Monday, July 7, 2025 7:25 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ് (https://pathanamthitta.nic.in) അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in)എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍ : 0468 – 2322706, 2322708.

നികുതി അടയ്ക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കെട്ടിടനികുതി ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ഷോപ്പിംഗ് കോംപ്ലക്സ് വാടക ഇവ ഒടുക്കു വരുത്തുവാനുള്ളവര്‍ മാര്‍ച്ച് 31 നകം ഒടുക്കു വരുത്തി നിയമനടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു. നികുതിദായകരുടെ സൗകര്യാര്‍ഥം മാര്‍ച്ച് 20, 27 എന്നീ ഞായറാഴ്ചകളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ഫോണ്‍ : 0473 – 4285225.

കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്കായി ചിത്ര-ശില്പ കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാവിദ്യാഭ്യാസം നേടിയവരോ മൂന്ന് ദിവസത്തില്‍ കുറയാത്ത അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരോ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷൂറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.

തൊഴില്‍ രഹിത വേതനം ലഭിക്കാന്‍ രേഖകള്‍ ഹാജരാക്കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നിലവില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 2021 ജൂലൈ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ വേതനം വിതരണം ചെയ്യുന്നതിന് മുന്നോടിയായി രേഖകള്‍ പരിശോധിക്കുന്നതിനായി ഗുണഭോക്താക്കള്‍ അസല്‍ രേഖകളും ആധാറും സഹിതം മാര്‍ച്ച് 23ന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0473 – 4288621.

മിനിമം വേതന ഉപസമിതി യോഗം
സംസ്ഥാനത്തെ റബര്‍ ക്രെപ്പ് മില്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം മാര്‍ച്ച് 24 നു ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം.

രേഖകള്‍ ഹാജരാക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 22, 23 തീയതികളിലായി വരുമാന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0468 – 2350229, 7025398166.

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഉപയോഗ രഹിതമായ എക്സ്‌റേ മെഷീന്‍ ആന്റ് ആക്സെസറീസ്, ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, ജനറേറ്റര്‍ കെറൊസിന്‍, ഇ.സി.ജി മെഷീന്‍ എന്നീ ഉപകരണങ്ങള്‍ ഗര്‍ഹണം ചെയ്യുന്നതിന് മാര്‍ച്ച് 23 ന് പകല്‍ രണ്ടിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ /ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ /ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ /ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം യു.എസ്.ജി /എം.ആര്‍.ഐ/സി.റ്റി /ഡിജിറ്റല്‍ എക്സ്റേ /കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍ : [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം യു.എസ്.ജി /എം.ആര്‍.ഐ /സി.റ്റി /ഡിജിറ്റല്‍ എക്സ്റേ /കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 – 2683084 ഇ-മെയില്‍ : [email protected].

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0469 – 2683084 ഇ-മെയില്‍ : [email protected].

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകള്‍-വീഡിയോ ഡോക്യുമെന്റേഷന് അവസരം
ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകളുടെ ദേശീയ കോണ്‍ഫറന്‍സ് ഏപ്രില്‍ മാസത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ഈ കോണ്‍ഫറന്‍സില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ, വ്യക്തികളുടെ, സംഘടനകളുടെ, ഹരിത കര്‍മ്മസേനയുടെ, ഹരിത സഹായ സ്ഥാപനങ്ങളുടെ എന്നിവരുടെയെല്ലാം വേറിട്ട മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കുന്നതിന് അവസരം ലഭിക്കും.
നിങ്ങള്‍ ചെയ്യേണ്ടത്
പരമാവധി 5 മിനിട്ടില്‍ കവിയാത്ത രീതിയില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയോ വിഡിയോ ഡോക്യുമെന്റ് ചെയ്ത് പ്രാഥമിക വിലയിരുത്തലിനായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷനില്‍ നേരിട്ട് സമര്‍പ്പിക്കുക. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകളില്‍ നിന്നും സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെടും. സമര്‍പ്പിക്കുന്ന വീഡിയോ എന്തുകൊണ്ടാണ് വേറിട്ടതും മികച്ച മാതൃകയാകുന്നതും എന്നതും പ്രസ്തുത പ്രവര്‍ത്തനം സമൂഹത്തിന് ഏത് രീതിയില്‍ പ്രയോജനപ്പെടുന്നു എന്നതും വീഡിയോയില്‍ വിശദമാക്കിയിരിക്കണം. വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21. വീഡിയോകള്‍ ലഭിക്കേണ്ട വിലാസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട-689645, ഫോണ്‍ : 0468 – 2322014.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രോപോലീത്തയുടെ കബറടക്കം വ്യാഴാഴ്ച

0
തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം...

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്

0
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പോലീസിന്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അംശദായം അടയ്ക്കാം കേരള ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുടക്കം വരുത്തിയ...

മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി ടിപി രാമകൃഷ്ണൻ

0
കോഴിക്കോട്: മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സംഭവത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ...