തമിഴ് ഭാഷാന്യൂനപക്ഷം സ്പെഷ്യല്‍ ഓഫീസര്‍ ക്യാമ്പ്
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ തമിഴ് ഭാഷാന്യൂനപക്ഷത്തിന്റെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും, നിവേദകരുമായി മുഖാമുഖം നടത്തുന്നതിനും ഭാഷാന്യൂനപക്ഷം സ്പെഷ്യല്‍ ഓഫീസര്‍ പുനലൂര്‍ താലൂക്ക് ഓഫീസില്‍ ഈ മാസം 22ന് ക്യാമ്പ് നടത്തും. തമിഴ് ഭാഷാന്യൂനപക്ഷവുമായി ബന്ധപ്പെട്ട വ്യക്തികളും, പൊതുപ്രവര്‍ത്തകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു.
ഐ.ടി ഡെലിവറി മാനേജര്‍ നിയമനം
ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേക്ക് നിലവില്‍ ഒഴിവുള്ള ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.norkaroots.orgഎന്ന വെബ്സൈറ്റിലും ടോള്‍ഫ്രീ നമ്പരായ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനം) ബന്ധപ്പെടാമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി ഈമാസം14.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല
ഈമാസം 13ന് പാലക്കാട്, 26 ന് തൃശൂര്‍, 28ന് ആലപ്പുഴ കളക്ട്രേറ്റ് എന്നിവിടങ്ങളില്‍ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ക്യാമ്പ് ചില സാങ്കേതിക കാരണങ്ങളാല്‍ ഈദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക റൂട്ട്സ് എറണാകുളം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഓഫീസര്‍ അറിയിച്ചു. എന്നാല്‍ ഈ ദിവസങ്ങളില്‍ എറണാകുളം നോര്‍ക്ക റൂട്ട്സിന്റെ മേഖല കാര്യാലയത്തില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കും.