തീറ്റപ്പുല്‍കൃഷി പരിശീലനം
ക്ഷീര വികസന വകുപ്പിന് കീഴില്‍ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന പരിശീലനം ഈ മാസം 27, 28 തീയതികളില്‍ നടത്തും. താല്‍പര്യമുള്ളവരും രണ്ടു ഡോസ് വാക്സിനേഷന്‍ എടുത്തവരുമായ ക്ഷീരകര്‍ഷകര്‍ക്ക് 04734 299869, 9495390436, 7025216927, 6238355698 എന്നീ നമ്പറുകളില്‍ വിളിക്കുകയോ, വാട്സ്അപ്പ് ചെയ്തോ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
ഗതാഗത നിയന്ത്രണം
മൂശാരിക്കവല പരിയാരം റോഡില്‍ കലുങ്കു പണി നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് ഈ മാസം 27 മുതല്‍ ജനുവരി 20 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണമെന്ന് കെഎസ്ടിപി പൊന്‍കുന്നം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
റിസോഴ്സ് ടീം രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നാഷണല്‍ ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഡ്രഗ് ഡിമാന്റ് റിഡക്ഷന്‍ പദ്ധതി (എന്‍.എ.പി.ഡി.ഡി.ആര്‍) യുടെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍, ജില്ലാതല റിസോഴ്സ് ടീം രൂപീകരിക്കുന്നതിന് താത്പര്യമുള്ള പത്തനംതിട്ട ജില്ലയിലെ സേവനസന്നദ്ധരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍, ലഹരി വിരുദ്ധമേഖലയില്‍ /(ഇന്റഗ്രേറ്റഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ അഡിക്ട്സ്) ഐആര്‍സിഎകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍, സോഷ്യല്‍വര്‍ക്ക് /സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന, ട്രെയിനിംഗ് മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന, സര്‍ക്കാര്‍ /അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. സന്നദ്ധ സേവന തത്പരരായിരിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ നടത്തേണ്ട സാഹചര്യത്തില്‍ റിസോഴ്സ് പേഴ്സണായി പങ്കെടുക്കാന്‍ സമയവും സൗകര്യവും ഉള്ളവരായിരിക്കണം. അപേക്ഷകര്‍ സ്വന്തം നിലയില്‍ ബയോഡേറ്റ തയാറാക്കി ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചിന് മുമ്പായി പത്തനംതിട്ട ജില്ല സാമൂഹ്യനീതി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0468 – 2325168, 8281999004.
ഗതാഗത നിയന്ത്രണം 27 മുതല്‍
തണ്ണിത്തോട്, ചിറ്റാര്‍ റോഡില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലെ ഗതാഗതം ഈ മാസം 27 മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ തേക്ക് തടി ചില്ലറ വില്‍പ്പനയ്ക്ക്
ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്ക് തടിയുടെ ചില്ലറവില്‍പ്പന പുനലൂര്‍ തടി വില്‍പ്പന ഡിവിഷന്റെ കീഴിലുള്ള കോന്നി, അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോകളില്‍ ഡിസംബര്‍ 28 മുതല്‍ ആരംഭിക്കും. രണ്ട് ബി, രണ്ട് സി, മൂന്ന് ബി, മൂന്ന് സി എന്നീ ഇനങ്ങളില്‍പെട്ട തേക്ക് തടികളാണ് ചില്ലറ വില്‍പ്പനക്ക് തയാറാക്കിയിട്ടുളളത്. വീട് നിര്‍മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച അനുമതി പത്രം, കെട്ടിടത്തിന്റെ അംഗീകൃത പ്ലാന്‍, സ്‌കെച്ച്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും, അഞ്ചു രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം നിശ്ചിത തീയതി മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഡിപ്പോകളില്‍ നിന്നും അഞ്ച് ക്യുബിക് മീറ്റര്‍ വരെ തേക്ക് തടി നേരിട്ട് വാങ്ങാം. അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ ഫോണ്‍ : 8547600535. കോന്നി ഡിപ്പോ ഓഫീസര്‍ ഫോണ്‍ : 8547600530. ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍ : 0475 – 2222617.
ഡേറ്റാ എന്‍ട്രി കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം
എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലന കേന്ദ്രമായ കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയില്‍ ഡേറ്റാ എന്‍ട്രി കോഴ്സിലേക്കുളള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ചെയ്യാം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി അഞ്ചിനോ അതിനു മുന്‍പോ രജിസ്‌ട്രേഷനായി കേന്ദ്രീയ വിദ്യാലയ ചെന്നീര്‍ക്കരയെ സമീപിക്കാം. ഫോണ്‍ : 0468 – 2256000.
ജില്ലയിലെ ഡ്രോണ്‍ സര്‍വെയ്ക്ക് ഓമല്ലൂരില്‍ തുടക്കമാകുന്നു
സംസ്ഥാനത്തിന്റെ ഡിജിറ്റല്‍ റീസര്‍വെ നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഓമല്ലൂര്‍ വില്ലേജില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വെ ആരംഭിക്കും. സംസ്ഥാനത്തെ വില്ലേജുകളില്‍ 20 ശതമാനം വില്ലേജുകളില്‍ ഡ്രോണ്‍ ഉപയോഗിച്ചുളള സര്‍വെയും ബാക്കി മറ്റു സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള സര്‍വെയുമാണ് നടക്കുക. ഡ്രോണ്‍ സര്‍വെയുടെ ആദ്യ ഘട്ടത്തിനാണ് ഓമല്ലൂരില്‍ തുടക്കമിടുന്നത്. ഇതിന്റെ ചര്‍ച്ചക്കായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ഈ മാസം 27 ന് രാവിലെ ഒന്‍പതിന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.