Thursday, May 15, 2025 8:35 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ 23ന്
പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒരു അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂവും പരിശോധനയും 2021 സെപ്റ്റംബര്‍ 23ന് രാവിലെ 11ന് നടക്കും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കും യോഗ്യരായ മറ്റുള്ളവര്‍ക്കും പങ്കെടുക്കാം. തിരഞ്ഞെടുപ്പിനായി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും പ്രാക്ടിക്കല്‍ ടെസ്റ്റും ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ച് 31 വരെയായിരിക്കും നിയമനം.

അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. യോഗ്യത: പ്ലസ് ടു ജയിച്ച ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. ഫോട്ടോ എഡിറ്റിംഗില്‍ പരിജ്ഞാനം വേണം. പ്രായം 20നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. വേതനം പ്രതിമാസം 15,000 രൂപ. പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകുമ്പോള്‍ കാമറ, യോഗ്യതാ രേഖകളുടെയും സ്ഥിരം വിലാസം വ്യക്തമാക്കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെയും അസലും പകര്‍പ്പും ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നു വ്യക്തമാക്കുന്ന, പ്രദേശത്തെ പോലീസ് എസ്.എച്ച്.ഒ-യുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. വിശദ വിവരത്തിന് ഫോണ്‍: 0468-2222657.

ശിശുക്ഷേമ സമിതി യോഗം 24 ന്
ജില്ലാ ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ മാസം 24 ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍രുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേരും.

ക്ഷീരകര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 23 ന് ഉച്ചക്ക് രണ്ടിന് കന്നുകാലികളിലെ സ്ട്രെസ് മാനേജ്മെന്റ് ക്ഷീരകര്‍ഷകര്‍ അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അന്നേ ദിവസം രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.

പോളിടെക്‌നിക്ക് പ്രവേശനം
പോളിടെക്‌നിക്ക് പ്രവേശനത്തിനായുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി സമയ ക്രമമനുസരിച്ച് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് മെമ്മോറിയല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണം. അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന എല്ലാ അസല്‍ രേഖകള്‍, ടി.സി, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, അലോട്ട്‌മെന്റ് സ്ലിപ്പ്, ഫീസ് അടയ്ക്കുവാനുള്ള ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ്, കൂടാതെ പി.ടി.എ ഫണ്ടിനുള്ള തുക എന്നിവ സഹിതം രക്ഷകര്‍ത്താവിനോടൊപ്പം കോവിഡ് മാനദണ്ഡം പാലിച്ച് രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടിനകം റിപ്പോര്‍ട്ട് ചെയ്യണം. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്‌ക്കേണ്ടതാണ്. പിടിഎ ഫണ്ട് 2000 രൂപ ക്യാഷ് ആയി നല്‍കണം. സെപ്റ്റംബര്‍ 22 ന് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 23ന് സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ്. സെപ്റ്റംബര്‍ 24,28 തീയതികളില്‍ മേല്‍ ദിവസങ്ങളില്‍ പ്രവേശനം എടുക്കാന്‍ കഴിയാതിരുന്ന എല്ലാ ബ്രാഞ്ചുകളും. കൂടുതല്‍ വിവരങ്ങള്‍ക്ക് :9495120450, 9446856388, 9447113892. വെബ്‌സൈറ്റ്: www.gpcvennikulam.ac.in .

വെച്ചൂച്ചിറ പോളിടെക്നിക് കോളജില്‍ ലാറ്ററല്‍ എന്‍ട്രി പ്രവേശനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രകാരമുളള പ്രവേശനം ഈ മാസം 29 ന് നടക്കും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ ആയിരിക്കും. വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഓപ്ഷന്‍ നല്‍കിയിട്ടുളള, പത്തനംതിട്ട ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ അപേക്ഷകര്‍ക്കും കൗണ്‍സിലിംഗില്‍ പങ്കെടുക്കാം. വിദ്യാര്‍ഥികള്‍ ആവശ്യമായ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിനെത്തിച്ചേരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവേശനത്തില്‍ പങ്കെടുക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org/let എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

അനധികൃത കൈയേറ്റങ്ങള്‍ ഒഴിയണം
കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടിന്റെ ചാപ്റ്റര്‍ നാല്, സെക്ഷന്‍ 15(1), 15(2) പ്രകാരവും നാഷണല്‍ ഹൈവേ (ലാന്‍ഡ് ആന്‍ഡ് ട്രാഫിക്) അക്ട് 2002 ചാപ്റ്റര്‍ മൂന്ന്, 26 പ്രകാരവും ഗവണ്‍മെന്റ് സ്ഥലം കൈയേറുന്നതും അനധികൃതമായി ഉപയോഗിക്കുന്നതും കുറ്റകരമാണ്. ഇത് ഒരു അറിയിപ്പായി കണക്കാക്കി ഒരാഴ്ചയ്ക്കകം എന്‍.എച്ച് 183 ന്റെ പരിധിയിലുളള (കൊല്ലം- തേനി ഹൈവേ : വെളളാവൂര്‍ മുതല്‍ ളായിക്കാട് വരെ) എല്ലാ കൈയേറ്റക്കാരും കൈയേറ്റങ്ങള്‍ സ്വയം ഒഴിഞ്ഞു പോകണം. അല്ലാത്തവ ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് ഉണ്ടാകുന്ന എല്ലാ ചെലവുകളും കഷ്ടനഷ്ടങ്ങളും കൈയേറ്റക്കാര്‍ മാത്രം വഹിക്കേണ്ടതാണെന്നും കൊല്ലം പി.ഡബ്ല്യൂ.ഡി എന്‍.എച്ച് ബൈപ്പാസ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 0474 -2796130.

സ്വകാര്യ ആശുപത്രികളും ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം രജിസ്റ്റര്‍ ചെയ്യണം
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളും ഒക്ടോബര്‍ 15 ന് അകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ഇതിനോട് അനുബന്ധിച്ച് ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഒക്ടോബര്‍ 15 ന് അകം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി.

പാര്‍ക്കിംഗ് നിയന്ത്രണം ഏര്‍പ്പെടുത്തി
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മിലിട്ടറി കാന്റീനോട് ചേര്‍ന്നുള്ള നരിയാപുരം – വളവൂര്‍ക്കാവ് റോഡില്‍ ഗതാഗതപ്രശ്നം ചര്‍ച്ച ചെയ്യുന്നതിന് വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ മിലിട്ടറി കാന്റീന്‍, പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളുടെ സംയുക്ത യോഗം ചേര്‍ന്നു. നരിയാപുരം എസ്.ബി.ഐ മുതല്‍ സൊസൈറ്റിപടി വരെ റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിംഗ് പൂര്‍ണമായി നിരോധിക്കാനും, സൊസൈറ്റിപടി കഴിഞ്ഞ് റോഡിന്റെ ഒരുവശത്ത് മാത്രം പാര്‍ക്കിംഗ് അനുവദിക്കാനും തീരുമാനിച്ചു. പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന വാഹന ഉടമകളില്‍നിന്നും പിഴ ഈടാക്കുമെന്ന് പോലീസും, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പും അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെ നിർമാണം ഈ മാസം 80 ശതമാനം...

0
കൊടുങ്ങല്ലൂർ : ദേശീയപാത 66-ന്റെ തൃശ്ശൂർ ജില്ലയിലെ രണ്ടു റീച്ചുകളുടെയും നിർമാണം...

കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു

0
കണ്ണൂർ : കണ്ണൂർ മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ്‌ പദയാത്രക്കിടെയുണ്ടായ സംഘർഷത്തിൽ പോലീസ്...

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി...

മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ

0
ചെന്നൈ : മുസ്ലീം ലീഗ് ദേശീയ കൗൺസിൽ യോഗം ഇന്ന് ചെന്നൈയിൽ...