അഭിമുഖം മാറ്റിവച്ചു
സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എംപ്ലോയ്‌മെന്റ് ഓഫീസ് വഴി സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികകളുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് ഒക്ടോബര്‍ 20, 21 തീയതികളില്‍ ഉദ്യോഗാര്‍ഥികളുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം മഴക്കെടുതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസന സമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍: ഹെവി ലൈസന്‍സ്, രണ്ട് വര്‍ഷം പ്രവര്‍ത്തിപരിചയം, പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25 വൈകിട്ട് അഞ്ച് വരെ. ഫോണ്‍ : 04734-223236.
ഡയാലിസിസ് ടെക്‌നീഷ്യന്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി വഴി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നത് ഒക്ടോബര്‍ 25 ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഗവ.അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ആശുപത്രിയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. ഫോണ്‍ : 04734-223236.