ചെറുകിട തോട്ടം തൊഴിലാളികള്‍ക്ക് കോവിഡ് ആശ്വാസ ധനസഹായം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം ധനസഹായം ലഭിച്ചവര്‍ക്ക് അപേക്ഷ കൂടാതെ തുക അനുവദിക്കും. പുതിയ അപേക്ഷ www.boardswelfareassistance.lc.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2223069 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍, പത്തനംതിട്ട)അറിയിച്ചു.
എസ്.സി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന എസ്.സി വിദ്യാര്‍ഥികള്‍ക്ക് പ്രൈമറി/ സെക്കന്‍ഡറി എയ്ഡഡ് പദ്ധതി പ്രകാരം ബാഗ്, യൂണിഫോം, കുട, സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങുന്നതിനും പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ഡേറ്റാ റീചാര്‍ജ് ചെയ്യുന്നതിനും ധനസഹായം നല്‍കുന്നു. 2000 രൂപ നിരക്കില്‍ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് സ്ഥാപന മേധാവികള്‍ മുഖേന ക്രെഡിറ്റ് ചെയ്യും. ജില്ലയിലെ സ്‌കൂള്‍ മേധാവികള്‍ അര്‍ഹരായ വിദ്യാര്‍ഥികളുടെ ലിസ്റ്റുകള്‍ ഓണ്‍ലൈനായി ഈ മാസം 15 നകം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ഇ- ഗ്രാന്റ്സ് സൈറ്റ് മുഖേന ലഭ്യമാക്കണം. ഫോണ്‍ : 0468 2322712.
റിവ്യൂ മീറ്റിംഗ് 9 ന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ വേണ്ടി കേരള വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി തുടങ്ങിയ വകുപ്പുകളില്‍ തുക ഡെപ്പോസിറ്റ് ചെയ്തതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ പൂര്‍ത്തിയാകാത്തതും ഇനിയും ആരംഭിക്കാത്തതുമായ പദ്ധതികളെപ്പറ്റി ഒരു റിവ്യൂ യോഗം ഈ മാസം 9 ന് ചേരും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് കേരള വാട്ടര്‍ അതോറിറ്റിയുടെയും മൂന്നിന് കെ.എസ്.ഇ.ബി യുടെയും പ്രവൃത്തികള്‍ റിവ്യൂ ചെയ്യും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ രേഖകള്‍, പ്രവൃത്തികളുടെ പുരോഗതി എന്നിവ സഹിതം യോഗത്തിന് ഹാജരാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു
വനിതാ ശിശു വകുപ്പിന്റെ കീഴിലുളള പന്തളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2021-22 വര്‍ഷത്തില്‍ 2021 സെപ്റ്റംബര്‍ ഒന്നു മുതല്‍ കാര്‍ / ജീപ്പ് (എ.സി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ തത്പരരായ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 14 ന് പകല്‍ 12 വരെ. ഫോണ്‍ : 04734 256765. ഇ -മെയില്‍ [email protected]
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്‍.ഡി യുടെ ഔദ്യോഗിക യാത്രകള്‍ക്കായി കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്. താത്പര്യമുളള വാഹന ഉടമകള്‍ ഈ മാസം 16 ന് വൈകിട്ട് അഞ്ചിനകം സി.എഫ്.ആര്‍.ഡി ഡയറക്ടറുടെ പേരില്‍ നിരക്ക് സംബന്ധമായ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. (വാഹനത്തിന്റെ സ്പെസിഫിക്കേഷന്‍ -മോഡല്‍ 2017, ടൈപ്പ്- സെഡാന്‍, എ.സി) ഫോണ്‍ : 0468 2241144.
സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ പ്രോത്സാഹന ധനസഹായ പദ്ധതി
സ്വകാര്യ ഭൂമികളിലെ തടിയുല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2021-22 വര്‍ഷത്തേക്കുളള പ്രോത്സാഹന ധനസഹായ പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നു.
തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ തൈകള്‍ നട്ടു വളര്‍ത്തുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്നും (0468 2243452), വനം വകുപ്പിന്റെ www.keralaforest.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി ഈ മാസം 31 വരെ നീട്ടി. അപേക്ഷകള്‍ പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് സമര്‍പ്പിക്കണം.
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിംഗ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 31. വിശദവിവരങ്ങള്‍ക്ക് 9048110031, 9447049125 എന്ന നമ്പരുകളില്‍ വിളിക്കുകയോ www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.
വാര്‍ഷിക പദ്ധതി 2021-22 -വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോം ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ നിന്നും വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 14ന് വൈകിട്ട് നാലിനകം അംഗന്‍വാടികളില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
തെരുവ് വിളക്ക് അറ്റകുറ്റപ്പണിക്ക് ഇലക്ട്രീഷ്യനെ ആവശ്യമുണ്ട്
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തെരുവ് വിളക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഒരു ഇലക്ട്രീഷ്യനെയും ഒരു ഏണി ഘടിപ്പിച്ച പിക് അപ്പ് ആട്ടോ, ഡ്രൈവര്‍ സഹിതം ആവശ്യമുണ്ട്. ഇലക്ട്രീഷ്യന് വയര്‍മാന്‍ പെര്‍മിറ്റ് ലൈസന്‍സും ഡ്രൈവര്‍ക്ക് ക്ഷമതയുള്ള ഡ്രൈവിംഗ് ലൈസന്‍സും വാഹനത്തിന് ആവശ്യമായ എല്ലാ രേഖകളും ഉണ്ടായിരിക്കണം. വാഹനത്തിന് പ്രതീക്ഷിക്കുന്ന വാടക രേഖപ്പെടുത്തിയ അപേക്ഷ മറ്റ് രേഖകളോടൊപ്പം ഈ മാസം 9ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ഗ്രാമപഞ്ചായത്താഫീസില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയങ്ങളില്‍ അറിയാം. ഫോണ്‍: 04734 240637.