മാറ്റിവെച്ച പിഎസ്‌സി പരീക്ഷ വ്യാഴാഴ്ച ; പരീക്ഷ കേന്ദ്രങ്ങളിലും മാറ്റം
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്‌ടോബര്‍ 21ന് നടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയര്‍ /ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍/ അസിസ്റ്റന്റ് ഡയറക്ടര്‍(സിവില്‍) (കാറ്റഗറി നം. 210/2019) ഇറിഗേഷന്‍ വകുപ്പ് (എസ്.ആര്‍ ഫോര്‍ എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 125/2020) ലോക്കല്‍ സെല്‍ഫ് ഗവ. ഡിപ്പാര്‍ട്ട്മെന്റ് (ഡയറക്ട് റിക്രൂട്ട്മെന്റ്), അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍)(കാറ്റഗറി നം. 126/2020) ലോക്കല്‍ സെല്‍ഫ് ഗവ.ഡിപ്പാര്‍ട്ട്മെന്റ് (ഡിപാര്‍ട്ട്മെന്റല്‍ ക്വാട്ട), ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നം. 191/2020) ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്മെന്റ് (എഞ്ചിനീയറിംഗ് കോളജുകള്‍),
അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 005/2021) കേരള സ്റ്റേറ്റ് ഇലക് ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (കാറ്റഗറി നം. 028/2021) കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എസ് ആര്‍ ഫ്രം എമംഗ് എസ്.സി /എസ്.ടി ഒണ്‍ലി), അസിസ്റ്റന്റ് എഞ്ചിനീയറിംഗ് (സിവില്‍) (കാറ്റഗറി നം. 128/2021) കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) കാറ്റഗറി നം. 134/2021) ടൂറിസം ഡവലപ് മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ആന്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നം. 206/2021) യൂണിവേഴ്സിറ്റികള്‍-എന്നീ തസ്തികകളിലേക്കുളള പരീക്ഷ വ്യാഴാഴ്ച (ഒക്‌ടോബര്‍ 28) ഉച്ചയ്ക്ക് 2.30 മുതല്‍ 04.15 വരെ നടത്തും.
പത്തനംതിട്ട ജില്ലയിലെ പരീക്ഷകേന്ദ്രമായ പത്തനംതിട്ട മര്‍ത്തോമ എച്ച്എസ്എസില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി.നം. 109753-109952) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 1) എന്ന പരീക്ഷാകേന്ദ്രത്തിലും പ്രമാടം നേതാജി ഹൈസ്‌കൂള്‍ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ (രജി. നം. 110853-111052) മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ് (സെന്റര്‍ 2) എന്ന പരീക്ഷാകേന്ദ്രത്തിലും ഇതിനോടകം ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷയ്ക്ക് ഹാജരാകണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2222665
വനിതാ ഐ.ടി.ഐ മെഴുവേലിയില്‍ വിവിധ ട്രേഡുകളില്‍ സീറ്റ് ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 28ന് ഉച്ചയ്ക്കു ശേഷം മൂന്നു വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
പ്രോജക്ട് അസിസ്റ്റ്ന്റ് നിയമനം
കുളനട ഗ്രാമപഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റ്ന്റിനെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയത്ത് പഞ്ചായത്ത്ഓഫീസുമായി ബന്ധപ്പെടുകയോ http://panchayat.lsgkerala.gov.in/kulanadapanchayat എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം. ഫോണ്‍ : 0473-4260272.
ഉജ്ജ്വലബാല്യം പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമുഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്‍പനിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ ഏറ്റവും മികവാര്‍ന്ന കഴിവ് തെളിയിച്ചിട്ടുള്ള ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് (ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെ) ‘ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്’ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യമാണ് അപേക്ഷയ്ക്കായി പരിഗണിക്കുന്നത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, ആറന്മുള 689533 നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി 7306429769, 8547907404 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
ശബരിമല തീര്‍ഥാടനം : യോഗം വ്യാഴാഴ്ച
ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വ്യാഴാഴ്ച(ഒക്ടോബര്‍ 28) ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന് നിവേദനം നല്‍കി
അടൂര്‍ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റിനെ ആധുനിക സൗകര്യങ്ങളോടുകൂടിയ വ്യാപാര കേന്ദ്രമാക്കി മാറ്റുന്നതിനായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട്
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന് നിവേദനം നല്‍കി. അടൂര്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റാണ് അനന്തരാമപുരം.
നിലവില്‍ ഫിഷ് സ്റ്റാള്‍ നിര്‍മ്മിക്കുന്നതിന് എം.എല്‍.എ. ഫണ്ടില്‍ നിന്ന് 25 ലക്ഷം അനുവദിച്ച് നിര്‍മ്മാണം പുരോഗമിക്കുകയാണ്. എന്നാല്‍ എല്ലാവിധ സംവിധാനങ്ങളോടുംകൂടിയ വിവിധ സ്റ്റാളുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി.സജി ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നിവേദനം നല്‍കിയിരുന്നു. മന്ത്രി നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകി.
അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിവിധ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ സ്റ്റാഫിനെ നിയമിക്കുന്നതിന് ഗവ.അംഗീകൃത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ എട്ടിന് വൈകിട്ട് അഞ്ചു വരെ. ഇ.സി.ജി ടെക്‌നീഷ്യന്‍, ലാബ് ടെക്നീഷ്യന്‍, റിസപ്ഷനിസ്റ്റ്/ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് നിയമനം. അപേക്ഷിക്കാനുളള കുറഞ്ഞ യോഗ്യത പ്ലസ് ടുവും ഡി.സി.എയും, മലയാളം ടൈപ്പിംഗില്‍ പ്രാവീണ്യം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ്. ഫോണ്‍: 04734-223236.
ലാറ്ററല്‍ എന്‍ട്രി-കൗണ്‍സിലിംഗ് മുഖേന മൂന്നാം സ്പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സെമസ്റ്ററിലേക്ക് നേരിട്ടുള്ള ലാറ്ററല്‍ എന്‍ട്രി മൂന്നാം സ്പോട്ട് അഡ്മിഷന്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 28) വെണ്ണിക്കുളം എം.വി.ജി.എം ഗവ. പോളിടെക്നിക്കില്‍ കൗണ്‍സിലിംഗ് മുഖേന നടത്തും. താഴെ പറയുന്ന പ്രകാരം റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുമായി (ടി.സി വാങ്ങിയിട്ടില്ലാത്തവര്‍ പിന്നീട് ഹാജരാക്കിയാല്‍ മതിയാകും) രക്ഷകര്‍ത്താവിനൊപ്പം നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് എത്തിച്ചേരണം. രജിസ്ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ 11 വരെ മാത്രം.
പ്ലസ് ടു/ വിഎച്എസ്ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍: 1.ജനറല്‍ വിഭാഗത്തില്‍പ്പെട്ട 1 മുതല്‍ 200 വരെയുള്ള റാങ്കുകാര്‍. 2. മുസ്ലീം(എം യു)-റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും. 3.ലാറ്റിന്‍ കാത്തലിക്ക് (എല്‍എ)- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 4.പിന്നോക്ക ഹിന്ദു വിഭാഗം(ബിഎച്ച്)- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. 5.പട്ടികജാതി വിഭാഗം(എസ് സി)- റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും.
ഐടിഐ / കെജിസിഇ ക്വാട്ടയില്‍ അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താഴെ പറയുന്നവര്‍. ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് : റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരും. ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്: റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും. കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടക്കണം. പി.ടി.എ ഫണ്ട് 1000 രൂപ ക്യാഷ് ആയി നല്‍കണം. പട്ടികജാതി/ പട്ടികവര്‍ഗ/ ഒ.ഇ.സി വിഭാഗത്തില്‍ പെടാത്ത എല്ലാവരും സാധാരണ ഫീസിനു പുറമേ സ്‌പെഷ്യല്‍ ഫീസായ 10,000 രൂപ കൂടി അടയ്ക്കണം.
ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതിവിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള എം.ബി.ബി.എസ് ഡിഗ്രിയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പൂരിപ്പിച്ച രജിസ്ട്രേഷന്‍ ഫോറം നവംബര്‍ എട്ടിന് വൈകുന്നേരം അഞ്ചിനകം സമര്‍പ്പിക്കണം.
ശമ്പളം – പ്രതിമാസം 57,525 രൂപ. (അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിഅഞ്ച് രൂപ കണ്‍സോളിഡേറ്റഡ്). രജിസ്ട്രേഷന്‍ ഫോറത്തിന്റെ മാതൃക www.ims.kerala.gov.in (downloads/proceedings of the RDD-SZ) എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോവിഡ്19 പ്രോട്ടോകോള്‍ പാലിച്ച് ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലവും സമയവും തീയതിയും ഉദ്യോഗാര്‍ഥികളെ ഇ മെയില്‍ /ടെലിഫോണ്‍ മുഖേന അറിയിക്കും. ഫോണ്‍: 0474 2742341.
പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്
2021-22 ശബരിമല മണ്ഡലപൂജ-മകര വിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെ പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) നഴ്സിംഗ് സൂപ്പര്‍വൈസര്‍, സ്റ്റാഫ് നേഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പുരുഷ നേഴ്സുമാരെ ആവശ്യമുണ്ട്. നവംബര്‍ 15 മുതല്‍ 2022 ജനുവരി 21 വരെയാണ് സേവന കാലാവധി. നഴ്സിംഗ് സൂപ്പര്‍വൈസര്‍:-മൂന്ന് ഒഴിവ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ (എഎച്ച്എ), (എസിഎല്‍എസ്) സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
സ്റ്റാഫ് നേഴ്സ്:- 20 ഒഴിവ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബി.എസ്.സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിപ്പിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നവംബര്‍ ആറിന് രാവിലെ 10 ന് എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍.ഷീജ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9496437743.
സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നടത്തുന്ന പദ്ധതിയിലെ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (പഞ്ചകര്‍മ്മ) തസ്തികയിലെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ എം.ഡി പഞ്ചകര്‍മ കോഴ്‌സ് വിജയിച്ചിട്ടുള്ളവരും റ്റി.സി.എം.സി രജിസ്‌ട്രേഷനുള്ളവരും 45 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337
സ്‌നേഹധാര പദ്ധതിയില്‍ അറ്റന്‍ഡര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ല -നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നടത്തുന്ന സ്‌നേഹധാര (പാലിയേറ്റീവ് കെയര്‍) പദ്ധതിയില്‍ അറ്റന്‍ഡര്‍ തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 10,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏഴാം തരം പാസായവരും 36 വയസില്‍ താഴെ പ്രായമുള്ളവരും പൂര്‍ണ്ണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവ യുടെ പകര്‍പ്പ് [email protected] എന്ന വിലാസത്തിലേക്ക് ഈ മാസം 29ന് വൈകിട്ട് അഞ്ചിനകം ഇ-മെയില്‍ ചെയ്യണം. ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിവരം മറുപടിയായി അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അറിയാം. ഫോണ്‍: 0468 2324337