കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ 8-ാം ക്ലാസ് മുതല്‍ മുകളിലോട്ടുളള കോഴ്സുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് 2021-22 അധ്യയന വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം തിരുവല്ല കറ്റോടുളള ക്ഷേമനിധി ഓഫീസില്‍ നിന്നും വിതരണം ചെയ്തു വരുന്നു. പൂരിപ്പിച്ച അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങള്‍ 0469 – 2603074 എന്ന നമ്പരില്‍ ബന്ധപ്പെടുക.
ഐ.എച്ച്.ആര്‍.ഡി യില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് /ഇന്റര്‍വ്യൂവിനായി നവംബര്‍ 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). വിശദ വിവരങ്ങള്‍ക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദര്‍ശിക്കുക www.cea.ac.in. ഫോണ്‍ 0473 – 4231995.
കായിക പ്രതിഭകളായ വിദ്യാര്‍ഥികള്‍ക്ക് സെലക്ഷന്‍ ട്രയല്‍ 23ന്
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021 – 2022 വര്‍ഷത്തെ 5, 6, 7, 8, 9, 11 ക്ലാസുകളിലേക്ക് പ്രവേശനത്തിനായി പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പട്ടികജാതി വിഭാഗത്തിലുള്ള കായിക പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ നവംബര്‍ 23ന് രാവിലെ 9.30 ന് നടത്തും. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍.
5, 11 ക്ലാസിലേക്ക് പ്രവേശനത്തിനായി 2020 – 2021 അധ്യയന വര്‍ഷം 4, 10 ക്ലാസുകളില്‍ പഠിച്ചിരുന്നതും 2021 – 2022 അധ്യയന വര്‍ഷം 5, 11 ക്ലാസിലെ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുളളതുമായ കുട്ടികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് (ലഭ്യമാണെങ്കില്‍) പകര്‍പ്പുകള്‍ എന്നിവ സഹിതം നവംബര്‍ 23ന് നിശ്ചിത സമയത്ത് എത്തിച്ചേരണം. 5, 6, 7 ക്ലാസുകളിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേക്ക് പ്രവേശനം ജില്ലാ തലത്തില്‍ ഏതെങ്കിലും സ്‌പോര്‍ട്‌സ് ഇനത്തില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റിന്റെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്. (6, 7, 8, 9 ക്ലാസുകളിലേക്കുളള സെലക്ഷന്‍ നിലവിലെ ഒഴിവനുസരിച്ചായിരിക്കും). കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. ഫോണ്‍ : 0471 – 2381601.
റാന്നി ഇ.സി.എച്ച്.എസ് പോളിക്ലിനിക്കില്‍ ഒഴിവ്
റാന്നി ഇ.സി.എച്ച്.എസ് പോളിക്ലിനിക്കില്‍ ഐ.ടി നെറ്റ്‌വര്‍ക്ക് ടെക്നീഷ്യന്റെ ഒരു ഒഴിവുണ്ട്. (89 ദിവസത്തേക്ക് മാത്രം). യോഗ്യത – ഇ.എസ്.എം (എക്സ് ഹവീല്‍ദാരോ അതില്‍ താഴെയോ) /സേവനം അനുഷ്ഠിക്കുന്നവരുടെയോ റിട്ടയേര്‍ഡ് ആയവരുടെയോ യോഗ്യതയുളള ആശ്രിതര്‍ക്കോ /സിവിലിയന്‍സ്. പ്രായം: 2021 ഡിസംബര്‍ ഒന്നിന് 53 വയസ് കവിയരുത്. ആരോഗ്യം: മെഡിക്കലി ഫിറ്റ്. അപേക്ഷകര്‍ ഗവ.മെഡിക്കല്‍ ഓഫീസര്‍ /സിവില്‍ സര്‍ജനില്‍ നിന്നുളള ഓഫീസ് സീലോടു കൂടിയ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. കുറഞ്ഞത് രണ്ടു വര്‍ഷത്തെ ഐ.ടി നെറ്റ്‌വര്‍ക്ക് ടെക്നീഷ്യന്‍ തസ്തികയില്‍ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണന. ഡിഗ്രി /ക്ലാസ് -1 ക്ലര്‍ക്കായി ആര്‍മിയില്‍ സേവനം(ഇഎസ്എം) /ഡിപ്ലോമ അല്ലെങ്കില്‍ ഐടി നെറ്റ് വര്‍ക്കിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതീക്ഷിക്കുന്ന പ്രതിമാസ ശമ്പളം: 17,610 രൂപ.
ഉദ്യോഗാര്‍ഥികള്‍ വെളളകടലാസില്‍ അപേക്ഷകള്‍ ബയോഡേറ്റ, പി.പി.ഒ പകര്‍പ്പ്, ഡിസ്ചാര്‍ജ് ബുക്ക്(ഇ.എസ്.എം മാത്രം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും മറ്റ് ബന്ധപ്പെട്ട രേഖകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇ.സി.എച്ച്.എസ് പോളിക്ലിനിക്ക് (ടൈപ്പ് ഡി) ഹൗസ് നം. 2/387, പഴവങ്ങാടി പി.ഒ, റാന്നി, പത്തനംതിട്ട – 689 673 എന്ന വിലാസത്തില്‍ ഈ മാസം 25 ന് വൈകുന്നേരം നാലിന് മുമ്പായി തപാല്‍ മുഖേനയോ ഇ – മെയില്‍ വഴിയോ ([email protected])സമര്‍പ്പിക്കണം. തപാല്‍ കാലതാമസത്തിന് ഇ.സി.എച്ച്.എസ് പോളിക്ലിനിക്ക്, റാന്നി ഓഫീസ് ഉത്തരവാദി ആകുന്നതല്ല. അപേക്ഷാര്‍ഥികള്‍ കോണ്ടാക്ട് മേല്‍വിലാസവും ഫോണ്‍ നമ്പരും അപേക്ഷാ ഫോറത്തില്‍ രേഖപ്പെടുത്തണം.
കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം ഒടുക്കുന്നതിലെ സാങ്കേതിക തടസം ഒഴിവായി
കേരള മദ്രസ അധ്യാപക ക്ഷേമനിധി വിഹിതം അടവാക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന സാങ്കേതിക തടം പൂര്‍ണമായും പരിഹരിച്ചു കഴിഞ്ഞതായി പോസ്റ്റ് ഓഫീസ് അധികൃതര്‍ അറിയിച്ചതായി മദ്രസ അധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. നാളെ (നവംബര്‍ 22 തിങ്കളാഴ്ച) മുതല്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് പതിവ് പോലെ വിഹിതം അടക്കാം.
കൂട് മത്സ്യ കൃഷിയില്‍ ഓണലൈന്‍ പരിശീലനം നവംബര്‍ 26 ന്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂട് മത്സ്യ കൃഷി എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ നവംബര്‍ 26 ന് മുമ്പായി 8078572094, 9526160155 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.
ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ട്രേഡ്സ്മാന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 23 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ടി.എച്ച്.എസ്.എല്‍.സി /ഐ.ടി.ഐ /കെ.ജി.സി.ഇ യും ആണ് യോഗ്യത.
സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ /പുതുക്കല്‍ നവംബര്‍ 30 വരെ
1960 ലെ കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പത്തനംതിട്ട ജില്ലയിലെ കടകളുടേയും വാണിജ്യ സ്ഥാപനങ്ങളുടേയും 2022 വര്‍ഷത്തേക്കുളള രജിസ്ട്രേഷന്‍ /പുതുക്കല്‍ അപേക്ഷ നവംബര്‍ 30 നകം അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പൊതുജനങ്ങള്‍ക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്ട്രേഷന്‍/റിന്യൂവല്‍ ചെയ്യാം. രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട-0468-2223074, റാന്നി : 0473 – 5223141, അടൂര്‍ : 0473 – 4225854, മല്ലപ്പളളി : 0469 – 2847910, തിരുവല്ല : 0469 – 2700035 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം. നിശ്ചിത തീയതിക്കകം രജിസ്ട്രേഷന്‍/റിന്യൂവല്‍ പുതുക്കാത്തപക്ഷം 5000 രൂപ പിഴ നിയമ പ്രകാരം ഈടാക്കുന്നതും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ ആശുപത്രി ഹൈബ്രിഡ് ഹോസ്പിറ്റല്‍ ആയതിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്‌മെന്റിലേക്ക് ഡോക്ടര്‍സ്, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ്, റേഡിയോഗ്രാഫര്‍, ഇ.സി.ജി. ടെക്‌നിഷ്യന്‍, അറ്റന്‍ഡേഴ്‌സ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍, ഡയാലിസിസ് ടെക്‌നിഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഡ്രൈവര്‍, ജെ.പി.എച്ച്.എന്‍, കാത്ത്‌ലാബ് ടെക്‌നിഷ്യന്‍, കാത്ത്‌ലാബ് സ്‌ക്രബ് നേഴ്‌സ്, ലാബ് അസിസ്റ്റന്റ്, ഇ.ഇ.ജി ടെക്‌നിഷ്യന്‍ (എന്‍.സി.എസ്/ ഇ.എം.ജി) എന്നീ തസ്തികകളിലേക്ക് വോളന്റിയറായി സേവനം അനുഷ്ഠിക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ ഈമാസം 23 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കണം. ഫോണ്‍: 9497713258
ഗവ.ഐ.ടി ഐ റാന്നിയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
റാന്നി ഗവ.ഐ.ടി.ഐ യില്‍ എ.സി.ഡി ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്കും ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിലേക്കും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിന് നവംബര്‍ 23 ന് രാവിലെ 11 ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത :-. 1,ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍: ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ /എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും പ്രവൃത്തിപരിചയവും. 1, എ.സി.ഡി ഇന്‍സ്ട്രക്ടര്‍ ഏതെങ്കിലും എന്‍ജിനീയറിംഗ് ട്രേഡില്‍ ഡിഗ്രി /ഡിപ്ലോമ. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം.
കണ്ണൂര്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയില്‍ അഡ്മിഷന്‍ തുടരുന്നു
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ നടത്തി വരുന്ന പ്രൊഫഷണല്‍ കോഴ്സായ ബിഎസ്.സി കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. താല്‍പര്യമുള്ളവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 24 വരെ കണ്ണൂര്‍ തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി ഓഫീസില്‍ എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് 0497 – 2835390, 9746394616 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.