Monday, May 12, 2025 6:18 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല മണ്ഡല – മകര വിളക്ക് തീര്‍ഥാടനം : ഗവ ആയുര്‍വ്വേദ ഡിസ്‌പെന്‍സറികള്‍ 16 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും
2021- 2022 വര്‍ഷത്തെ ശബരിമല മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ശബരിമല സന്നിധാനം, പമ്പ, പന്തളം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ഗവ ആയുര്‍വ്വേദ ഡിസ്‌പെന്‍സറികള്‍ ഈ മാസം 16ന് ഉച്ചയ്ക്ക് 12 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഒന്‍പത് ഘട്ടങ്ങളിലായി ഓരോ ഘട്ടത്തിലും സന്നിധാനം താല്‍ക്കാലിക ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ അഞ്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 14 പേരെയും പമ്പ താല്‍ക്കാലിക ആയുര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ മൂന്നു മെഡിക്കല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ നാലു ജീവനക്കാര്‍ പ്രതിദിനം സേവനത്തിന് നിയമിച്ചിട്ടുണ്ട്്. 10 ലക്ഷം രൂപയുടെ ഔഷധങ്ങള്‍ ആദ്യ ഘട്ടമായി ഡിസ്‌പെന്‍സറികളില്‍ എത്തിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, എന്നീ താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറികള്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 24 വരെയും പന്തളം താല്‍ക്കാലിക ഗവ ആയുര്‍വേദ ഡിസ്‌പെന്‍സറി ജനുവരി 13 വരെയും തുറന്ന് പ്രവര്‍ത്തിക്കും.

തിരുവാഭരണഘോഷയാത്രയോടനുബന്ധിച്ച് മൂക്കന്നൂര്‍, അയിരൂര്‍ പുതിയകാവ് എന്നീ സ്ഥലങ്ങളില്‍ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ് സുസജ്ജമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) അറിയിച്ചു.

ഇടമണ്‍ – കൊച്ചി പ്രസരണ ലൈന്‍ കോറിഡോര്‍ ; ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന 15 മുതല്‍
ഇടമണ്‍ – കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ മലയാലപ്പുഴ വില്ലേജിലെ കോറിഡോര്‍ കൈവശ കക്ഷികളുടെ ഭൂമിസംബന്ധമായ രേഖകളുടെ പരിശോധന ഈ മാസം 15 മുതല്‍ 18 വരെ നടത്തും. സ്ഥലം അമിനിറ്റിസെന്റര്‍, മലയാലപ്പുഴ (വില്ലേജ് ഓഫീസിന് സമീപം). സമയം : 15 മുതല്‍ 18 വരെ രാവിലെ 11 മുതല്‍ 1.30 വരെയും ഉച്ചയ്ക്ക് 2.30 മുതല്‍ 400 വരെയും. സ്പെഷ്യല്‍ തഹസില്‍ദാര്‍ കാര്യാലയത്തില്‍ നിന്നും ഫോണ്‍ മുഖേന ലഭിക്കുന്ന അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും രേഖകള്‍ ഹാജരാക്കണം. ഹാജരാക്കേണ്ട അസല്‍ രേഖകള്‍ : 1. ഭൂമിയുടെ ആധാരം. 2. 2021 ഏപ്രില്‍ ഒന്നിന് ശേഷമുള്ള കരം ഒടുക്ക് രസീത് /പകര്‍പ്പ്. 3.ആധാര്‍ കാര്‍ഡ്. 4. ബാങ്ക് പാസ്ബുക്ക്. ഈ ദിവസങ്ങളില്‍ ഈ കാര്യാലയത്തില്‍ ഭൂമി സംബന്ധമായ രേഖകളുടെ പരിശോധന ഉണ്ടായിരിക്കുന്നതല്ലെന്നും പത്തനംതിട്ട എല്‍.എ സ്പെഷ്യല്‍ തഹസില്‍ദാര്‍ അറിയിച്ചു.

റീബില്‍ഡ് കേരള : മൂന്ന് ഗ്രാമീണ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ഗ്രാമീണ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളാണ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്നത്. അവശേഷിക്കുന്ന റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. നേരത്തെ ടെന്‍ഡര്‍ ചെയ്തു കരാറുകാര്‍ ഏറ്റെടുക്കാത്ത മൂന്നു പ്രവൃത്തികളുടെ ക്വട്ടേഷനും ഇതോടൊപ്പം നടക്കുന്നുണ്ട്. ഈ മാസം 26ന് വൈകിട്ട് ആറുവരെയാണ് ടെന്‍ഡറുകളും ക്വട്ടേഷനുകളും സമര്‍പ്പിക്കേണ്ട അവസാന തീയതി. ഈ മാസം 30 ന് ഇവ തുറക്കും. അത്തിക്കയം – ഗുരു മന്ദിരം -കടുമീന്‍ ചിറ (18422541 രൂപ), കണ്ണങ്കര – ഇടമുറി (8596189), വലിയപറമ്പില്‍ പടി – ഈട്ടിച്ചുവട് റോഡ് (11768780) എന്നിവയാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടക്കുന്ന റോഡുകള്‍. നേരത്തെ ടെന്‍ഡര്‍ നടത്തിയിട്ടും കരാറുകാര്‍ ആരും ഏറ്റെടുക്കാത്ത മേലേപ്പടി – ചെല്ലക്കാട് (16490258), പാറക്കാട് -വാളക്കുഴി (14124487), പൂവന്‍മല – പനം പ്ലാക്കല്‍ (7658 723) റോഡുകളുടെ ഇ – ക്വട്ടേഷന്‍ പ്രവൃത്തികളും ഇതോടൊപ്പം നടക്കും.

സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്ത വിദ്യരായ യുവതി യുവാക്കള്‍ക്ക് സ്വയം തൊഴില്‍ സംരംഭം തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
സ്വയം തൊഴില്‍ സംരംഭത്തിന്റെ പേര്
1. കെസ്റു: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതി.
നിബന്ധനകള്‍ :- അപേക്ഷകന്‍ /അപേക്ഷക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായ പരിധി 21 നും 50 നും മധ്യേ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ കവിയരുത്. വായ്പ തുക പരമാവധി 1,00,000 രൂപയായിരിക്കും. വായ്പ തുകയുടെ 20 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും.

2. മള്‍ട്ടി പര്‍പ്പസ് സര്‍വീസ് സെന്റേഴ്സ് /ജോബ് ക്ലബ് :- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വായ്പ അനുവദിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുള്ള ആളായിരിക്കണം. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്നു വര്‍ഷവും പട്ടികജാതി /പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്സിഡിയായി അനുവദിക്കും.

3.ശരണ്യ :- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചനം നേടിയ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ /ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍. 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ (അക്യൂട്ട് കിഡ്നി പ്രോബ്ലം, ക്യാന്‍സര്‍, മാനസിക രോഗം, ഹീമോഫീലിയ തുടങ്ങിയവ) ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നീ അശരണരായ വനിതകള്‍ക്ക് മാത്രമായിട്ട് എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടത്തുന്ന സ്വയം തൊഴില്‍ പദ്ധതി.
അര്‍ഹത :- എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. അപേക്ഷക വിദ്യാര്‍ഥി ആയിരിക്കുവാന്‍ പാടില്ല. പ്രായപരിധി 18 നും 55 നും മധ്യേ ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയില്‍ കവിയരുത്. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000രൂപ സബ്സിഡിയായി അനുവദിക്കാം.

4. നവജീവന്‍ :- കേരളത്തിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി. വായ്പ തുകപരമാവധി 50,000 രൂപയായിരിക്കും. വായ്പ തുകയുടെ 25 ശതമാനം സബ്സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തിരിച്ചടവും പലിശയും ധനകാര്യ സ്ഥാപനങ്ങളുടെ നിയമങ്ങള്‍ക്ക് വിധേയമായിരിക്കും.
അര്‍ഹത :- എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവിലുണ്ടായിരിക്കണം. പ്രായപരിധി 50 നും 65 നും മദ്ധ്യേ ആയിരിക്കണം. വ്യക്തിഗത വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

5.കൈവല്യ :- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കായി എപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതി. ഒരു വ്യക്തിക്ക് പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ സബ്സിഡിയായി അനുവദിക്കും.
അര്‍ഹത :- എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ നിലവില്‍ ഉണ്ടായിരിക്കണം. പ്രായപരിധി 21 നും 55 നും മധ്യേ. അപേക്ഷകന്‍ വിദ്യാര്‍ഥിയാകാന്‍ പാടില്ല. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. ഫോണ്‍ : 0468 – 2222745

സാക്ഷരതാ മിഷന്റെ മികവുത്സവത്തിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി
സാക്ഷരതാ മിഷന്റെ സാക്ഷരതാ പരീക്ഷയായ മികവുത്സവത്തിന് പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. നവംബര്‍ 14 വരെയാണ് മികവുത്സവം നടത്തുന്നത്. ജില്ലയില്‍ 208 പുരുഷന്‍മാരും 528 സ്ത്രീകളുമുള്‍പ്പെടെ 736 സാക്ഷരതാ പഠിതാക്കള്‍ മികവുത്സവത്തില്‍ പങ്കെടുക്കുന്നു. എസ്.സി വിഭാഗത്തില്‍ നിന്ന് 312 പഠിതാക്കളും എസ് ടി വിഭാഗത്തില്‍ നിന്ന് 14 പഠിതാക്കളും പങ്കെടുക്കുന്നു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് മികവുത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പഠിതാക്കള്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് അവരുടെ സമയം അനുസരിച്ച് പ്രാദേശികമായാണ് സംഘടിപ്പിച്ചിരിക്കുന്ന മികവുത്സവത്തിന് ജില്ലയിലെ പ്രേരക്മാര്‍ നേതൃത്വം നല്‍കുന്നു.

ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നിലവില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം /തത്തുല്യം, ഡിപ്ലോമ എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 15ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (എന്‍.ആര്‍.എല്‍.എം) പദ്ധതി പ്രകാരം കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന തൊഴില്‍ രഹിതരും തൊഴില്‍ ചെയ്യാന്‍ സന്നദ്ധരുമായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ : മെഡിക്കല്‍ റെക്കോഡ് ടെക്നോളജി (മെഡിക്കല്‍ കോഡിംഗ് ട്രാന്‍സ്‌ക്രിപ്ഷന്‍ സ്‌ക്രൈബിംഗ് (ദൈര്‍ഘ്യം ആറു മാസം, വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദം).
മെഡിക്കല്‍ റെക്കോര്‍ഡ് ആന്റ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (മെഡിക്കല്‍ കോഡിംഗ് ട്രാന്‍സ്‌ക്രിപ്ഷന്‍ സ്‌ക്രൈബിംഗ് (ദൈര്‍ഘ്യം ആറുമാസം, വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദം)
ലോണ്‍ പ്രോസസിംഗ് ഓഫീസര്‍ (ദൈര്‍ഘ്യം മൂന്നുമാസം, വിദ്യാഭ്യാസ യോഗ്യത: ബി കോം, ബിബിഎ, പ്ലസ് ടു കൊമേഴ്സും ഏതെങ്കിലും വിഷയത്തിലുള്ള സയന്‍സ് ബിരുദവും, ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്സാണിത്. എല്ലാ കോഴ്സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും. കോഴ്സ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവയും പരിശീലന കാലയളവിലെ ഭക്ഷണം, പുസ്തകം, പഠന ഉകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. കോഴ്സുകള്‍ തിരുവനന്തപുരം ജില്ലയിലെ എം.ഇ.എസ് സെന്ററില്‍ നടത്തും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരമുള്ള എസ്എസ്‌സി സര്‍ട്ടിഫിക്കറ്റും കൂടാതെ പ്ലേയ്‌സ്മെന്റും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9142041102 എന്ന നമ്പറില്‍ പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ മെസ്സേജ് ചെയ്യുകയോ, വിളിക്കുകയോ ചെയ്യുക.

മാറുന്ന കാലത്തിന് നൂതന നടീല്‍ വസ്തുക്കളുമായി കൃഷി വിജ്ഞാനകേന്ദ്രം
പുതിയ രോഗങ്ങളും കാലാവസ്ഥാ വ്യതിയാനവും കാര്‍ഷിക മേഖലയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഉല്പ്പാദിപ്പിച്ച നടീല്‍ വസ്തുക്കളുമായി പത്തനംതിട്ട ജില്ല കൃഷി വിജ്ഞാനകേന്ദ്രം. തക്കാളിയിലെ മാരക രോഗമായ ബാകാടീരിയല്‍ വാട്ടരോഗത്തെ പ്രതിരോധിക്കുന്ന ഗ്രാഫ്റ്റ് തൈകളും റൂട്ട്ട്രയിനര്‍ കപ്പുകള്‍ ഉപയോഗിച്ച് ഉല്പ്പാദിപ്പിച്ച വേരുകാണ്ഡങ്ങളില്‍ ബഡ് ചെയ്ത പ്ലാവിനങ്ങളുമാണ് കര്‍ഷകര്‍ക്കായി കൃഷി വിജ്ഞാന കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.

മണ്ണില്‍ നിന്നും ബാധിക്കുന്ന ബാക്്ടീരിയല്‍ വാട്ടരോഗം തക്കാളികൃഷിയുടെ ഏത് ഘട്ടത്തിലും ചെടികളെ ബാധിക്കാം. രോഗം ബാധിച്ച ചെടികള്‍ വളരെ പെട്ടെന്ന് വാടി നശിച്ചു പോകും. ഇതിന് ഒരു പരിഹാരം എന്ന നിലയിലാണ് അത്യുല്പ്പാദന ശേഷിയുള്ള ഹൈബ്രിഡ് തക്കാളി ഇനങ്ങള്‍, രോഗ പ്രതിരോധ ശേഷിയുള്ള വഴുതനയുടെ വേരുകാണ്ഡങ്ങളില്‍ ഒട്ടിച്ചു ചേര്‍ത്ത് ഗ്രാഫ്റ്റ് തൈകള്‍ തയ്യാറാക്കിയിരിക്കുന്നത്. നട്ട് 60 -ാം ദിവസത്തിനുള്ളില്‍ തക്കാളികള്‍ വിളവെടുപ്പിന് പാകമായി തുടങ്ങും. അനുകൂല സാഹചര്യങ്ങളില്‍, 4-5 മാസത്തോളം ഉല്പ്പാദനം ലഭിക്കും. ഉയര്‍ന്ന തവാരണങ്ങളിലും, ഗ്രോബാഗുകളിലും ഇത്തരം തക്കാളി തൈകള്‍ ഉപയാഗിച്ച് കൃഷി ചെയ്യാം.

തായ് വേര് മുറിച്ചു മാറ്റാതെ റൂട്ട്ട്രയ്‌നര്‍ കപ്പുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി, തേന്‍ വരിക്ക, റോസ് വരിക്ക, അരക്കില്ലാത്ത ചക്ക, ചെമ്പരത്തി വരിക്ക എന്നീ പ്ലാവിനങ്ങളുടെ ബഡ് തൈകളും കൃഷി വിജ്ഞാന കേന്ദ്രം പുറത്തിറക്കി. പരമ്പരാഗത രീതിയില്‍, പോളിബാഗ് കവറുകളില്‍ ഉല്പ്പാദിപ്പിക്കുന്ന ഗ്രാഫ്റ്റ് തൈകളുടെ തായ് വേരുകള്‍ വളഞ്ഞു വളരാനുള്ള സാധ്യതയുള്ളതിനാല്‍ പലപ്പോഴും ഇത്തരം തൈകള്‍ കാറ്റടിക്കുമ്പോള്‍ മറിഞ്ഞുപോകുകയും മന്ദഗതിയിലുള്ള വളര്‍ച്ച കാണിക്കുകയും ചെയ്യും. എന്നാല്‍ റൂട്ട്ട്രയ്‌നര്‍ കപ്പുകള്‍ ഉപയോഗിച്ച് ഉല്പ്പാദിപ്പിച്ചിരിക്കുന്ന ബഡ്‌തൈകള്‍ കൃഷിയിടങ്ങളില്‍ വളരെ വേഗം പിടിച്ചുകിട്ടുകയും കാറ്റിനെ നന്നായി പ്രതിരോധിക്കുകയും ചെയ്യും.

ഇതുകൂടാതെ, അത്യുല്പ്പാദന ശേഷിയുള്ള വിവിധ ഇനം പച്ചക്കറി തൈകള്‍, ശീതകാല പച്ചക്കറികളായ കാബേജ് (എന്‍.എസ്സ് -43, ഗ്രീന്‍ വോയേജര്‍ ഇനങ്ങള്‍) കോളിഫ്‌ളവര്‍ (എന്‍.എസ്സ് -60 എന്‍ ഇനം) എന്നീ ഹൈബ്രിഡ് തൈകളും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ലഭ്യമാണ്. താല്പര്യമുള്ളവര്‍ 0469 – 2661821 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ തൈകള്‍ ആവശ്യമുള്ളവര്‍ക്ക് വീട്ടില്‍ എത്തിച്ചുകൊടുക്കുന്നതിനും കൃഷി വിജ്ഞാന കേന്ദ്രത്തിന് പദ്ധതിയുണ്ട്.

കെല്‍ട്രോണ്‍ ; ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ – സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (കാലാവധി ഒരു വര്‍ഷം, യോഗ്യത – എസ്എസ്എല്‍സി അല്ലെങ്കില്‍ അതിന് മുകളില്‍), ഡിപ്ലോമ ഇന്‍ മോണ്ടിസ്റ്റോറി ടീച്ചര്‍ ട്രെയിനിംഗ് (കാലാവധി ഒരു വര്‍ഷം, യോഗ്യത – പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍), ഡിപ്ലോമ ഇന്‍ നേഴ്സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി (കാലാവധി രണ്ട് വര്‍ഷം, യോഗ്യത – പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍) എന്നീ കോഴ്സുകള്‍ ഓണ്‍ലൈന്‍ /ഓഫ്ലൈന്‍ / ഹൈബ്രിഡ് ആയി പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് : 9072592417, 9072592412, 9188665545.

ഭവന പൂര്‍ത്തീകരണത്തിന് പ്രത്യേക ധനസഹായത്തിന് അപേക്ഷ
വിവിധ വകുപ്പ് /ഏജന്‍സികളില്‍ നിന്നും ഭവനനിര്‍മ്മാണ ധനസഹായ തുക പൂര്‍ണ്ണമായി കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്നവരും നിര്‍ദ്ദിഷ്ടരീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാന്‍ കഴിയാത്തതിനാല്‍ (കോണ്‍ക്രീറ്റ് ചെയ്യാതെ മറ്റ് തരത്തിലുള്ള മേല്‍ക്കൂര നിര്‍മ്മിച്ചവര്‍) അവസാനഗഡു കൈപ്പറ്റാത്തവരും സ്വന്തമായി നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരുമായ കോയിപ്രം ബ്ലോക്കിന്റെ പരിധിയിലുളള അയിരൂര്‍, തോട്ടപ്പുഴശ്ശേരി, പഞ്ചായത്തുകളിലെ പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും ഭവനപൂര്‍ത്തീകരണത്തിനായുള്ള പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

10 വര്‍ഷത്തിനുള്ളില്‍ (ധനസഹായ തുകയുടെ അവസാനഗഡു കൈപ്പറ്റിയ തീയതി കണക്കാക്കുമ്പോള്‍) ധനസഹായ തുക കൈപ്പറ്റിയവര്‍ക്കാണ് സഹായത്തിന് അര്‍ഹതയുള്ളത്. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയുണ്ടാരിക്കുന്നതല്ല. വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവര്‍ക്കാണ് പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നത്. കൂടുതല്‍ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും കോയിപ്രം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയും അനുബന്ധ രേഖകളും നവംബര്‍ 22 ന് വൈകുന്നേരം അഞ്ചിന് മുന്‍പായി ലഭിക്കണമെന്ന് പട്ടിക ജാതി വികസന ഓഫീസര്‍ അറിയിച്ചു.

ആംബുലന്‍സ് ഡ്രൈവര്‍ ; വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ 17ന്
തുമ്പമണ്‍ സിഎച്ച്സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിനുളള ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഈ മാസം 17 ന് രാവിലെ 11 ന് സിഎച്ച്‌സി തുമ്പമണ്ണില്‍ നടക്കും. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ്. (ആംബുലന്‍സ് ഡ്രൈവര്‍ /കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന) ഒഴിവുകളുടെ എണ്ണം : ഒന്ന്. ഉദ്യോഗാര്‍ഥികള്‍ 23 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം. താത്പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂ കമ്മിറ്റി മുമ്പാകെ ഈ മാസം 17 ന് രാവിലെ 11 ന് കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 0473 – 4266609.

ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലെ പുനര്‍ജനി സുരക്ഷാ പ്രൊജക്ടിലേക്ക് ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു ജയം. ശമ്പളം 7500 + ടി.എ. ഈ മാസം 17 ന് വൈകുന്നേരം അഞ്ചിന് മുമ്പായി നേരിട്ടോ അല്ലെങ്കില്‍ [email protected] എന്ന ഇ – മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം: പ്രൊജക്ട് ഡയറക്ടര്‍, പുനര്‍ജ്ജനി സുരക്ഷാ പദ്ധതി, ആനപ്പാറ, പത്തനംതിട്ട, പിന്‍ 689645. ഫോണ്‍ : 0468 – 2325294, 9747449865.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു

0
കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. നീലേശ്വരം...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മ​ർ​ദി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

0
വാ​യ്പൂ​ര്: പൊ​തു​സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്​ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്റെ പേ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ൾ...

കോ​ന്നി​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഭൂ​മി ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ

0
കോ​ന്നി: കോ​ന്നി​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു​ള്ള ഭൂ​മി ഡി​ജി​റ്റ​ൽ സ​ർ​വേ​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തികൊന്ന സംഭവം ; രണ്ട് പേർ പോലീസ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് നെടുമങ്ങാട് മാർക്കറ്റിൽ യുവാവിനെ കുത്തികൊന്ന സംഭവത്തിൽ രണ്ട് പേരെ...