Sunday, July 6, 2025 6:00 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി താലൂക്ക് ആശുപത്രിക്ക് പുതുതായി മൂന്നു തസ്തിക കൂടി അനുവദിച്ചു
റാന്നി താലൂക്ക് ആശുപത്രിക്ക് പുതുതായി മൂന്നു തസ്തിക കൂടി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് റാന്നി താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രിയിലെ തസ്തികകളുടെ പരിമിതി എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അന്ന് മന്ത്രി എംഎല്‍എയ്ക്ക് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിച്ചിരിക്കുന്നത്.

ധീരതയ്ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
2021 വര്‍ഷത്തെ ധീരതയ്ക്കുള്ള അവാര്‍ഡിനായി ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സാഹസികമായി മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പടുത്തുന്നതിലേക്കും/ സാമൂഹ്യതിന്മകള്‍ക്കെതിരെ ധൈര്യപൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കാം. 2020 ജൂലൈ ഒന്നിനും 2021 സെപ്റ്റംബര്‍ 30 നും ഇടയില്‍ നടന്ന പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. അപേക്ഷ ഫോം ഐ.സി.സി.ഡബ്ലൂവിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689 533 നിന്നും ലഭിക്കും. ഫോണ്‍ :0468-2319998.

വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-2022 വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫാറത്തില്‍ ഒക്ടോബര്‍ 30 ന് മുമ്പായോ അല്ലെങ്കില്‍ പുതിയ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത അപേക്ഷ, വിദ്യാര്‍ഥി/ വിദ്യാര്‍ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വകാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, അംശാദായം രേഖപ്പെടുത്തുന്ന പാസ്ബുക്കിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് ഐ.എഫ്.സി കോഡു സഹിതം ഹാജരാക്കണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2220248.

പാമോലിന്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ താല്പര്യ പത്രം താല്ക്കാലികമായി നീട്ടി
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ശബരി ബ്രാന്‍ഡഡ് ഉല്പന്നങ്ങളായ പാമോലിന്‍ /സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവ തയ്യാറാക്കി നല്‍കുന്നതിനുള്ള താല്പര്യപത്രം താല്ക്കാലികമായി നീട്ടിയതായി സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ അറിയിച്ചു. ഈ ഉല്പന്നങ്ങളുടെ പൊതുവിപണി വിലയിലെ അസ്ഥിരത കണക്കിലെടുത്താണ് തീരുമാനം. ശബരി കറി /മസാല പൊടികള്‍, റവ /മൈദ, ഹാന്‍ഡ് വാഷ് /ഹാന്‍ഡ് സാനിറ്റൈസര്‍ /ടോയ് ലറ്റ് ക്ലീനര്‍ /ഡിറ്റര്‍ ജന്റ് പൗഡര്‍ എന്നിവയുടെ താല്പര്യ പത്രത്തില്‍ നിന്ന് അനക്സര്‍ ബി ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ കച്ചവട സ്ഥാപനങ്ങളുടെ വാര്‍ഷിക വിറ്റുവരവ് 100 കോടി എന്നത് ഒരു കോടിയായി മാറ്റം വരുത്തിയിട്ടുള്ളതായും സി.എം.ഡി അറിയിച്ചു.

യുവജന കമ്മീഷന്റെ ഹിയറിംഗ് മാറ്റിവെച്ചു
കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഡോ. ചിന്താ ജെറോമിന്റെ അധ്യക്ഷതയില്‍ ഈ മാസം 27 ന് രാവിലെ 11 മുതല്‍ കമ്മീഷന്‍ ആസ്ഥാനത്ത് നടത്തുവാന്‍ തീരുമാനിച്ച ഹിയറിംഗ് സെപ്റ്റംബര്‍ 28 ലേക്ക് മാറ്റിവെച്ചതായി യുവജന കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0471-2308630

കൂണ്‍കൃഷി പരിശീലനം സെപ്റ്റംബര്‍ 29 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കും. സെപ്റ്റംബര്‍ 29 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവരും സെപ്റ്റംബര്‍ 27 ന് നാലിന് മുമ്പായി 9447801351 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.

ഡോ.അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ സീറ്റ് ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. അംബേദ്കര്‍ വിദ്യാനികേതന്‍ സി.ബി.എസ്.ഇ സ്‌കൂളില്‍ 2021-22 അധ്യയനവര്‍ഷം പ്ലസ് വണ്‍ സയന്‍സ് ബാച്ചിലേക്ക് പട്ടികവര്‍ഗ വിഭാഗത്തിലാണ് 19 സീറ്റുകള്‍ ഒഴിവുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്കും ബോര്‍ഡ് പരീക്ഷയില്‍ 60 ശതമാനത്തിനും അതിനും മുകളില്‍ മാര്‍ക്ക് ലഭിച്ച പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍, വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, മറ്റു സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകര്‍പ്പുകള്‍ സഹിതം ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി,689672 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍/ ഇ-മെയില്‍ ([email protected]) മുഖേനയോ ഈ മാസം 29 ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0473-52277038, 8075828761 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ മാറ്റിവെച്ചു
ഈ മാസം 27 ന് നടത്താനിരുന്ന ഇലക്ട്രിക്കല്‍ വയര്‍മാന്‍ പ്രായോഗിക പരീക്ഷ അന്നേ ദിവസം പൊതുപണി മുടക്കായതിനാല്‍ ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെച്ചതായി ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 0468-2223123.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ നാലാം പ്രതിയായ യുവതി...

0
കൊല്ലം : ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുനലൂര്‍ സ്വദേശിയായ യുവാവില്‍...

ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക്

0
ന്യൂയോര്‍ക്ക് : അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് അമേരിക്കയിൽ സുപ്രധാന...

ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍

0
തൃശൂര്‍ : ആശുപത്രിയിലെത്തി മടങ്ങുകയായിരുന്ന വയോധികയുടെ മാല കവര്‍ന്ന കേസില്‍ യുവതി...

ട്രെയിനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷദ്വീപ് സ്വദേശി മരിച്ചു

0
ആലപ്പുഴ : ട്രെയിനപകടത്തിൽ പരിക്കേറ്റു ആറുമാസമായി ചികിത്സയിലായിരുന്ന ലക്ഷദ്വീപ് ചെത്തിലത്ത് ദ്വീപിൽ...