാസ് സംസ്ഥാനതല ഉദ്ഘാടനം നാളെ (17)
സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റികളുടെ സഹകരണത്തോടെ ഭിന്നശേഷി അവകാശ നിയമം സംബന്ധിച്ച് സംഘടിപ്പിക്കുന്ന ബോധവത്ക്കരണ ക്ലാസുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടപ്പാക്കുന്ന 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലെയും സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായാണ് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ സ്വാഗതം ആശംസിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ദേവന്‍ കെ മേനോന്‍ നന്ദി പറയും. ഉച്ചയ്ക്ക് 12 മുതല്‍ ജീവനക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടക്കും. 2016ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിലൂടെ ഭിന്നശേഷി സമൂഹത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും അവകാശങ്ങളും നീതിയും സമയബന്ധിതമായി ലഭിക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ നിയമത്തിലുള്ള അവബോധം സൃഷ്ടിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ യഥാസമയം ഗുണഭോക്താക്കളിലെത്തിക്കുന്നതിന് ഏറെ സഹായകമാകും.
പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (17)
കേരള മൃഗസംരക്ഷണവകുപ്പും ഓണാട്ടുകര വികസനസമിതിയും സംയുക്തമായി നടപ്പാക്കുന്ന ആനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് 2022 -23 മാതൃകാ പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) രാവിലെ ഒന്‍പതിന് പന്തളം കടയ്ക്കാട് കൃഷിഫാം അങ്കണത്തിലെ ഫാര്‍മേഴ്‌സ് ട്രെയ്‌നിംഗ് സെന്ററില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്മന്ത്രി ചിഞ്ചുറാണി നിര്‍വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി. പ്രസാദ് വിശിഷ്ടാതിഥിയാവും.
അപേക്ഷ ക്ഷണിച്ചു
ഓഗസ്റ്റ് 2021-ന് മുന്‍പ് അഡ്മിഷന്‍ നേടിയതും (ബിബിബിറ്റി ആന്റ് അഡ്വാന്‍സ്ഡ് മൊഡ്യൂള്‍) തുടര്‍ച്ചയായി മൂന്നുവര്‍ഷത്തിനുള്ളില്‍ ആറ് അവസരം വിനിയോഗിക്കാത്തവരുമായ ട്രെയിനികളില്‍ നിന്നും സിഒഇ പരീക്ഷകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 0230-L &E-00-800-other receipts-88 – other items എന്ന ശീര്‍ഷകത്തില്‍ 170 രൂപ ഒടുക്കിയ ചെലാന്‍ സഹിതം ഇന്ന് (ഫെബ്രുവരി 17) ന് വൈകുന്നേരം അഞ്ചിനകം ഗവ. ഐ ടി ഐ ചെന്നീര്‍ക്കര പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കണം. 60 രൂപ ഫൈനോടുകൂടി ഫെബ്രുവരി 24 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9496366325, 0468-2258710.
ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 25 ന്
പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം ഫെബ്രുവരി 25 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ടെന്‍ഡര്‍
ഫിഷറീസ് വകുപ്പിന്റെ പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി താലൂക്കില്‍ മല്ലപ്പുഴശേരി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സിലെ അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് സിസിടിവി സര്‍വൈലന്‍സ് സിസ്റ്റം സപ്ലൈ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 24 ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2214589.
എന്യൂമറേറ്റര്‍മാരെ ആവശ്യമുണ്ട്
ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന ലോക വ്യാപകമായി നടത്തുന്ന 11 -ാം മത് കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൈവശഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി ആര്‍ ജ്യോതി ലക്ഷ്മി അഭ്യര്‍ഥിച്ചു. വിവിധ താലൂക്കുകളില്‍ നിലവിലുളള എന്യൂമറേറ്റര്‍മാരുടെ ഒഴിവിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുളളവര്‍ക്ക് ഫെബ്രുവരി 20 ന് അകം അപേക്ഷിക്കാം. കോഴഞ്ചേരി – 04682998214, അടൂര്‍ – 04734 291760, തിരുവല്ല- 04692998910, മല്ലപ്പളളി – 0469 2998024, റാന്നി – 04735 299450.