ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍ 17ന്
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (സൈബര്‍ സെക്യൂരിറ്റി) ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നിവയില്‍ ഒഴിവുള്ള മെറിറ്റ് /മാനേജ്മന്റ് സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 17ന് രാവിലെ 10 ന് നടത്തും. പ്രവേശന പരീക്ഷ കമ്മിഷണര്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും /ഗവണ്‍മെന്റ് അംഗീകൃത എന്‍ട്രന്‍സ് പരീക്ഷയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കും ഒന്നാം വര്‍ഷ ബി.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് : www.cek.ac.in സന്ദര്‍ശിക്കുക. ഫോണ്‍ : 0469 – 2677890, 2678983, 8547005034, 9447402630
ആടു വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പ് മഞ്ഞാടി ഡക്ക് ഹാച്ചറി ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ നേതൃത്വത്തില്‍ ആട് വളര്‍ത്തല്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലുള്ളത് വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നവരുമായ കര്‍ഷകര്‍ക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തലില്‍ നാല് ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പ്രാദേശിക മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച അപേക്ഷ വെറ്ററിനറി സര്‍ജ്ജന്റെ ശുപാര്‍ശ സഹിതം മഞ്ഞാടി ഡി – ഹാറ്റ് പരിശീലന കേന്ദ്രത്തില്‍ ഈ മാസം 22 നു മുമ്പായി ലഭിക്കണം. ഫോണ്‍ : 0469 – 2965535.
ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ ബി.ടെക് സ്‌പോട്ട് അഡ്മിഷന്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള എഞ്ചിനീയറിംഗ് കോളേജുകളില്‍ മൂന്നാം ഘട്ട അലോട്ട്‌മെന്റിനു ശേഷം ഒഴിവു വരുന്ന ബി.ടെക് സീറ്റകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ അതാത് കോളേജുകളില്‍ ബന്ധപ്പെടുക. ഇലക്ട്രോണിക്‌സ് ആന്റ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ വിഷയങ്ങളിലാണ് താഴെപറയുന്ന എഞ്ചിനീയറിംഗ് കോളേജുകളിലായിട്ടാണ് സീറ്റുകള്‍ ഒഴിവുള്ളത്. ആറ്റിങ്ങല്‍ (8547005037), ചെങ്ങന്നൂര്‍ (8547005032), കരുനാഗപ്പള്ളി (8547005036), കല്ലൂപ്പാറ (8547005034), കൊട്ടാരക്കര (8547005039), ചേര്‍ത്തല (8547005038), അടൂര്‍ (8547005100), പൂഞ്ഞാര്‍ (8547005035), തൃക്കാക്കര (8547005097). വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് ലഭിക്കും.
കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാന്‍ തീയതി നീട്ടി
കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി. മദ്രസ അധ്യാപക ക്ഷേമനിധിയില്‍ മാര്‍ച്ച് 2021 ന് മുമ്പ് അംഗത്വമെടുക്കുകയും വിഹിതം ഒടുക്കുകയും ചെയ്തു വരുന്ന സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. 1000 രൂപയാണ് ധനസഹായം. ക്ഷേമനിധിയുടെ വെബ്‌സൈറ്റിലൂടെ (www.kmtboard.in) ഓണ്‍ലൈനായി അപേക്ഷിക്കാം. സംശയ നിവാരണങ്ങള്‍ക്ക് 0495 – 2966577 എന്ന നമ്പറില്‍ ഓഫീസ് സമയങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെ ബന്ധപ്പെടാം.
മൂന്നാംഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഷെഡ്യൂള്‍
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ 2021 – 22 അധ്യയന വര്‍ഷത്തെ സിവില്‍ എഞ്ചിനിയറിംഗ്, ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനിയറിംഗ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 18 ന് മൂന്നാംഘട്ട സ്‌പോട്ട്അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍സമയം : രാവിലെ 9 മുതല്‍ 10.30 വരെ മാത്രം.
ജനറല്‍, ഈഴവ, പിന്നോക്ക ഹിന്ദു, മുസ്ലീം, പട്ടികവര്‍ഗം, വി.എച്.എസ്.ഇ (കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് അനുബന്ധ ട്രേഡുകള്‍ പഠിച്ചവര്‍ മാത്രം), ടി.എച്.എസ്.എല്‍.സി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം, എക്‌സ് സര്‍വീസ് എന്നീ വിഭാഗക്കാര്‍ക്ക് റാങ്ക് ലിസ്റ്റില്‍പെട്ട എല്ലാവര്‍ക്കും അഡ്മിഷന്‍ നേടാം. പുതിയതായി അഡ്മിഷന്‍ ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയില്‍ പ്രതിപാദിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, എന്നിവകൊണ്ടുവരണം. മറ്റ് പോളി ടെക്‌നിക്ക് കോളേജില്‍ അഡ്മിഷന്‍എടുത്തവര്‍ അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ചരസീത് എന്നിവ ഹാജരാക്കണം.
കോഷന്‍ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവര്‍ (ഏകദേശം 3000 രൂപയും) ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കണം. നിലവിലുള്ള ഒഴിവുകള്‍ ചുവടെ. ജനറല്‍ – സിവില്‍ – 4, ഇലക്ട്രോണിക്‌സ് – 3, കമ്പ്യൂട്ടര്‍ – 1, ട്യൂഷന്‍ഫീവെയ്വര്‍ – ഇലക്ട്രോണിക്‌സ് – 1, കമ്പ്യൂട്ടര്‍ – 1, ടി.എച്ച്.എസ്.എല്‍.സി – ഇലക്ട്രോണിക്‌സ് – 2, വി.എച്ച്.എസ്.ഇ – ഇലക്ട്രോണിക്‌സ് -1, കമ്പ്യൂട്ടര്‍ -1, സാമ്പത്തികമായിപിന്നോക്കം നില്‍ക്കുന്നവിഭാഗം – കമ്പ്യൂട്ടര്‍ -1, ഈഴവ-സിവില്‍-1, ഇലക്ട്രോണിക്‌സ് -2, മുസ്ലീം- കമ്പ്യൂട്ടര്‍-2, പട്ടിക വര്‍ഗം – കമ്പ്യൂട്ടര്‍ – 1,കേരളത്തില്‍ നിന്നുള്ള വിമുക്തഭടന്മാരുടെ മക്കള്‍ – സിവില്‍ -1, ഓട്ടോ മൊബൈല്‍ -1, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് നോമിനി – ഓട്ടോ മൊബൈല്‍ -1.
അപേക്ഷ ക്ഷണിച്ചു
അടൂര്‍ ജനറല്‍ ആശുപത്രി വികസന സമിതി മുഖേന സ്റ്റാഫ് നേഴ്‌സ് (ഒഴിവുകള്‍ – 4), സി.എസ്.എസ്.ഡി ടെക്‌നീഷ്യന്‍ (ഒഴിവ് – 1) , ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ (ഒഴിവുകള്‍ – 2) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്. ഗവ.അംഗീകൃത യോഗ്യത, കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 24. ഫോണ്‍ : 04734 223236.
ക്ലീനിംഗ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പള്ളിക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ക്ലീനിംഗ് സ്റ്റാഫ്(താത്കാലികം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നവംബര്‍ 22 ന് മുന്‍പായി അപേക്ഷകള്‍ പള്ളിക്കല്‍ കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ : 04734 – 289890.