ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തില്‍ കലാ കായിക അക്കാദമിക് രംഗങ്ങളില്‍ കേന്ദ്ര സംസ്ഥാന തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കു പാരിതോഷികം നല്‍കുന്നതിലേക്കായുളള അപേക്ഷകള്‍ ഇന്നലെ (27) മുതല്‍ ക്ഷണിച്ചു. വെളളപേപ്പറില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ക്ഷേമനിധി അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ ഫെബ്രുവരി 29 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നം. 0468 2320158.
സെയ്ഫ് ഹോം ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ ക്ഷണിച്ചു
സാമൂഹ്യ പ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതികള്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് (പരമാവധി ഒരു വര്‍ഷം) എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുളള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചു വരുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും വിശദമായ പ്രൊപ്പോസല്‍ ക്ഷണിക്കുന്നു. താമസ കാലയളവില്‍ ദമ്പതികള്‍ക്കു ഭക്ഷണം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭ്യമാക്കണം. താല്‍പ്പര്യമുളള സന്നദ്ധ സംഘടനകള്‍ അതത് ജില്ലകളിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിന് വിശദമായ പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. മുന്‍പ് താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുളള സംഘടനകള്‍ വീണ്ടും പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസുകളിലോ, സാമൂഹ്യ നീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍ : 0471 2306040.
പ്രതിമാസ മിനി ഡിഫന്‍സ് പെന്‍ഷന്‍ അദാലത്ത്
എല്ലാ ഡിഫന്‍സ് പെന്‍ഷന്‍കാര്‍ക്കും ഡിഫന്‍സ് സിവിലിയന്‍ പെന്‍ഷന്‍കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും ,ഡി പി ഡി ഒ കളില്‍ മിനി പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. ഈ മാസത്തെ പെന്‍ഷന്‍ അദാലത്ത് 31 ന് രാവിലെ 10 മുതല്‍ 5 വരെ ഡിപി ഡി ഒ കളില്‍ നടക്കും . വിശദവിവരങ്ങള്‍ക്ക് ഡി പി ഡി ഒ പത്തനംതിട്ടയുമായി ബന്ധപ്പെടുക. ഫോണ്‍: 0468-2325444, 2220241.
നൈതികം പുരസ്‌കാരം വിതരണം ചെയ്തു
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും, എന്‍.എസ്.കെ, ഡയറ്റ് എന്നിവര്‍ സംഘടിപ്പിച്ച ഭരണഘടനാ നിര്‍മാണ മത്സരമായ നൈതികം പരിപാടിയില്‍ മികച്ച ഭരണഘടന നിര്‍മിച്ച ശ്രീവിവേകാനന്ദ ഹൈസ്‌കൂള്‍ പുല്ലാട്, എന്‍.എസ്.എസ് ഹൈസ്‌കൂള്‍ വി-കോട്ടയം, ജി.യു.പി.എസ് മാടമണ്‍ എന്നീ സ്‌കൂളുകള്‍ക്ക് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ ഉപഹാരങ്ങള്‍ സമ്മാനിച്ചു. എസ്.എസ്.കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ സിന്ധു, ഡയറ്റ് പ്രിന്‍സിപ്പല്‍ ലാലി കുട്ടി, എ.ഇ.ഒ ബി.ആര്‍ അനില, ബി.പി.ഒ ഷാജി സലാം, എച്ച്.എം രമേശ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.ജി അനില്‍ കുമാര്‍, ഷീല ഭായി, സുമാ ദേവി, അക്ഷയ് രാജ് എന്നിവര്‍ സംസാരിച്ചു.
മാലിന്യ നിര്‍മാജനം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്‍മാജന പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഘടക സ്ഥാപന ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ് ജീവനക്കാര്‍, ഗ്രാമസേവകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടകള്‍, പൊതുജനം എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന്റെ ഇരുവശവും മാലിന്യ നിര്‍മാജന പ്രവര്‍ത്തനം നടത്തിയത്. ഏഴംകുളം ജംഗ്ഷനില്‍ വാര്‍ഡ് മെമ്പര്‍ കെ സന്തോഷ് കുമാര്‍, മാങ്കൂട്ടം ജംഗ്ഷനില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. മോഹനന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ബിജു, ഏനാത്ത് ജംഗ്ഷനില്‍ വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍, ഏനാത്ത് സി.ഐ ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എസ് ബിന്ദു ലേഖ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കോന്നിയില്‍ ഇലക്ഷന്‍ ദിനാചരണം സംഘടിപ്പിച്ചു
കോന്നി താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന ഇലക്ഷന്‍ ദിനാചരണത്തിന്റെ ഭാഗമായി കൂടല്‍ ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രന്‍സിപ്പാള്‍ ജെ. വേണു നിര്‍വഹിച്ചു. താലൂക്ക് ഇലക്ഷന്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ് ജി. നാഥ് കുട്ടികള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രശ്നോത്തരി മത്സരത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് പരിശീലകന്‍ എം.എസ് വിജയകുമാര്‍ നേത്യത്വം നല്‍കി. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ കെ.എ വിഷ്ണു, എം.ടി ബിജോയി എന്നിവര്‍ക്ക് സമ്മാനവിതരണവും നടന്നു. കോന്നി മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ബി.എല്‍.ഒമാരുടെ നേതൃത്വത്തില്‍ വോട്ടര്‍ കാര്‍ഡ് വിതരണവും സമ്മദിദാനദിന പ്രതിജ്ഞയും നടന്നു.
കോന്നി ഇലക്ഷന്‍ വിഭാഗം ക്ലാര്‍ക്ക് എസ്.ശ്യാംകുമാര്‍, ഓഫീസ് അറ്റന്‍ഡര്‍മാരായ കെ.ജി വിനു, പ്രിജി പ്രകാശ്, ബൂത്ത് ലവല്‍ ഓഫീസര്‍ പി.എന്‍ പ്രശാന്തന്‍, സ്‌ക്കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
‘ബെല്‍ ഓഫ് ഫെയ്ത്ത് ‘പദ്ധതി ജില്ലാതല ഉദ്ഘാടനം 28ചൊവ്വാഴ്ച
ജില്ലാ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ ‘മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ വിരല്‍ത്തുമ്പില്‍ ‘ എന്ന ആശയത്തില്‍ നടപ്പാക്കുന്ന ‘ബെല്‍ ഓഫ് ഫെയ്ത്ത് ‘ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 11ന് മൈലപ്ര സാംസ് ഓഡിറ്റോറിയത്തില്‍ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് നിര്‍വഹിക്കും. ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറായ ഡി.വൈ.എസ്.പി ആര്‍.സുധാകരന്‍പിള്ള അധ്യക്ഷത വഹിക്കും.
വാഹന ലേലം
സമഗ്രശിക്ഷ കേരളം, പത്തനംതിട്ട ജില്ലയുടെ ഡിപ്പാര്‍ട്ട്മെന്റ് വാഹനം, (2009 മോഡല്‍ ടാറ്റാ സുമോ സി.എക്സ് 24, കെ.എല്‍ 01-എ.എക്സ് -1764) ലേലം ചെയ്യുന്നു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് 12നകം എസ്.എസ്.കെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് രണ്ടിനുളളില്‍ എസ്.എസ്.കെ ജില്ലാ ഓഫീസില്‍ 1000 രൂപ കെട്ടിവെക്കണം. അന്നേ ദിവസം 2.30-ന് ലേലം നടക്കും. വാഹനം നേരില്‍ കാണണമെങ്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസ് സമയമായ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ജില്ലാ ഓഫീസിലെത്തി കാണാം. ലേലം കൈക്കൊണ്ട ആള്‍ തുക ലേലം കഴിഞ്ഞ ഉടനെ അടയ്ക്കണം.
അടൂര്‍ താലൂക്ക് വികസന സമിതി യോഗം
അടൂര്‍ താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അടൂര്‍ താലൂക്ക് ഓഫീസില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടക്കും.നിയമസഭയില്‍ പ്രാതിനിധ്യമുളള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍മാര്‍, താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, താലൂക്കില്‍ ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും താലൂക്ക് തലത്തിലുളള ഓഫീസ് മേധാവികള്‍ എന്നിവര്‍ കൃത്യമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
നെഹ്റു യുവ കേന്ദ്ര ഓഫീസ് പത്തനംതിട്ട ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്, മഹിള സമാജം, പൗരസമിതികള്‍ എന്നിവയ്ക്ക് അഫിലിയേഷന്‍ നല്‍കുവാന്‍ സന്നദ്ധ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ ഗ്രാമീണതലത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിനുവേണ്ടിയാണ് അഫിലിയേഷന്‍ നല്‍കുന്നത് എന്ന് ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ വി.സന്ദീപ് കൃഷ്ണന്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 0468 2962580, 7558892580.
വോട്ടര്‍ പട്ടിക പുതുക്കല്‍;രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം 29ന്
തദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് ഓമല്ലൂര്‍ പഞ്ചായത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം 29ബുധനാഴ്ച 11.30ന് ഓമല്ലൂര്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് സെക്രട്ടറി /തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ഓഫീസര്‍ അറിയിച്ചു.