ഉപഭോക്തൃ വാരാചരണം 24 ന് സമാപിക്കും ; മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ നിര്‍വഹിക്കും
ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹയര്‍സെക്കന്ററി തലംവരെയുളള കുട്ടികളെ ഉള്‍പ്പെടുത്തി നടന്ന ചിത്രരചനാ മത്സരം, കോളജ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി നടന്ന ഫോട്ടോഗ്രാഫി മത്സരം എന്നിവയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം 24 ന് നടക്കും. വൈകിട്ട് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ഉപഭോക്തൃ വാരാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സമ്മാനം വിതരണം നടത്തും.
പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചിത്രരചനാ മത്സരത്തില്‍ പ്രമാടം നേതാജി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി. ലക്ഷ്മിപ്രിയ ഒന്നാം സ്ഥാനവും കോന്നി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അജിമ രാജ്, അപര്‍ണ എസ്.നായര്‍ എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കി. ഫോട്ടോഗ്രാഫി മത്സരത്തില്‍ ഷിനോയ് പി.എബ്രഹാം ഒന്നാം സ്ഥാനത്തിനും ഫാത്തിമ ഷിബു, കെ.എസ് അജീഷ് കുമാര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അര്‍ഹരായി.
വയോ സേവന അവാര്‍ഡ് 2021 അപേക്ഷ ക്ഷണിച്ചു
വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കി വരുന്ന സര്‍ക്കാര്‍/സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും വിവിധ കലാകായിക, സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും വയോ സേവന അവാര്‍ഡ് 2021 ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി രണ്ടിന് വൈകുന്നേരം അഞ്ചു വരെ. അപേക്ഷ ഫോം, വിശദ വിവരങ്ങള്‍ എന്നിവ സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റിലും പത്തനംതിട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2325168.
സ്പോട്ട്അഡ്മിഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് (സി.എഫ്ആര്‍.ഡി) ന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ്ടെക്നോളജി (സിഎഫ്.റ്റി.കെ) നടത്തുന്ന എം.എസ്.സി ഫുഡ്ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്സില്‍ (എം.ജി യൂണിവേഴ്സിറ്റി അഫിലിയേഷന്‍) ഒഴിവുള്ള ഒരു മാനേജ്മെന്റ് സീറ്റിലേക്ക് ഡിസംബര്‍ 24 ന് രാവിലെ 10.30 സ്പോട്ട്അഡ്മിഷന്‍ വഴി പ്രവേശനംനടത്തുന്നു. ഫോണ്‍ : 0468 – 2240047, 9846585609.
30 ലക്ഷം വരെ പ്രവാസി വായ്പകള്‍ക്ക് അപേക്ഷിക്കാം
നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശസബ്സിഡിയും നല്‍കുന്ന ഈ പദ്ധതി വഴി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 520 പ്രവാസികള്‍ നാട്ടില്‍ വിവിധ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ആകെ 10 കോടി രൂപ ഈ സംരംഭങ്ങള്‍ക്ക് സബ്‌സിഡി ഇനത്തില്‍ അനുവദിച്ചു. രണ്ടു വര്‍ഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് അപേക്ഷിക്കാം. വായ്പയ്ക്കൊപ്പം സംരംഭകത്വ പിന്തുണയും നോര്‍ക്ക റൂട്ട്സ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകള്‍ വഴി വായ്പ ലഭിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം.
പി.എസ്.സി സൗജന്യ പരിശീലനം അപേക്ഷ നീട്ടി
ന്യൂന പക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന യുവജന പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരിയില്‍ ആരംഭിക്കുന്ന ആറു മാസ പി.എസ്.സി പരിശീലനത്തിന് അപേഷിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 25 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 8281165072, 9961602993,0468 2329521