പരിശീലനം നടത്തി
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ കടപ്ര കൃഷിഭവന്റെ സഹകരണത്തോടെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു. തെങ്ങ് അധിഷ്ഠിത സംയോജിതകൃഷി, മൃഗ പരിപാലനം, ജൈവകൃഷി, സംയോജിത വളപ്രയോഗം, കീട നിയന്ത്രണം എന്നീ വിഷയങ്ങളില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്‌ജെക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റുകളായ വിനോദ് മാത്യു, ഡോ.സെന്‍സി മാത്യു, ഡോ.സിന്ധു സദാനന്ദന്‍, അലക്‌സ് ജോണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പരിശീലന പരിപാടി ഉദ്ഘാടനം കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ നിര്‍വഹിച്ചു. തിരുവല്ല എ.ഡി.എ വി.ജെ റെജി, കടപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്സി വര്‍ഗീസ്, പരുമല വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍, കടപ്ര അഗ്രികള്‍ച്ചര്‍ ഓഫീസര്‍ റോയ് ഐസക് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
റേഷന്‍ വിതരണം ; സമയക്രമീകരണം ഏര്‍പ്പെടുത്തി
റേഷന്‍ കടകളിലെ ഇ – പോസ് മെഷീന്റെ പ്രവര്‍ത്തനം സെര്‍വര്‍ തകരാര്‍ മൂലം ഭാഗികമായി തടസപ്പെട്ടിരിക്കുന്നതിനാല്‍ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 25 വരെ പത്തനംതിട്ട ജില്ലയില്‍ റേഷന്‍ വിതരണം രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ക്രമീകരിച്ചിരിക്കുന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
അടൂര്‍ ഇരട്ടപാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗാന്ധി പാര്‍ക്കിന് കിഴക്ക് കെ.പി റോഡിന് കുറുകെയുളള കലുങ്കിന്റെ പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തിരുവല്ല റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പരാതികള്‍ സ്വീകരിക്കും
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്) പത്തനംതിട്ട ഓംബുഡ്സ്മാന്‍ ഈ മാസം 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും 21 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പരാതികള്‍ നേരിട്ട് സ്വീകരിക്കും. തൊഴിലാളികള്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും നേരില്‍ പരാതി സമര്‍പ്പിക്കാം.
ബാലചിത്ര രചനാ മത്സരം മാറ്റിവച്ചു
ശിശുക്ഷേമസമിതി ജനുവരി 22ന് നടത്താനിരുന്ന ദേശീയ ബാല ചിത്ര രചനാ മത്സരം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍വിവരങ്ങള്‍ക്ക് 0469 – 2785525, 8078140525, ksg.keltron.in
വികസന സെമിനാര്‍ ഓണ്‍ലൈനായി നടത്തും
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം, ജനുവരി 20,21 തീയതികളിലായി നടക്കുന്ന ഗ്രാമസഭകള്‍ , ികസന സെമിനാര്‍ എന്നിവ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തും. യോഗത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക് വാര്‍ഡു മെമ്പര്‍മാരില്‍ നിന്നും ലഭിക്കുമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍. 0468 – 2362037
വനിതാ കമ്മീഷന്‍ സിറ്റിംഗ്
വനിതാ കമ്മീഷന്‍ സിറ്റിംഗ് 19ന് രാവിലെ 10ന് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും.
മേഴ്സി ചാന്‍സ് പരീക്ഷ
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ 2010-2011 സ്‌കീമില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്സുകളുടെ മേഴ്സി ചാന്‍സ് പരീക്ഷകള്‍ മാര്‍ച്ചില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും. ഫെബ്രുവരി ഒന്ന് വരെ ഫൈനില്ലാതെയും എട്ടു വരെ 100 രൂപ ഫൈനോടുകൂടിയും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈംടേബിള്‍ ഫെബ്രുവരി രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
താലൂക്ക് വികസന സമിതി യോഗം മാറ്റിവച്ചു
മല്ലപ്പള്ളി താലൂക്ക് വികസന സമിതിയുടെ ജനുവരി 19ന് ചേരാനിരുന്ന യോഗം കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ചതായി മല്ലപ്പള്ളി തഹസീല്‍ദാര്‍ അറിയിച്ചു.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച തുകയ്ക്ക് ഫുഡ് ബോള്‍, ഫുഡ്ബോള്‍ ബൂട്സ് തുടങ്ങിയ ആറു തരം സ്പോര്‍ട്സ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് താല്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 28 ന് പകല്‍ ഒന്നു വരെ. വിലാസം : പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഇലന്തൂര്‍, പത്തനംതിട്ട, 689 643.