ആസാദി കാ അമൃത് മഹോത്സവം : ദേശീയതല മത്സരങ്ങള്‍ക്ക് 15 വരെ അപേക്ഷിക്കാം
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സംസ്‌ക്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവതലമുറയ്ക്കായി ദേശീയതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേയും ലക്ഷദ്വീപ്, പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശങ്ങളിലേയും യുവതയ്ക്കായാണ് മൂന്നു വിഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ദേശഭക്തി ഗാനരചന, രംഗോലി മത്സരം, പ്രാദേശിക ഭാഷയില്‍ ദേശഭക്തി തുളുമ്പുന്ന ചെറുകവിത(താരാട്ട് പാട്ടുകള്‍) എന്നിങ്ങനെയാണ് മത്സരങ്ങള്‍. ഈ മാസം 15നകം https://amritmahotsav.nic.in/competitions.htm ഓണ്‍ലൈനായി അപേക്ഷിക്കാം. ഇമെയില്‍ : [email protected] ഹെല്‍പ് ഡെസ്‌ക്ക് : +91 8700269338, +91 9999276781.
ഐ.എച്ച് ആര്‍.ഡി വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ 2022 ജനുവരിയില്‍ വിവിധ കോഴ്സുകള്‍ക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുവാനുളള അവസാന തീയതി ഡിസംബര്‍ 31.
കോഴ്സുകള്‍, യോഗ്യത എന്ന ക്രമത്തില്‍ ചുവടെ :- പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ് (പി.ജി.ഡി.സി.എ (2 സെമസ്റ്റര്‍) – ഡിഗ്രി പാസ് . ഡേറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ )(ഡി.ഡി.റ്റി.ഒ.എ)(2 സെമസ്റ്റര്‍) – എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) (1 സെമസ്റ്റര്‍) – പ്ലസ് ടു പാസ്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫോര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1 സെമസ്റ്റര്‍) – എസ്.എസ്.എല്‍.സി പാസ്. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ ) (1 സെമസ്റ്റര്‍) – പ്ലസ് ടു പാസ്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (1 സെമസ്റ്റര്‍) – എം.ടെക് /ബി.ടെക് /എം.സി.എ /ബി.എസ്.സി /എം.എസ്.സി /ബി.സി.എ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) – ഇലക് ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി / ത്രിവത്സര ഡിപ്ലോമ പാസ്. ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (ഡി.എല്‍.എസ്.എം) (1 സെമസ്റ്റര്‍) – ഡിഗ്രി /ത്രിവത്സര ഡിപ്ലോമ പാസ്. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) ( 1 സെമസ്റ്റര്‍) എം.ടെക് /ബി.ടെക് എം.എസ്.സി പാസ്. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ (സി.സി.എന്‍.എ) സി.ഒ ആന്റ് പി.എ പാസ് /കമ്പ്യൂട്ടര്‍ /ഇലക്ട്രോണിക്സ് ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക് /ത്രിവത്സര ഡിപ്ലോമ പാസായവര്‍ /കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.
ഈ കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി /എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിഭ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതിയുണ്ട്. അപേക്ഷാ ഫോറവും വിശദവിവരവും വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി /എസ്.ടി വിഭാഗങ്ങള്‍ക്ക് 100 രൂപ ) ഡി.ഡി സഹിതം ഡിസംബര്‍ 31 നു വൈകുന്നേരം നാലിനു മുന്‍പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ – ധീവര) (കാറ്റഗറി നം. 451/2020), ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (ഫസ്റ്റ് എന്‍.സി.എ – എസ്.സി.സി.സി) (കാറ്റഗറി നം. 450/2020) 22200-48000 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 23-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
സ്റ്റീല്‍ അലമാരകള്‍ വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
2021-22 മല്ലപ്പളളി ബ്ലോക്ക് പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി വയോജന ക്ലബുകളിലേക്ക് സ്റ്റീല്‍ അലമാരകള്‍ വിതരണം ചെയ്യുന്നതിന് ഗവ.അക്രെഡിറ്റഡ് ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അടങ്കല്‍ തുക 90,000 രൂപ. ക്വട്ടേഷന്‍ നോട്ടീസിനും കൂടുതല്‍ വിവരങ്ങള്‍ക്കും മല്ലപ്പളളി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.
ട്രൈസ്‌കൂട്ടര്‍ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
2021 – 22 മല്ലപ്പളളി ബ്ലോക്ക് പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വാഹന ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അടങ്കല്‍ തുക 475000 രൂപ. ടെന്‍ഡര്‍ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മല്ലപ്പളളി ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 6238978900.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നം. 418/2019) 27800 – 59400 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 30.01.2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി കേരള പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.
ആസാദി കാ അമൃത് മഹോത്സവ് ; വിമുക്തഭടന്മാരെ ആദരിക്കലും ബോധവല്‍ക്കരണ സെമിനാറും 17ന്
ആസാദി കാ അമൃത് മഹോത്സവ് – സ്വര്‍ണിം വിജയ് വര്‍ഷിന്റെ ഭാഗമായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഈ മാസം 17 ന് രാവിലെ 11 ന് പത്തനംതിട്ട കെ.സ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വിമുക്തഭവനില്‍ 1971- ലെ യുദ്ധവീരന്മാരെ ആദരിക്കുകയും ജില്ലയിലെ വിമുക്തഭടന്മാര്‍ക്കായി സൈനിക ക്ഷേമവകുപ്പ് നല്‍കിവരുന്ന വിവിധ ക്ഷേമപദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും. ചടങ്ങില്‍ ജില്ലയിലെ വിമുക്തഭടന്മാര്‍ / ആശ്രിതര്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468-2961104 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടാം.
സംസ്ഥാന യുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം
ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി ഡിസംബര്‍ 23 ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിന ത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ബയോഡേറ്റയോടെ [email protected] എന്ന മെയില്‍ ഐ.ഡിയില്‍ ഡിസംബര്‍ 20 ന് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ : 0471 – 2308630, 8086987262.
കുടുംബശ്രീ ബൈലോ പരിഷ്‌കരിച്ചു
പുതുമുഖ നേതൃത്വത്തിന് അവസരം ഒരുക്കി കുടുംബശ്രീ ബൈലോ പരിഷ്‌കരിച്ചു. കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ഒരാള്‍ക്ക് രണ്ടു തവണയായി നിജപ്പെടുത്തി. അയല്‍ക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ തുടര്‍ച്ചയായി മൂന്നു തവണ വരെ തിരഞ്ഞെടുക്കാം. സംസ്ഥാനത്ത് 45 ലക്ഷത്തോളം സ്ത്രീകള്‍ക്ക് പങ്കാളിത്തമുളള കുടുംബശ്രീ ത്രിതല സംഘടന സംവിധാനത്തിന്റെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഡിസംബര്‍ 20 ന് പുറപ്പെടുവിക്കും.
കുടുംബീ ത്രിതല സംഘടന സംവിധാന തെരഞ്ഞെടുപ്പിന്റെ സുഗമവും സമയബന്ധിതവും നീതി പൂര്‍വവും ജനാധിപത്യപരവുമായി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറേയും പഞ്ചായത്ത് /നഗരസഭ സി.ഡി.എസ് വരണാധികാരി, ഉപവരണാധികാരി എന്നിവരെയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി ഉത്തരവായിരുന്നു.
സി.ഡി.എസ് വരണാധികാരി, ഉപവരണാധികാരി എന്നിവര്‍ക്കുള്ള ജില്ലാതല പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ (ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍) ആര്‍. രാജലക്ഷ്മി നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ സ്വഗതം പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ സി.അലക്സ്, കുടുംബശ്രീ സംസ്ഥാന റിസോഴ്സ് ടീം അംഗം ഡി.ശിവദാസ് എന്നിവര്‍ പങ്കെടുത്തു.
മാനേജ്മെന്റ് ട്രെയിനി തെരഞ്ഞെടുപ്പ് പരീക്ഷ 28 ന്
പത്തനംതിട്ട ജില്ലയിലെ റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ ഓഫീസ് മാനേജ്മെന്റ് ട്രെയിനികളായി തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തുപരീക്ഷ ഡിസംബര്‍ 28 ന് രാവിലെ 10 മുതല്‍ 11.15 മണി വരെ വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അന്നേ ദിവസം രാവിലെ 9.30 തന്നെ എത്തിച്ചേരണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഗസ്റ്റ് അധ്യാപക ഒഴിവ്
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള എല്‍.ബി.എസ് സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 17 നകം ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അടൂര്‍ സെന്ററില്‍ എത്തിക്കണം. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /എം.സി.എ/എം.എസ്.സി (ഐ.ടി)/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് ഇവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടൂര്‍ എല്‍.ബി.എസ് സെന്റര്‍ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോണ്‍ മ്പരിലോ ബന്ധപ്പെടുക.
പഴവര്‍ഗച്ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് പ്രവര്‍ത്തന രീതികളില്‍ പരിശീലനം
പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഴവര്‍ഗച്ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ് പ്രവര്‍ത്തന രീതികളില്‍ പരിശീലനം ഡിസംബര്‍ 16 മുതല്‍ 18 വരെ തെള്ളിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടത്തും. പങ്കെടുക്കുന്നതിന് താല്പര്യപ്പെടുന്നവര്‍ ഡിസംബര്‍ 15 ന് ഉച്ചയ്ക്ക് ഒന്നിനകം 8078572094 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
ഗ്രാമവ്യവസായം – സൗജന്യ ബോധവത്ക്കരണ പരിപാടി
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി, എന്റെ ഗ്രാമം എന്നിവ സംബന്ധിച്ച് സൗജന്യ ബോധവല്‍ക്കരണ പരിപാടി ഈ മാസം 17 ന് രാവിലെ 11 ന് പത്തനംതിട്ട അബാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിയ്ക്കുന്നവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 0468 – 2362070 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടണം.