ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) യുടെ ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ 43400-91200 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദധാരികളോ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ /ബിരുദധാരികളോ ആയിരിക്കണം.
അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 39300-83000 എന്ന ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമാകണം. പബ്ലിക് റിലേഷന്‍, ജേര്‍ണലിസം, മാസ് കമ്യൂണിക്കേഷന്‍, എംഎസ്ഡബ്ല്യു എന്നിവയിലേതെങ്കിലും അധിക യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ കെഎസ്ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഈ മാസം ഇരുപതിന് മുന്‍പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, മൂന്നാം നില, റവന്യു കോംപ്ലക്സ്, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ ലഭ്യമാകും വിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.sanitation.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ 10480-18300 /രൂപ ശമ്പള നിരക്കില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍/പൗള്‍ട്രി അസിസ്റ്റന് റ്/മില്‍ക്ക് റെക്കോര്‍ഡര്‍/ സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഐ) ( കാറ്റഗറി നമ്പര്‍ – 59/2018) തസ്തികയുടെ 30.10.2019 തീയതിയില്‍ നിലവില്‍ വന്ന 571/2019/ഒഎല്‍ഇ നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 11.11.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എല്‍സി /എഐ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 11.11.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ-എസ്‌ഐയുസി നാടാര്‍) ( കാറ്റഗറി നമ്പര്‍ – 458/2017) തസ്തികയ്ക്ക് 22200-48000/ രൂപ ശമ്പള നിരക്കില്‍ 04.03.2020 തീയതിയില്‍ നിലവില്‍ വന്ന 115/2020/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 30.03.2020 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ടി തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും പ്രസ്തുത റാങ്ക് പട്ടികയില്‍ നിന്നും എസ്‌ഐയുസി നാടാര്‍ വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമനശിപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ടി റാങ്ക് പട്ടിക 30.03.2020 തീയതിയില്‍ റദ്ദായിരിക്കുന്നു.
കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
മൈലപ്ര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിയറെ നിയമിക്കുന്നു.
യോഗ്യത-സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്ല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ. അപേക്ഷകള്‍ ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷകളില്‍ ഉദ്യോഗാര്‍ഥികളുടെ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും ഉള്ളടക്കം ചെയ്യണം. അസല്‍ രേഖകളുടെ പരിശോധന, അഭിമുഖ തീയതി എന്നിവ പിന്നീട് അറിയിക്കും.