കൂണ്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന ഓണ്‍ലൈന്‍ പരിശീലനം
ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ അഗ്രോ ഇന്‍ക്യൂബേഷന്‍ ഫോര്‍ സസ്റ്റെനബിള്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പിന്റെ രണ്ടാം ഘട്ടമായ വിവിധ മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മെര്‍ഷന്‍ ട്രെയിനിംഗ് ഈ 27 ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കുന്നു. ചെറുകിട സംരഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന കൂണ്‍ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സെഷന്‍ ആണ് സംഘടിപ്പിക്കുന്നത്. ഈ സൗജന്യ ഓണ്‍ലൈന്‍ ട്രെയ്‌നിംങ്ങിനുള്ള രജിസ്‌ട്രേഷനായി www.kied.info എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ 7403180193, 9605542061 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
രാത്രികാല മൃഗചികിത്സ : വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് കൂടിക്കാഴ്ച 25 ന്
2021-22 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും.
പത്തനംതിട്ട വെറ്ററിനറി കോംപ്ലക്‌സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഈ മാസം 25 ന് രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 25 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0468 2322762
ആസൂത്രണ സമിതി യോഗം 26ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് സൂ മീറ്റിംഗില്‍ ഓണ്‍ലൈനായി ചേരും.
സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തില്‍ വിദ്യാതീരം പദ്ധതിയിലുള്‍പ്പെടുത്തി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന നല്‍കുന്നു. ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം സിവില്‍ സര്‍വീസ് അക്കാഡമി, പ്ലാമൂട്, തിരുവനന്തപുരം എന്ന സ്ഥാപനം മുഖേനയാണ് നടത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. സിവില്‍ സര്‍വ്വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0468 2967720
റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കും. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം 24ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. ഫോണ്‍: 0468 2967720
ബാങ്ക് പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ ബാങ്ക് പരീക്ഷാ പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കം. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24 ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. തെരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങള്‍ വഴിയാണ് പരിശീലനം നല്‍കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈ സ്ഥാപനത്തില്‍ താമസിച്ചു പഠിക്കുവാന്‍ സന്നദ്ധരായിരിക്കണം. ഫോണ്‍: 0468 2967720
സൗജന്യ പി.എസ്.സി പരിശീലനം
സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കും. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 24ന് മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ബിരുദ തലത്തില്‍ 50% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കൂ. ഫോണ്‍: 0468 2967720
സംഘടനകള്‍ക്ക് വനിതാ കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം
കേരള വനിതാ കമ്മീഷന്‍ ആക്ട് സെക്ഷന്‍ (14) പ്രകാരം വനിതകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കമ്മീഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. പുതിയ സംഘടനകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കുന്നതിനും അവസരമുണ്ടാകും. അപേക്ഷാഫോമും മറ്റ് വിവരങ്ങളും കമ്മീഷന്‍ വെബ്സൈറ്റില്‍ (www.keralawomenscommission.gov.in) ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴില്‍ കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി (സിഎഫ്റ്റികെ) നടത്തുന്ന എംഎസ്‌സി ഫുഡ് ടെക്‌നോളജി ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും സപ്ലൈകോ വെബ്‌സൈറ്റായ www.supplycokerala.com സന്ദര്‍ശിക്കുക.
വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ ധനസഹായപദ്ധതി
സര്‍ക്കാര്‍/സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പൊതുജനപദ്ധതികള്‍-അപേക്ഷപോര്‍ട്ടല്‍ എന്ന വെബ്‌പേജില്‍ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക. പൊതുജനപദ്ധതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന വെബ്‌പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുളള പേജ് തുറന്നുവരും. അതിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍. 0468 2966649.
പടവുകള്‍ ധനസഹായപദ്ധതി
സര്‍ക്കാര്‍/സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകളുടെ മക്കള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നതിനായി ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൊതുജനപദ്ധതികള്‍-അപേക്ഷപോര്‍ട്ടല്‍ എന്ന വെബ്‌പേജില്‍ എങ്ങനെ അപേക്ഷിക്കാം എന്ന മെനുവില്‍ ക്‌ളിക്ക് ചെയ്യുക. പൊതുജനപദ്ധതികള്‍-അപേക്ഷപോര്‍ട്ടല്‍ എന്ന വെബ്‌പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുളള പേജ് തുറന്നുവരും. അതിലെ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് അപേക്ഷ സമര്‍പ്പിക്കാം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാനതീയതി സെപ്റ്റംബര്‍ 15. ഫോണ്‍. 0468 2966649.
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ്
ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത സ്‌കൂള്‍, കോളജ് തലത്തില്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടണം. നിലവില്‍ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം മറ്റു വകുപ്പുകള്‍, ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന ലാപ്‌ടോപ്പ്, മൊബൈല്‍, ടെലിവിഷന്‍ എന്നിവയൊന്നും ലഭിച്ചിട്ടില്ല എന്നു കൂടി സാക്ഷ്യപ്പെടുത്തി വാങ്ങണമെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അറിയിച്ചു.
സ്‌ക്വാഡ് രൂപീകരിച്ചു
ഓണക്കാലത്ത് വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് എന്നിവയുടെ വിപണനവും വിതരണവും തടയുന്നതിന് തിരുവല്ല താലൂക്കില്‍ എക്‌സൈസ്, പോലീസ്, റവന്യു വകുപ്പുകളുടെ സ്‌ക്വാഡ് രൂപീകരിച്ചതായി തഹസീല്‍ദാര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പര്‍ 0469-260130(താലൂക്ക് ഓഫീസ് തിരുവല്ല), 0469-2605684(എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് തിരുവല്ല)
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ധനസഹായം
കോവിഡ് മഹാമാരിയെ തുടര്‍ന്നുളള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് 2005 ലെ പരിഷ്‌ക്കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍ ചെയ്ത സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കും അതോടൊപ്പം കേരള ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങള്‍ക്കും നാലാംഘട്ട ധനസഹായമായി 1000 രൂപ പ്രഖ്യാപിച്ചു. നിലവില്‍ കോവിഡ് ധനസഹായം കൈപ്പറ്റിയ തൊഴിലാളികള്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടയെന്നും ചെയര്‍മാന്‍ അഡ്വ. എം.എസ്. സ്‌കറിയ അറിയിച്ചു.