സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പ്രമാണ പരിശോധന 7, 8, 9, 10, 13, 14 തീയിതികളില്‍
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 418/19) തസ്തികയുടെ 13/08/2021 തീയതിയില്‍ പ്രസിദ്ധീകരിച്ച 03/2021/ഡിഒഎച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന സെപ്റ്റംബര്‍ 7, 8, 9, 10, 13, 14 തീയിതികളില്‍ ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒടിആര്‍ പ്രൊഫൈല്‍ അപലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് നേരിട്ട് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ത്ഥികള്‍ വെരിഫിക്കേഷന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 -2222665.
വിവിധ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
കൊടുമണ്‍ ഐക്കാട് ഗവ.ഐടിഐ യില്‍ എന്‍സിവിടി അംഗീകാരമുള്ള ഡ്രാഫ്ട്മാന്‍ സിവില്‍, ഇലക്ട്രിഷ്യന്‍ ട്രേഡുകളിലേക്കുള്ള 2021-23 ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈനിലാണ് അപേക്ഷ അയക്കേണ്ടത്. www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ അപേക്ഷ ഫോറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ പിഡിഎഫ് ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് ഒരു ഫയല്‍ ആക്കി www.scdd.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിച്ചു സമര്‍പ്പിക്കാം. പ്ലസ് 2 / വിഎച്ച്‌സിഇ യോഗ്യത ഉള്ളവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ആകെ സീറ്റുകളില്‍ 80 % പട്ടിക ജാതി വിഭാഗത്തിനും 10 % വീതം പട്ടിക വര്‍ഗം, മറ്റുവിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് സൗജന്യ പരിശീലനവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04734 – 280771, 9400849337, 9495978703, 9446531099 എന്നീ നമ്പറുകളില്‍ വിളിക്കാം.
പൊതുനിരത്തുകള്‍ക്ക് സമീപത്തെ സാധന സാമഗ്രികള്‍ നീക്കംചെയ്യണം
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പൊതുനിരത്തുകളുടെ ഇരുവശങ്ങളിലായി പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലോ ഗതാഗത തടസമുണ്ടാക്കുന്ന രീതിയിലോ കൃഷി ആവശ്യത്തിനായോ, നിര്‍മ്മാണ ആവശ്യത്തിനായോ, മറ്റ് വ്യക്തിഗത ആവശ്യത്തിനോ ഇട്ടിട്ടുള്ള സാധന സാമഗ്രികള്‍ 15 ദിവസത്തിനുള്ളില്‍ അതാത് വ്യക്തികള്‍ നീക്കം ചെയ്യേണ്ടതും അല്ലാത്തപക്ഷം കേരള പഞ്ചായത്ത് രാജ് നിയമവും ചട്ടങ്ങളും മറ്റ് അനുബന്ധ വകുപ്പുകള്‍ പ്രകാരവും മേല്‍ നടപടി സ്വീകരിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
കെല്‍ട്രോണ്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ അടൂരുള്ള നോളജ് സെന്ററില്‍ ഓണ്‍ലൈനായി ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ തുടരുന്നു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്‌സി നിയമനങ്ങള്‍ക്കു യോഗ്യവുമായ പിജിഡിസിഎ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ), വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്‌സുകളിലേക്കും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ്‌ടോപ് ടെക്‌നോളജീസ് പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. അഡ്മിഷന്‍ നേടുന്നതിനായി 8547632016 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷിക്കാം
എസ്എസ്എല്‍സി, പ്ലസ് 2, വിഎച്ച്എസ്‌സി, ഡിപ്ലോമ,ടിടിസി, പോളിടെക്‌നിക് പരീക്ഷകള്‍ക്കും, ഡിഗ്രി, പിജി ഡിപ്ലോമ മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകള്‍ തുടങ്ങിയ പരീക്ഷകള്‍ക്കും ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷന്‍ അഥവാ തത്തുല്യ ഗ്രേഡോടെ വിജയിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം അനുവദിക്കുന്നതിന് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും 2021 മാര്‍ച്ച് മാസത്തില്‍ ആദ്യ തവണ പരീക്ഷയെഴുതി ഒന്നാം ക്ലാസ് / ഡിസ്റ്റിംഗ്ഷനോടെ അഥവാ തത്തുല്യ ഗ്രേഡോടെ പാസായവരുമായിരിക്കണം. ജാതി സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷകര്‍ക്ക് ഇ-ഗ്രാന്റ്‌സ് 3.0 എന്ന വെബ്‌സൈറ്റ് മുഖേന അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ, നേരിട്ടോ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം ഹാര്‍ഡ് കോപ്പി അവരവര്‍ താമസിക്കുന്ന ബ്ലോക്ക് / മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
തൊഴില്‍രഹിതര്‍ക്ക് വായ്പകള്‍ക്ക് അപേക്ഷിക്കാം
പത്തനംതിട്ട ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്കു വസ്തു / ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹ, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍ /ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പടെയുള്ള കമേഴ്സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18 നും 55നും മധ്യേ. വാഹന വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സും ഉണ്ടായിരിക്കണം. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബിഎല്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400068503