സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന മുട്ടകോഴി, ഇറച്ചികോഴി, കാട വളര്‍ത്തല്‍ സൗജന്യപരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. താല്‍പര്യമുള്ളവര്‍ 0468 – 2270244, 2270243 നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ അധ്യാപക ഒഴിവ് : എസ്‌സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പത്തനംതിട്ട, റാന്നി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്കായുളള പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പളളി പ്രീ-മെട്രിക് ഹോസ്റ്റലുകളിലും 2022-23 അധ്യയന വര്‍ഷം യുപി ക്ലാസ് വിദ്യാര്‍ഥികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിനും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്സ് ആന്റ് കെമിസ്ട്രി), സോഷ്യല്‍ സ്റ്റഡീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിനായി അതതു വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജി യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. യുപി ക്ലാസുകളില്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് പ്ലസ് ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി യോഗ്യത മതിയാകും. എസ്‌സി വിഭാഗക്കാര്‍ക്കും പൊതുവിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ അതത് ബ്ലോക്ക് /മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് ജൂണ്‍ 10 ന് അകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 – 2322712.
ക്വട്ടേഷന്‍
പത്തനംതിട്ട ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 1800 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായ നിരക്ക് ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 – 2322014.
സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ തെരഞ്ഞെടുത്ത 50 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നുവരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശേരി കീഡ് ക്യാമ്പസില്‍ രണ്ടു ബാച്ചുകളിലായി പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒന്‍പതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 – 2532890/ 2550322/9605542061/7012376994.
അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണം
വടശേരിക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷകെടുതിയില്‍ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ മരങ്ങളുടെ ഉടമസ്ഥര്‍ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റണമെന്നും അല്ലാത്ത പക്ഷം വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ഡി.എം ആക്ട് പ്രകാരം മരങ്ങളുടെ ഉടമസ്ഥരായിരിക്കും ഉത്തരവാദിയെന്നും വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.