Friday, July 4, 2025 8:41 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

തീറ്റപുല്‍ കൃഷിക്കാര്‍ക്ക് ധനസഹായം
കോന്നി ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9645652003.

വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍
വിള ഇന്‍ഷ്വറന്‍സ് വിളയിടത്തില്‍ പദ്ധതി പന്തളം തെക്കേക്കരയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് വാരാചരണത്തിന്റെ ഭാഗമായി വിള ഇന്‍ഷ്വറന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും വിളയിടത്തില്‍ പദ്ധതിയെ കുറിച്ച് കര്‍ഷകര്‍ക്ക് അറിവ് നല്‍കുന്നതിനും പദ്ധതി സഹായകരമാണ്. പരമാവധി കര്‍ഷകരിലേക്ക് വിള ഇന്‍ഷ്വറന്‍സ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ കൃഷി ഓഫീസര്‍ എ.ഡി ഷീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് മെമ്പര്‍ സന്തോഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ ആര്‍.എസ് റീജ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സുരേഷ്, ശ്രീകല, അംബികാദേവി, ശ്രീവിദ്യ, പൊന്നമ്മ വര്‍ഗ്ഗീസ്, കൃഷി ഓഫീസര്‍ സി.ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍.ജിജി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമായ എല്ലാ വായ്പകള്‍ക്കും ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു. വായ്പ തീര്‍പ്പാക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴപലിശയില്‍ 100 ശതമാനം ഇളവ് അനുവദിക്കും. 2022 ജൂലൈ ഒന്നു മുതല്‍ 2022 സെപ്റ്റംബര്‍ 30 വരെ ഈ ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 – 2226111, 2272111.

കൃഷിയും കാലാവസ്ഥ വ്യതിയാനവും ; ശില്പശാല കേന്ദ്ര കൃഷി സഹമന്ത്രി ഉദ്ഘാടനം ചെയ്യും
കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ തെള്ളിയൂര്‍ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ശില്പശാല ജൂലൈ ഏഴിന് രാവിലെ ഒന്‍പത് മുതല്‍ ഒരു മണി വരെ നടത്തും. ശില്പശാല കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരണ്‍ലജെ ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ പ്രതിസന്ധികള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നെല്ല്, പച്ചക്കറി, വാഴ മുതലായ വിളകളുടെ കൃഷിയില്‍, കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുവാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യകളുടെയും, കീടരോഗ നിയന്ത്രണ മാര്‍ഗങ്ങളുടെയും കാലിക പ്രാധാന്യമുള്ള കാലാവസ്ഥാ നിര്‍ദേശങ്ങളുടെയും പരിശീലനവും നടത്തും.
പരിശീലനത്തിന് കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കര്‍ഷകര്‍ ആറാം തീയതി മൂന്നിന് മുന്‍പ് 8078572094 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

മസ്റ്ററിംഗ് നടത്തണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ 2019 ഡിസംബര്‍ 31 വരെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ സാങ്കേതിക കാരണങ്ങളാല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കാത്തവരും പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇതുവരെ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചിട്ടില്ലാത്തവരുമായ കിടപ്പുരോഗികളായവര്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുവാനുള്ള അവസരം ജൂലൈ 11 വരെ നീട്ടി. മസ്റ്ററിംഗ് ചെയ്യാന്‍ സാധിക്കാത്ത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണമെന്ന് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0473 – 4288621

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
കോഴിക്കോട്: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ...

പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു

0
മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്‌സ് സെന്ററിലേക്ക് വിമണ്‍ സ്റ്റഡീസ്/ജന്റര്‍...