വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ സ്പോട്ട് അഡ്മിഷന്‍
വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക് കോളേജില്‍ 2021-22 അധ്യയനവര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒഴിവുളള സീറ്റുകളിലേക്കുളള രണ്ടാം സ്പോട്ട് അഡ്മിഷന്‍ വെളളിയാഴ്ച(ഒക്‌ടോബര്‍ 22)നടക്കും. രജിസ്ട്രേഷന്‍ സമയം അന്നേ ദിവസം രാവിലെ ഒന്‍പത് മുതല്‍ 10.30 വരെ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശനത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0473-5266671.
സ്‌കോള്‍ കേരള-ഡി.സി.എ അഞ്ചാം ബാച്ച് വിദ്യാര്‍ഥികള്‍ കോഷന്‍ ഡെപ്പോസിറ്റിന് രസീത് സമര്‍പ്പിക്കണം
സ്‌കോള്‍ കേരള മുഖേന ഡി.സി.എ കോഴ്സ് അഞ്ചാം ബാച്ചില്‍ പ്രവേശനം നേടിയ കോഴ്സ് ഫീസ് പൂര്‍ണമായും അടച്ച വിദ്യാര്‍ഥികള്‍ കോഷന്‍ ഡെപ്പോസിറ്റ് ഇനത്തില്‍ ഒടുക്കിയ 200 രൂപ തിരികെ ലഭിക്കുന്നതിനായി സ്‌കോള്‍ കേരള വെബ്സൈറ്റില്‍ (www.scolekerala.org) നിന്നും യൂസര്‍ ഐഡി, പാസ്‌വേഡ് ഉപയോഗിച്ച് രസീത് പ്രിന്റെടുത്ത്, അതില്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങളും വിദ്യാര്‍ഥിയുടെ ഒപ്പും രേഖപ്പെടുത്തി, വിദ്യാര്‍ഥി /രക്ഷകര്‍ത്താവിന്റെ പേരില്‍ നിലവില്‍ ഉപയോഗത്തിലുള്ള ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് സഹിതം രസീത് ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിലോ എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, പൂജപ്പുര പി.ഒ, തിരുവനന്തപുരം : 695 012 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗമായോ ഉടനെ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് അറിയിച്ചു. ഫോണ്‍ : 0471-2342950, 2342271, 2342369.
സീനിയര്‍ അനലിസ്റ്റ് നിയമനം
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിന്റെ കീഴിലുള്ള ഫുഡ്ക്വാളിറ്റി മോണിട്ടറിംഗ് ലബോറട്ടറിയുടെ കെമിക്കല്‍ വിഭാഗത്തിലേക്ക് സീനിയര്‍ അനലിസ്റ്റിനെ 25000 രൂപ പ്രതിമാസ വേതനത്തോടെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപക്ഷ ക്ഷണിച്ചു. യോഗ്യത: 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ കെമിസ്ട്രി /ബയോകെമിസ്ട്രി വിഷത്തില്‍ ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും (എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുള്ള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ആറ്. (2021 ജനുവരി 21, 2021 ജൂണ്‍ 30) എന്നീ തീയതികളിലെ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക. ഫോണ്‍ : 0468-2241144.
ഡ്രൈവര്‍ നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍ : 04734-223236.
രജിസ്ട്രേഷന്‍ നടത്തണം
കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡിലെ എല്ലാ അംഗങ്ങളും ഇ-ഷ്രാം( e shram) പോര്‍ട്ടലില്‍ അടിയന്തിരമായി രജിസ്ട്രേഷന്‍ നടത്തണം. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി കോഡ്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നോമിനി എന്നീ വിവരങ്ങള്‍ കരുതണം. അപേക്ഷ സമര്‍പ്പിക്കുന്നതിനായി അക്ഷയകേന്ദ്രത്തിലോ /കോമണ്‍ സര്‍വീസ് സെന്റര്‍ (സി എസ് സി) മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.
തടി ലേലം 28 ന്
അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര വില്ലേജില്‍ ബ്ലോക്ക് ഏഴില്‍ റീസര്‍വെ 283/13 ല്‍പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു പൂവാക പിഴുത് വീണത് പന്തളം തെക്കേക്കര വില്ലേജ് ഓഫീസര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുളളതാണ്. ആറ് തടി കഷണങ്ങളും വിറകും ഈ മാസം 28 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍) അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പന്തളം തെക്കേക്കര വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടി ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04734-224826.
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ടയിലെ (കല്ലറകടവ്) ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 10 ശതമാനം സീറ്റുകളിലേക്ക് ജനറല്‍ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. താമസം, ഭക്ഷണം, യൂണിഫോം എന്നിവ സൗജന്യമാണ്. ട്യൂഷന്‍ സൗകര്യവും പോക്കറ്റ് മണിയും ലഭിക്കും. ഹോസ്റ്റല്‍ പ്രവേശനം ലഭിക്കുന്നതിനായി സമീപത്തെ സ്‌കൂളില്‍ പ്രവേശനം നേടണം. അപേക്ഷ ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ 30 വരെ സമര്‍പ്പിക്കാം. ഫോണ്‍ : 9544788310, 8547630042.
വാടകയ്ക്ക് കെട്ടിടം ആവശ്യമുണ്ട്
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികളെ മാറ്റി താമസിപ്പിക്കുന്നതിനായി കുറഞ്ഞത് 20 കുട്ടികള്‍ക്കും അഞ്ച് ജീവനക്കാര്‍ക്കും താമസിക്കുവാന്‍ പര്യാപ്തമായതും കടുമീന്‍ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുളളതും ഹോസ്റ്റല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ അടുക്കള, ടോയ്ലെറ്റ്, ചുറ്റുമതില്‍ എന്നിവ ഉള്ളതുമായ കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ള കെട്ടിട ഉടമകള്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ റാന്നി 9496070336, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ – 9496070349 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-ഒന്ന്. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുളള ബിരുദവും ഒരുവര്‍ഷത്തില്‍ കുറയാതെയുളള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ വെളള പേപ്പറില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ രണ്ടിന് മുന്‍പായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473-4246031.
ഇലക്ട്രീഷ്യന്‍, സഹായി എന്നിവരെ ആവശ്യമുണ്ട്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ തെരുവ് വിളക്ക് മെയിന്റനന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് തെരുവ് വിളക്കുകളുടെ അറ്റകുറ്റപണി നടത്തുന്നതിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഒരു അംഗീകൃത ഇലക്ട്രിക്കല്‍ ലൈസന്‍സുള്ള ആളിനെയും സഹായിയേയും ആവശ്യമുണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ ഒഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0473-4246031.
അസിസ്റ്റന്റ് പ്രൊഫസര്‍ താല്‍ക്കാലിക നിയമനം ; എഴുത്തുപരീക്ഷയും അഭിമുഖവും തീയതി നീട്ടി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡി അടൂര്‍ എഞ്ചിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുളള താല്‍ക്കാലിക ഒഴിവിലേക്ക് ഒക്‌ടോബര്‍ 20ന്(ബുധന്‍) രാവിലെ 10.30-ന് നടത്താനിരുന്ന ടെസ്റ്റ് /ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 25 ന് രാവിലെ 10.30 ലേക്ക് മാറ്റിയതായി അടൂര്‍ എഞ്ചിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0473-4231995.
കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് തിരുവനന്തപുരത്ത് സീറ്റുകള്‍ ഒഴിവ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ തിരുവനന്തപുരം സെന്ററില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ നല്‍കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം -695 014. ഫോണ്‍ : 9544958182, 8137969292
കേന്ദ്ര ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടെ മോണ്ടിസ്റ്റോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടുവര്‍ഷം, ഒരു വര്‍ഷം, ആറുമാസം ദൈര്‍ഘ്യമുളള മോണ്ടിസ്റ്റോറി, പ്രീ-പ്രൈമറി, നേഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി /പ്ലസ് ടു /എസ്.എസ്.എല്‍.സി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഫോണ്‍: 7994449314.
ഉജ്ജ്വലബാല്യം പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു
കല കായികം സാഹിത്യം ശാസ്ത്രം സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ) ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2021 ഒക്ടോബര്‍ 30. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്‍മുള 689533 നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547907404 എന്ന നമ്പറില്‍ ബന്ധപ്പെടുക.
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (റീല്‍സ് -2021) അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ ഫോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സ്വാതന്ത്യം, ഭയം, പ്രതീക്ഷ എന്നീ 3 വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. 18 നും 40 വയസിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 31 ന് മുമ്പ് വീഡിയോകള്‍, https://reels2021.ksywb.in/ എന്ന ലിങ്കില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും മേല്‍പ്പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്.
2020ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം.
സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ്മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്സ്, കായികം(വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അതത് മേഖലയില്‍ വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവാ ക്ലബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും.
അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 നവംബര്‍ അഞ്ച്്. പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ട്രേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷഫോറവും, മാര്‍ഗനിര്‍ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.skywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍ : 0468-2231938, 9446100081, 9847987414.
ശുചീകരണതൊഴിലാളികളെയും ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്
റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വിവിധ റോഡുകളിലും പൊതുഇടങ്ങളിലും ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ശുചീകരണ തൊഴിലാളികളെയും കുളിക്കടവില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ലൈഫ് ഗാര്‍ഡുമാരേയും ആവശ്യമുണ്ട്. താത്പര്യമുളളവര്‍ ഈ മാസം 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി റാന്നി പെരുനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0473-5240230, 9496042659.
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ഓവര്‍സീയര്‍ നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവര്‍സിയറുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മൂന്നു വര്‍ഷ പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമയും പ്രവര്‍ത്തിപരിചയവും, കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷകള്‍ ഈ മാസം 28 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0473-5252029.
പ്രോജക്റ്റ് അസിസ്റ്റന്റ് നിയമനം
വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ ബില്ലുകള്‍ ഇഗ്രാംസ്വരാജ് പോര്‍ട്ടില്‍ തയാറാക്കുന്നതിന് ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്റ്റ്അസിസ്റ്റന്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത -സംസ്ഥാന സാങ്കേതിക പരീക്ഷാകണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടിസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി: 2021 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍. പട്ടികജാതി പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകര്‍ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി വടശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0473-5252029
ട്രാക്ടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തികളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് ആവശ്യമായ ട്രാക്ടര്‍ ട്രെയിലറുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി ട്രാക്ടര്‍ ട്രെയിലര്‍ സപ്ലൈ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 0473-4224827.
താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ചുമതലയില്‍ നിയോഗിക്കുന്ന 213 വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ യൂണിഫോമില്‍ ( ടീഷര്‍ട്ട് 426 എണ്ണം) എസ്എസ്എസ് മുദ്രയും ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ലോഗോയും വിശുദ്ധിസേന എന്ന് സ്‌ക്രീന്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി യൂണിഫോം മുദ്ര സ്‌ക്രീന്‍ പ്രിന്റിംഗ് എന്ന് രേഖപ്പെടുത്തി കവറില്‍ അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04734 224827.
താല്പര്യപത്രം ക്ഷണിച്ചു
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2021-22 വര്‍ഷത്തെ ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ. നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പുല്‍പ്പായ, കമ്പിചൂല്‍, മാന്തി, ഈറകുട്ട തുടങ്ങിയ 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. ഈ മാസം 29 ന് വൈകിട്ട് മൂന്നിന് മുമ്പായി സാനിട്ടേഷന്‍ സാധനങ്ങള്‍ സപ്ലെ ചെയ്യുന്നതിനുളള താത്പര്യപത്രം എന്ന് രേഖപ്പെടുത്തി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ : 04734 224827.
ലേലം ചെയ്യും
അടൂര്‍ താലൂക്കില്‍ ഏനാത്ത് വില്ലേജില്‍ ബ്ലോക്ക് 8 ല്‍ റീസര്‍വെ 356/11, 356/12 ല്‍ പ്പെട്ട പുറമ്പോക്കില്‍ നിന്നിരുന്ന ഒരു മാവ് മുറിച്ച് നാല് കഷണങ്ങളാക്കിയതും വിറകും കസ്റ്റഡിയില്‍ എടുത്തിട്ടുള്ളതാണ്. തടികഷണങ്ങള്‍ (4 എണ്ണം), വിറക് എന്നിവ ഈ മാസം 30 ന് പകല്‍ 11 ന് തഹസില്‍ദാര്‍ (എല്‍.ആര്‍), അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഏനാത്ത് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 047-34224826.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ ; ഡയാലിസിസ് ടെക്നീഷ്യന്‍
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാനേജ്മെന്റ് കമ്മിറ്റി വഴി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്നീഷ്യന്മാരെ നിയമിക്കുന്നതിന് നേരിട്ടുളള കൂടിക്കാഴ്ച ഒക്ടോബര്‍ 25 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഗവ.അംഗീകൃത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി എത്തണം. പ്രായപരിധി 40 വയസ്. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0473-4223236.
ക്ലിനിക്കല്‍ ലാബ് പ്രവര്‍ത്തനം 21 മുതല്‍ ആരംഭിക്കും
നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെയും കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുളള ലബോറട്ടറി പ്രവര്‍ത്തനം 21 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തനം ആരംഭിക്കും. എല്ലാ രക്തപരിശോധനകളും മിതമായ നിരക്കില്‍ ഇവിടെ ചെയ്തു കൊടുക്കും. ഫോണ്‍ : 0473-5245613
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളജില്‍ അഡ്മിഷന്‍
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുളള വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വല്‍ വഴിയോ അഡ്മിഷന്‍ നേടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് www.ihrd.ac.in ല്‍ ലഭിക്കും.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ഇലന്തൂര്‍ ഗവ. നേഴ്സിംഗ് സ്‌കൂളിലെ 2021 അധ്യയന വര്‍ഷത്തേക്കുളള ജനറല്‍ നേഴ്സിംഗ് ആന്റ് മിഡ് വൈഫറി കോഴ്സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോണ്‍ : 0468-2362641.
യുവസാഹിത്യ ക്യാമ്പ്
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നവംബര്‍ മാസം യുവസാഹിത്യ ക്യാമ്പ് സംഘിടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ഒക്‌ടോബര്‍ 25 നകം താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.ടി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് /ആധാര്‍ /വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പോജിലും കവിയരുത്. രചനകള്‍ അയയ്‌ക്കേണ്ട ഇ-മെയില്‍ വിലാസം: [email protected] , തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പി.ഒ തിരുവനന്തപുരം-695043
മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാന്‍ തീയതി നീട്ടി
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 വരെ നീട്ടി. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ 2021 മാര്‍ച്ചിന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം അടവാക്കുകയും ചെയ്തുവരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്സൈറ്റിലൂടെ (www.kmtboard.in) ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. സംശയനിവാരണങ്ങള്‍ക്ക് 0495 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ (10:15 മുതല്‍ 5.15 വരെ) ബന്ധപ്പെടാമെന്ന് കോഴിക്കോട് മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0495-296 6577, 9188230577.
മെയിന്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 22200-48000 രൂപ ശമ്പള നിരക്കില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 421/2019, റാങ്ക് ലിസ്റ്റ് നം. 344/2021/ഡി.ഒ.എച്ച് )തസ്തികയിലേക്ക് 2021 ജനുവരി 12 ന് നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ മെയിന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665.
ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്നിക്ക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന പത്തുമാസം ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ വയര്‍മാന്‍ (ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ പോളിടെക്നിക്ക് ഓഫീസുമായി ഉടന്‍ ബന്ധപ്പെടുക. അവസാനതീയതി നവംബര്‍ ഒന്ന്. ഫോണ്‍ : 7025403130.