സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022 – 2023 സാമ്പത്തിക വര്‍ഷം നടത്തുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285രൂപ) നിരക്കിലും ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടികാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കൗമാരഭൃത്യം /പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ /കായ ചികിത്സ ഇവയില്‍ ഒരു വിഷയത്തില്‍ പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ ആറിന് രാവിലെ 10ന് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡേറ്റ [email protected] എന്ന വിലാസത്തിലേക്ക് ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 7012888149, 0468 – 2324337
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് എട്ടിന്
കേരള വനിതാ കമ്മീഷന്‍ സിറ്റിംഗ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജൂലൈ എട്ടിന് രാവിലെ 10 മുതല്‍ നടക്കും.
ക്വട്ടേഷന്‍
റാന്നി ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക വാഹനം (540 ജീപ്പ്) റണ്ണിംഗ് കണ്ടീഷന്‍ അല്ലാത്തതിനാല്‍ ആക്രി വിലയ്ക്ക് എടുക്കുവാന്‍ (കണ്ടം ചെയ്യുവാന്‍) താത്പര്യമുളള വ്യക്തികള്‍ /സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15ന് രാവിലെ 11 വരെ. ഫോണ്‍ : 0473 – 5221568.
താല്‍ക്കാലിക അധ്യാപക ഒഴിവ്
ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ സുവോളജി അദ്ധ്യാപക ഒഴിവിലേക്ക് യോഗ്യത ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.