Friday, July 4, 2025 10:11 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2021-2022 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ നിന്നും ലഭിക്കും. ജനറല്‍, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ അപേക്ഷ നല്‍കാം. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ ഈ മാസം 12ന് മുന്‍പായി വാര്‍ഡ് മെമ്പര്‍മാരുടെ പക്കല്‍ തിരികെ നല്‍കണം.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴു വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 22 ന് ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങള്‍ക്ക് പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി പ്രവര്‍ത്തിദിവസങ്ങളില്‍ ബന്ധപ്പെടാം.ഫോണ്‍ : 0473 4216444.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ അഗ്രികള്‍ച്ചര്‍ ഡെവലപ്പ്‌മെന്റ് ആന്റ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ വകുപ്പില്‍ 18000-41500 രൂപ ശമ്പള നിരക്കില്‍ ട്രാക്ടര്‍ ഡ്രൈവര്‍ (1 എന്‍സിഎ-ഈഴവ) (കാറ്റഗറി നമ്പര്‍ 212/18) തസ്തികയിലേക്ക് 04/11/2020 തീയതിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് (റാങ്ക് ലിസ്റ്റ് നമ്പര്‍ 311/2020/എസ്എസ് III) ലഭ്യമായ ഏക എന്‍സിഎ ഊഴത്തില്‍ നിയമനശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി 20.02.2021 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാല്‍ അന്നേ ദിവസം അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 21/02/2021 തീയതി പൂര്‍വ്വാഹ്നം മുതല്‍ റദ്ദായിരിക്കുന്നതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

വാര്‍ഷിക പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി, കുടുംബശ്രീ ഓഫീസ് എന്നിവിടങ്ങളിലും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ഈ മാസം 14 ഉച്ചകഴിഞ്ഞ് മൂന്നിനകം പഞ്ചായത്ത് ഓഫീസ്, കൃഷിഭവന്‍, മൃഗാശുപത്രി എന്നിവടങ്ങളില്‍ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ആവശ്യത്തിലേക്കായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 23 ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. ഫോണ്‍ : 0469 2610016.

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ്
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കും. യോഗ്യത: ബിരുദം. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള പിജിഡിസിഎ/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ/തത്തുല്യം. മലയാളം കമ്പ്യൂട്ടിംഗില്‍ പ്രാവീണ്യം. പ്രായപരിധി- 26 വയസ് കവിയരുത്. സ്‌റ്റൈപന്‍ഡ് – 9000. താത്പര്യമുളളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഈ മാസം 28 ന് രാവിലെ 11 ന് ഓഫീസില്‍ ഹാജരാകണം. വിലാസം: ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ്, കെ.കെ നായര്‍ റോഡ്, പത്തനംതിട്ട. ഫോണ്‍ : 0468 2223983, 9447975728.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് നിയമനം
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ
ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 30-45 വയസഎ. യോഗ്യത – പ്ലസ്ടു, മലയാളം ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഇംഗ്ലീഷ് ടൈപ്പിംഗ് & വേര്‍ഡ് പ്രൊസസിംഗ്, ഷോര്‍ട്ട് ഹാന്‍ഡ് (മലയാളം, ഇംഗ്ലീഷ്), സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്തുള്ള മുന്‍പരിചയം. അപേക്ഷകര്‍ ഈ മാസം 16ന് വൈകിട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡേറ്റ സെക്രട്ടറി, ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അതിനുശേഷം നേരിട്ടോ തപാലിലോ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ജാഗ്രതയെ തുടർന്ന് മലപ്പുറം ജില്ലയില്‍ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

0
മലപ്പുറം: മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 20...

വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുരയില്‍ ജനവാസ മേഖലയില്‍ വന്യമൃഗങ്ങളുടെ ശല്യം വ്യാപകമാകുന്നുവെന്ന് നാട്ടുകാരുടെ...

കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു

0
കോഴിക്കോട് :  സംസ്ഥാനത്ത് വീണ്ടും നിപ മരണം. കോഴിക്കോട് ആശുപത്രിയിൽ മരിച്ച...

ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ഡി.രാജ

0
ബീഹാർ: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന്...