Sunday, April 20, 2025 7:12 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്) എന്ന തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുളള ഐ.റ്റി.ഐ /ഡിപ്ലോമയാണ് യോഗ്യത. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം /തത്തുല്യം, ഐ.റ്റി.ഐ /ഡിപ്ലോമ എന്നിവയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 8-ാം തീയതി 10.30ന് ആഫീസില്‍ നടക്കുന്ന ടെസ്റ്റ് /അഭിമുഖത്തിന് ഹാജരാകേതാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (കാറ്റഗറി നം.566/13) തസ്തികയിലേക്ക് 23.08.2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 821/17/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്നു വര്‍ഷ കാലാവധി 24.08.2020 തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 25.08.2020 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 24.08.2020 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദാക്കിയതായി പത്തനംതിട്ട പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. മറ്റ് വിവരങ്ങള്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 – 2224070.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തുമ്പമണ്‍ സി.എച്ച്.സി യുടെ ചുമതലയിലുളള പ്രൈമറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വാഹനമായ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം. ഒരു ഒഴിവ്. യോഗ്യത: ഹെവി വെഹിക്കിള്‍ ലൈസന്‍സ് ആന്റ് ബാഡ്ജ് (ആംബുലന്‍സ് ഡ്രൈവര്‍ /കോണ്‍ട്രാക്ട് വെഹിക്കിള്‍ ഓടിക്കുന്നതില്‍ പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 23 നും 35 നും മധ്യേ. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 10 ന് രാവിലെ 11 ന് തുമ്പമണ്‍ സി.എച്ച്.സിയില്‍ നടക്കും. താത്പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം കൂടികാഴ്ചയ്ക്ക് ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് നടപ്പാക്കുന്ന എസ്.സി.എ.ടു എസ്.സി.എസ്.പി ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ പദ്ധതിക്ക് പത്തനംതിട്ട നഗരസഭാ പരിധിയില്‍ നിന്നുമുള്ള പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ ഈ മാസം 15 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍ :0468 – 2270908.

കമ്മ്യൂണല്‍ ഹാര്‍മണി യോഗം
ജില്ലതാല കമ്മ്യൂണല്‍ ഹാര്‍മണി യോഗം ഫെബ്രുവരി 16 ന് രാവിലെ 11.30 ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് മുഖേന ചേരും.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 – 2270244, 2270243 ഈ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2021 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുളള ക്ഷേമനിധിവിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10-നകം പോസ്റ്റാഫീസുകളില്‍ അടയ്ക്കണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 – 2966577.

ക്വട്ടേഷന്‍ /പുനര്‍ലേലം
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2020-21 പ്രോജക്ട് നമ്പര്‍ 951/21 പ്രകാരം ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുന്ന 162 സെ.മീ. വണ്ണവും 0.976 ച.മീ അളവുള്ളതുമായ തേക്കുമരം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഈ മാസം 16 ന് രാവിലെ 11.30 ന് പരസ്യ പുനര്‍ലേലം /ക്വട്ടേഷന്‍ മുഖേന വില്‍പ്പന ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പണമായി അടച്ച് രസീത് കൈപ്പറ്റണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 16ന് രാവിലെ 11.30വരെ. ഫോണ്‍ : 0468 – 2222198.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ പി.എസ്.സി നിയമന അംഗീകാരമുള്ള ഡി.സി.എ, പി.ജി.ഡി.സി.എ, ഡാറ്റ എന്‍ട്രി, ടാലി ആന്റ് എം.എസ്ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 – 2785525, 8078140525.

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി 2021-22 ലേക്ക് പത്തനംതിട്ട ജില്ലയുടെ പരിധിയിലുള്ള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍ /ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും കുറഞ്ഞത് 25 സെന്റ് കൃഷിഭൂമി വാങ്ങുന്നതിന് പത്ത് ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ ഈ മാസം 18 ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2322712.

അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം,തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2022-23 അധ്യയന വര്‍ഷം അഞ്ചാം ക്ലാസ്സിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം 100,000 രൂപയോ അതില്‍ കുറവുള്ളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം മാര്‍ച്ച് 10നകം ജില്ലാപട്ടിക ജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക് /മുന്‍സിപ്പാലിറ്റി പട്ടികജാതിവികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ മാതൃക ജില്ലാ /ബ്ലോക്ക് /മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0468 – 2322712.

വിതരണം ഇന്ന്
മലയാലപ്പുഴ കൃഷിഭവനില്‍ ഒരു കോടി ഫലവൃക്ഷതൈ പദ്ധതി പ്രകാരം വാഴവിത്ത് (നേന്ത്രന്‍) ഇന്ന് (8) സൗജന്യമായി വിതരണം ചെയ്യും. പച്ചക്കറി വിത്ത് (വെളളരി 500 എണ്ണം 10 രൂപ നിരക്കില്‍ ഇന്ന് (ഫെബ്രുവരി 8) മുതല്‍ വിതരണം ചെയ്യും.

വാഴകൃഷിക്ക് അപേക്ഷിക്കാം
മലയാലപ്പുഴ കൃഷിഭവനില്‍ ആര്‍കെവിവൈ വാഴകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. പുതിയതായി വാഴകൃഷി ചെയ്തിട്ടുളള കര്‍ഷകര്‍ 2021-22 ലെ കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കോപ്പി എന്നിവയുമായി കൃഷി ഭവനില്‍ ഈ മാസം 18നകം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

കൂണ്‍കൃഷിക്ക് അപേക്ഷിക്കാം
മലയാലപ്പുഴ കൃഷിഭവനില്‍ കൂണ്‍കൃഷിക്ക് അപേക്ഷ ക്ഷണിച്ചു. കൂണ്‍കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ 2021-22ലെ കരം അടച്ച രസീത്, പാസ് ബുക്കിന്റെ കോപ്പി, ആധാര്‍ കോപ്പി എന്നിവയുമായി കൃഷി ഭവനില്‍ ഈ മാസം 20നകം അപേക്ഷ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...