Friday, April 11, 2025 4:50 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ജെഡിസി കോഴ്സ്
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജെഡിസി കോഴ്സിന് 2022-23 അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. അവസാന തീയതി ഏപ്രില്‍ 30. വെബ് സൈറ്റ് scu.kerala.gov.in.

വഞ്ചിപ്പാട്ട് പഠന കളരി
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20 മുതല്‍ 22 വരെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കന്‍ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഹാളിലും മധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറന്‍ മേഖലയിലേത് ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയില്‍ നിന്നും ഏഴു പേര്‍ വീതമാണ് കളരിയില്‍ പങ്കെടുക്കുന്നത്. 52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും. വഞ്ചിപ്പാട്ട് പഠന കളരിയുടെ നടത്തിപ്പിനായി മൂന്ന് മേഖലകളിലും സ്വാഗത സംഘം രൂപീകരിച്ചു.
വഞ്ചിപ്പാട്ട് കളരിയുടെ നടത്തിപ്പിനായി രതീഷ് ആര്‍. മോഹന്‍ മാലക്കര ജനറല്‍ കണ്‍വീനറായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ മേഖലയില്‍ പി.കെ ചന്ദ്രശേഖരന്‍ നായര്‍ ഇടപ്പാവൂര്‍ കണ്‍വീനറും പിഎന്‍എസ് പിള്ള ഇടപ്പാവൂര്‍ പേരൂര്‍ ചെയര്‍മാനും ബാബുരാജ് പുല്ലൂപ്രം വൈസ് ചെയര്‍മാനും ആയി പ്രവര്‍ത്തിക്കും. മധ്യമേഖലയില്‍ അജീഷ് കുമാര്‍ കോയിപ്രം കണ്‍വീനറും ഡി.രാജഗോപാല്‍ പൂവത്തൂര്‍ ചെയര്‍മാനും ശശികുമാര്‍ ഇടയാറന്മുള വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ എം.കെ ശശികുമാര്‍ കീഴ്വന്മഴി കണ്‍വീനറും എസ്.വി പ്രസാദ് കോടിയാട്ടുകര ചെയര്‍മാനും പി.സി സുരേന്ദ്രന്‍ നായര്‍ വൈസ് ചെയര്‍മാനുമായ സ്വാഗത സംഘം വഞ്ചിപ്പാട്ട് കളരികള്‍ സംഘടിപ്പിക്കും. മൂന്ന് മേഖലയിലെയും സമാപനസമ്മേളനം മെയ് 22 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വഞ്ചിപ്പാട്ട് സമര്‍പണത്തിന് ശേഷം പഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും.

കരാട്ടെ പരിശീലനം: അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പ് നിര്‍ഭയസെല്‍ മുഖാന്തിരം ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം നല്‍കുന്നു. കടമ്പനാട്, പള്ളിക്കല്‍, ആറന്‍മുള കേന്ദ്രീകരിച്ച് പരീശീലനം നല്‍കുന്നതിനായി യോഗ്യരായ പരീശീലകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

കരാട്ടെ യൂണിഫോം: അപേക്ഷ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പ് നിര്‍ഭയസെല്‍ മുഖാന്തിരം ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിന് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പെണ്‍കുട്ടികള്‍ക്കായി കരാട്ടെ പരിശീലനം നല്‍കുന്നു. 90 പെണ്‍കുട്ടികള്‍ക്കാവശ്യമായ യൂണിഫോം ലഭ്യമാക്കുന്നതിലേക്കായി താല്‍പര്യമുള്ള വില്‍പനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഫയല്‍ അദാലത്ത്
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 31.01.2022 വരെ സമര്‍പ്പിച്ചിട്ടുള്ള ഫയലുകളുടെ പെന്‍ഡിംഗ് ഫയല്‍ അദാലത്ത് ഏപ്രില്‍ 26 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ഇതുവരെ തീര്‍പ്പാകാത്തത് സംബന്ധിച്ച ആക്ഷേപം ഏപ്രില്‍ 25 ന് പകല്‍ മൂന്നിനു മുമ്പായി പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കുകയും അദാലത്തില്‍ നേരിട്ട് പങ്കെടുക്കണമെന്നും ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഞ്ച് സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ കുറയും

0
തിരുവനന്തപുരം: 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ സപ്ലൈകോ വിൽപന ശാലകളിൽ...

പറക്കാൻ കഴിയാത്ത പരുന്തിന് സംരക്ഷണമൊരുക്കി കോന്നി വനം വകുപ്പ് സ്ട്രൈകിങ് ഫോഴ്സ്

0
കോന്നി : കഴിഞ്ഞ നാല് വർഷകാലമായി കോന്നി ഫോറസ്റ്റ് സ്ട്രൈക്കിങ്...

വിവാഹ പാർട്ടി സഞ്ചരിച്ച കാറിൽ യുവാക്കളുടെ അഭ്യാസ പ്രകടനം ; പോലീസ് കേസെടുത്തു

0
വടകര: വിവാഹ പാർട്ടിക്ക് പോയ സംഘം സഞ്ചരിച്ച കാറുകളിൽ അഭ്യാസ പ്രകടനവും...

പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ ലോകായുക്ത നിര്‍ദേശം

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി...