സ്‌കോള്‍ – കേരള ഡിസിഎ പ്രവേശന തീയതി നീട്ടി
പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നടത്തിവരുന്ന ഡിസിഎ കോഴ്സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി ഡിസംബര്‍ 31 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ ജനുവരി 15 വരെയും നീട്ടി. നിശ്ചിത സമയ പരിധിക്കുള്ളില്‍ ഫീസ് ഒടുക്കി www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0471 – 2342950, 2342271, 2342369.
ഇലന്തൂര്‍ പഞ്ചായത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ /വിധവാ പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍വിവാഹിതയല്ല /വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രവും (വില്ലേജ് ഓഫീസര്‍/ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2362037.
മലയാലപ്പുഴ പഞ്ചായത്തില്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം
50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ /വിധവാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 60 വയസില്‍ താഴെയുളള എല്ലാ ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും പുനര്‍വിവാഹിതയല്ല /വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രവും (വില്ലേജ് ഓഫീസര്‍ /ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത്) ഈ മാസം 31 നകം മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2300223.
ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവ്
ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി ട്രേഡില്‍ ഒഴിവുള്ള നാലു സീറ്റിലേക്കും, പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റിലേക്കും പ്രവേശനത്തിനായി ഡിസംബര്‍ 31വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 – 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13ന്
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ ചുമതലയില്‍ കിഫ്ബിയില്‍ നിന്നും 46.80 കോടി രൂപാ ചെലവില്‍ നിര്‍മിക്കുന്ന പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 13 ന് ഉച്ചക്ക് 12 ന് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍ഡ് ഓപ്പണ്‍ സ്റ്റേജില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്.അയ്യര്‍ തുടങ്ങിയവര്‍ മുഖ്യഅതിഥി ആയിരിക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മ്മലിറ്റ ഡിക്രൂസ് സ്വാഗതം ആശംസിക്കും. ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.