ഗതാഗത നിയന്ത്രണം
പൊതിപ്പാട് മുണ്ടയ്ക്കല്‍ റോഡില്‍ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം ഒരു മാസത്തേക്ക് പൂര്‍ണമായും നിയന്ത്രിച്ചു. പൊതിപ്പാട് വഴി കടന്നു വരുന്ന വാഹനങ്ങള്‍ മുണ്ടയ്ക്കല്‍ കാട്ടുകല്ലിങ്കല്‍ വഴി മുക്കുഴി ഭാഗത്തേക്കും, തലച്ചിറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മണലൂര്‍പടി വഴി ആനചാരിയ്ക്കല്‍ ഭാഗത്തേക്കും പോകണമെന്ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വിരമിച്ചു
പത്തനംതിട്ട ജില്ലാ കൃഷി വജ്ഞാന കേന്ദ്രത്തില്‍ 26 വര്‍ഷത്തെ സേവനത്തിനു ശേഷം സൂപ്രണ്ട് (അഡ്മിനിസ്‌ട്രേഷന്‍ ആന്റ് അക്കൗണ്ടസ്) മോന്‍സി മാത്യുവും അറ്റന്‍ഡര്‍ സാം തോമസും വിരമിച്ചു.
പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും
ജില്ലയില്‍ പ്രീമെട്രിക് തലത്തില്‍ പഠനം നടത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 2022-23 അധ്യയന വര്‍ഷാരംഭത്തില്‍ വിതരണം ചെയ്യും. നഴ്സറി മുതല്‍ പത്താം ക്ലാസ് വരെ പഠനം നടത്തുന്ന പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി, വിദ്യാര്‍ഥിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് , പാസ്ബുക്കിന്റെ പകര്‍പ്പ്, സ്‌കൂള്‍ ഇ-മെയില്‍ അഡ്രസ് എന്നിവ സഹിതം നിര്‍ദ്ദിഷ്ഠ ഫോറത്തില്‍ (ഫോറം 1) സ്ഥാപന മേധാവി മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഡി ബി റ്റി മുഖാന്തിരം അനുവദിക്കുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പേരിലുളള ബാങ്ക് അക്കൗണ്ട് സഹിതം അപേക്ഷ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ജൂണ്‍ 15 നകം എത്തിക്കണം. ഫോണ്‍ : 0473 – 5227703, [email protected]
എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലായ് സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരു വര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srcc-c.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍,സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍,നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-695033ഫോണ്‍: 0471 2325101, 8281114464,ഇ-മെയില്‍:[email protected],[email protected]
സ്‌കോള്‍-കേരള – 2020-22 ബാച്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍ ടി.സി കൈപ്പറ്റണം
സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചില്‍ ഹയര്‍സെക്കണ്ടറി കോഴ്സ് പഠനം പൂര്‍ത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും, ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ ബന്ധപ്പെട്ട ജില്ലാകേന്ദ്രങ്ങളില്‍നിന്നും ടി.സി കൈപ്പറ്റണം. ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികളുടെ കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ് പഠന കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കും. വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡുമായി നേരിട്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും ഇവ കൈപ്പറ്റണം. ഓപ്പണ്‍ റഗുലര്‍ കോഴ്സിന് 01,05,09,39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളില്‍ പ്രവേശനം നേടിയ കോഴ്സ് ഫീസ് പൂര്‍ണമായും ഒടുക്കിയ വിദ്യാര്‍ഥികള്‍ ടി.സി വാങ്ങുമ്പോള്‍ കോഷന്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിനുള്ള രസീത് സമര്‍പ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 – 2342950, 2342369.