നവോദയ വിദ്യാലയം ആറാം ക്ലാസ് പ്രവേശനം : ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2021-22 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ ജവഹര്‍ നവോദയ വിദ്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 9591196535, ഇ-മെയില്‍ [email protected]
ഡയറി ഫാമുകളിലെ മാലിന്യ സംസ്‌കരണം ; ഓണ്‍ലൈന്‍ പരിശീലനം വെള്ളിയാഴ്ച
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വെളളിയാഴ്ച (ഒക്‌ടോബര്‍ 1) രാവിലെ 11 മുതല്‍ ഡയറി ഫാമുകളിലെ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് വെളളിയാഴ്ച രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0476-2698550.
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍-ഹൈസ്‌കൂള്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 346/2014) തസ്തികയിലേക്ക് 13210-22360 രൂപ ശമ്പള നിരക്കില്‍ 14.08.2018 തീയതിയില്‍ നിലവില്‍ വന്ന 580/2018/എസ്.എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടിക 13.08.2021 അര്‍ദ്ധരാത്രിയോടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് 14.08.2021 തീയതി പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ; ഒക്‌ടോബര്‍ 3ന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും
പത്തനംതിട്ട ജില്ലയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി, ദണ്ഡിയാത്രയില്‍ പങ്കെടുത്ത മാരാമണ്‍ ടി.ടൈറ്റസിന്റെ ഭവനം ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ അനുസ്മരണാര്‍ത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സാമൂഹ്യ ശാസ്ത്ര കൗണ്‍സിലിന്റെ സഹായത്തോടെ ഒക്ടോബര്‍ മൂന്നിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.
യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജിയുടെ കേരളസന്ദര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ ക്വിസ് മത്സരം, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധിജിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ പെന്‍സില്‍ ഡ്രോയിങ് മത്സരം, ഗാന്ധിജിയുടെ കേരളസന്ദര്‍ശനങ്ങള്‍ എന്ന വിഷയത്തെ അധികരിച്ച് അധ്യാപകര്‍ക്കായി പ്രബന്ധ രചനമത്സരം, ഗാന്ധിജിയുടെ സന്ദര്‍ശനങ്ങള്‍ – കേരള സമൂഹത്തിലുണ്ടാക്കിയ സ്വാധീനം എന്ന വിഷയത്തില്‍ അധ്യാപകര്‍ക്കായി പ്രഭാഷണം, ദണ്ഡി യാത്രയില്‍ പങ്കെടുത്ത നാലു മലയാളികളില്‍ ഒരാളായ പത്തനംതിട്ട ജില്ലക്കാരനായ ടി.ടൈറ്റസിനെപ്പറ്റിയുള്ള അറിവുകള്‍ വരും തലമുറകള്‍ക്കുകൂടി എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഡോക്യുമെന്ററി നിര്‍മ്മാണം, സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളും ഉപജില്ലാതല പ്രവര്‍ത്തനങ്ങളും അതാത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സാമൂഹ്യശാസ്ത്ര കൗണ്‍സിലുകളുടെ സഹായത്തോടുകൂടി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഉപജില്ലാ തലത്തില്‍ നടത്തപ്പെടുന്ന മത്സരങ്ങളുടെ വിജയികള്‍ ജില്ലാ മത്സരത്തില്‍ പങ്കെടുക്കും. ഫോണ്‍ : 0469-2600181, ഇ-മെയില്‍ [email protected]
എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം
വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും പ്രസ്തുത കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനത് സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ 2021 നവംബര്‍ 30 വരെ അവസരം.
ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം വിടുതല്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ കഴിയാതെ വരുകയോ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കുവാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യമേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പ്പറഞ്ഞ ആനുകൂല്യം നല്കി സീനിയോറിറ്റി പുനസ്ഥാപിക്കാം.
ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ 2021 നവംബര്‍ 30 വരെയുള്ള എല്ലാ പ്രവര്‍ത്തിദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ആ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഇല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷം ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ലക്ചറര്‍ ഗണിതശാസ്ത്രം:- യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും നെറ്റും. ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്:- യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദം. ട്രേഡ്സ്മാന്‍ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്:- യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ /ഡിപ്ലോമ.
താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക്ലിസ്റ്റ്, പത്താംതരം /തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ ആറിന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735-266671.
ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ; സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു
കേരള സംസ്ഥാന ഭാഗ്യക്കുറിക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക്, ക്ഷേമനിധി ബോര്‍ഡ് നല്‍കിവരുന്ന ഉപരി പഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും, മെഡിക്കല്‍ ബിരുദം, എഞ്ചിനിയറിംഗ് ബിരുദം, നഴ്സിംഗ് ബിരുദം, പാരാമെഡിക്കല്‍ ബിരുദം, പോളിടെക്കനിക്ക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എം.ബി.എ, എം.സി.എ തുടങ്ങിയെ റെഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും ഉപരിപഠന സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. അപേക്ഷാ ഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്ന് ലഭിക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0648-2222709 ബന്ധപ്പെടുക.
തണല്‍ പ്രത്യേക അദാലത്ത് 18ന്
കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ ഓമല്ലൂര്‍ ഐമാലിയിലുളള ശിശു പരിചരണ കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ 10 മുതല്‍ ഒന്നുവരെ തണല്‍ പ്രത്യേക അദാലത്ത് നടത്തും. ജില്ലയിലെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പരാതികള്‍ എന്നിവ വിലയിരുത്തലാണ് പ്രത്യേക അദാലത്തിന്റെ ലക്ഷ്യം. ഓണ്‍ ലൈന്‍ /ഫോണ്‍ /ഇ-മെയില്‍ മുഖാന്തിരം പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെടുത്താം. (ഇ-മെയില്‍ [email protected], വാട്സ് ആപ് നമ്പര്‍ – 9400063953, 9645374919.