Friday, July 4, 2025 8:50 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

കെട്ടിട നികുതി കളക്ഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു
പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പിരിവ് കളക്ഷന്‍ ക്യാമ്പുകള്‍ ജനുവരി 5 മുതല്‍ 15 വരെ വിവിധ വാര്‍ഡുകളില്‍ നടത്തും. ജനുവരി 5 – കൊല്ലന്‍പടി ജംഗ്ഷന്‍, 77-ാം നമ്പര്‍ അംഗന്‍വാടി പൂവന്‍പാറ, 65-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ. ജനുവരി 6 – വി-കോട്ടയം ചന്ത, അന്തിചന്ത ജംഗ്ഷന്‍, വകയാര്‍ ലൈബ്രറി. ജനുവരി 7 – വികോട്ടയം ജംഗ്ഷന്‍, 66-ാംനമ്പര്‍ അംഗന്‍വാടി ഇളപ്പുപാറ, 69-ാംനമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 10 – വെള്ളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, പൂങ്കാവ് ജംഗ്ഷന്‍, വലഞ്ചുഴിവഞ്ചിപ്പടി. ജനുവരി 11 – നേതാജി എച്ച്എസ് ജംഗ്ഷന്‍, പുളിമുക്ക് ജംഗ്ഷന്‍, വട്ടക്കാവ് കുരിശുംമൂട്, ജനുവരി 12 – കൊലപ്പാറ പ്ലാക്കല്‍, ഇളകൊള്ളൂര്‍ അമ്പലംജംഗ്ഷന്‍, ജിഎല്‍പിഎസ് പ്രമാടം. ജനുവരി 13 – വട്ടകുളഞ്ഞി ജംഗ്ഷന്‍, തെങ്ങുംകാവ് ജംഗ്ഷന്‍, പ്രമാടം ക്ഷേത്രം ജംഗ്ഷന്‍. ജനുവരി 14 – കരിങ്കുടുക്ക പാണന്‍പടി, മറൂര്‍ ആല്‍ ജംഗ്ഷന്‍, 67-ാം നമ്പര്‍ അംഗന്‍വാടി കൈതക്കര. ജനുവരി 15 – എസ്എന്‍ഡിപി സ്‌കൂള്‍ ജംഗ്ഷന്‍ വികോട്ടയം, ഇളകൊള്ളൂര്‍ പള്ളിപ്പടി ജംഗ്ഷന്‍. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 – 2242215.

ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് അംഗത്വം പുനഃസ്ഥാപിക്കാം
കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതം അടയ്ക്കുന്നതില്‍ അഞ്ചു വര്‍ഷത്തില്‍ താഴെ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി അംശദായം മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും മാര്‍ച്ച് 31 വരെ അവസരം. ജില്ലാ ഓഫീസുകളിലും സബ്ഓഫീസുകളിലുമായി സംഘടിപ്പിക്കുന്ന മേളകളില്‍ തൊഴിലാളികള്‍ നേരിട്ട് ഹാജരായി അവസരം പ്രയോജനപ്പെടുത്തണം. അംഗത്വം പുനഃസ്ഥാപിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഓഫീസില്‍ എല്ലാ പ്രവൃത്തി ദിവസവും, പറക്കോട് ഉപകാര്യാലയത്തില്‍ ജനുവരി 18, ഫെബ്രുവരി 14, മാര്‍ച്ച് 17 തീയതികളിലും, തിരുവല്ല ഉപകാര്യാലയത്തില്‍ ജനുവരി 19, ഫെബ്രുവരി 15, മാര്‍ച്ച് 18 തീയതികളിലും അവസരമുണ്ടായിരിക്കും. ഫോണ്‍ : 0468 – 2325346.

ജില്ലാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍
പത്തനംതിട്ട ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 20, 21 തീയതികളില്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും, ജനുവരി 24, 25 തീയതികളില്‍ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും പ്രക്കാനം പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. ജില്ലാ തല ജൂനിയര്‍, യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും സര്‍ട്ടിഫക്കറ്റുകള്‍ വിതരണം ചെയ്യും. അതോടൊപ്പം കായിക താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

2004 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് ജില്ലാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2001 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് യൂത്ത് സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും, സീനിയര്‍ ഓപ്പണ്‍ കാറ്റഗറിയിലും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ലബുകള്‍, സ്‌കൂളുകള്‍, മറ്റ് ടീമുകള്‍ എന്നിവ ജില്ല സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇ മെയിലില്‍ ([email protected]) ജനുവരി 10ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍ അറിയിച്ചു. മത്സരാര്‍ഥികള്‍ വയസ് തെളിയിക്കുന്ന രേഖ അന്നേ ദിവസം ഹാജരാക്കണം. രജിസ്ട്രേഷന് 9961186039 എന്ന നമ്പരിലും ബന്ധപ്പെടാം.

സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം
എന്‍എസ്ഡിസിയുടെ കീഴിലുളള നൈപുണ്യ വികസന പരിശീലനകേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ സൗജന്യ ഡേറ്റാ എന്‍ട്രി പരിശീലനം. 15 നും 29 നും ഇടയില്‍ പ്രായമുളള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. നൈപുണ്യ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 10 ന് മുമ്പായി ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0468 – 2256000.

പമ്പാ മണല്‍ ഇ-ലേലം ചെയ്യും
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാ നദിയില്‍ അടിഞ്ഞുകൂടിയതും ചില്ലറ വില്‍പ്പനയ്ക്കായി അരീക്കക്കാവ് തടി ഡിപ്പോയില്‍ ശേഖരിച്ചിരിക്കുന്നതുമായ മണല്‍ ഇ-ലേലം ചെയ്യും. ലേലം സംബന്ധിച്ച വിവരങ്ങള്‍ www.mstcecommerce.com എന്ന വെബ്സൈറ്റില്‍ നിന്നും അറിയാം. അരീക്കക്കാവ് ഡിപ്പോ ഓഫീസര്‍ ഫോണ്‍ : 8547600535. ടിമ്പര്‍ സെയില്‍സ് ഡിവിഷന്‍, പുനലൂര്‍ : 0475 – 2222617.

ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ ഇന്‍ഡ്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നേഴ്സ് ഗ്രേഡ് 2 (ആയുര്‍വേദ) (കാറ്റഗറി നം. 537/2019) (20000 – 45800 രൂപ ശമ്പള സ്‌കെയിലുളള തസ്തികയിലേക്ക് 08-07-2021 ല്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്‌സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

അധ്യാപക ഒഴിവ്
അടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകന്‍ (ജൂനിയര്‍) ഹിന്ദി -01 തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയമിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഒരു സെറ്റ് ഫോട്ടോ കോപ്പികളുമായി ജനുവരി എഴിന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് ഹാജരാകണം.

പുനര്‍ ലേലം
ചിറ്റാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ പ്ലാവ് ടെന്‍ഡര്‍ /ലേലംചെയ്ത് നല്‍കും. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 18 ന് വൈകുന്നേരം അഞ്ചുവരെ. ഫോണ്‍ : 04735 – 256577, 9539361856.

ഗതാഗത നിയന്ത്രണം
വകയാര്‍ വളളിക്കോട് റോഡില്‍ വികോട്ടയം ജംഗ്ഷനും അന്തിചന്തയ്ക്കുമിടയിലായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന് ഇന്നു (ജനുവരി 5) മുതല്‍ താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി. വകയാര്‍ ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങള്‍ വികോട്ടയം ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വി കോട്ടയം മല്ലശേരി റോഡില്‍ കൂടിയും വളളിക്കോട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ അന്തിചന്തയില്‍ നിന്നു തിരിഞ്ഞ് കുരിശുംമൂട് – വികോട്ടയം റോഡില്‍ കൂടിയും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കോന്നി താലൂക്ക് വികസന സമിതി യോഗം
കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കോന്നി തഹസീല്‍ദാര്‍ അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...