Wednesday, May 14, 2025 7:25 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് ഉപേക്ഷിക്കണം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവ് പ്രകാരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും നിരോധിച്ചിട്ടുളളതിനാല്‍ കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിതരണവും വില്‍പ്പനയും നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തുന്ന പക്ഷം നിയമപ്രകാരമുളള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന പദത്തിന് തത്തുല്യമായ മലയാളപദം നിര്‍ദേശിക്കാം
ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ മലയാളം പദം നിര്‍ദ്ദേശിക്കാം. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്‍കുന്ന, അവരെ അഭിസംബോധന ചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്താന്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മത്സരം സംഘടിപ്പിക്കുന്നു. ലഭിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉചിതമായ പദം ഭാഷാവിദഗ്ധരുടെ സമിതി കണ്ടെത്തുന്നതുമാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ [email protected] എന്ന ഇ-മെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14നകം അയക്കണം.

യുവസാഹിത്യ ക്യാമ്പ്
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത -മലയാളത്തില്‍) ജൂലൈ 30 ന് മുമ്പ് ഇ-മെയില്‍ വിലാസത്തിലോ, തപാല്‍ മുഖേനയോ അയയ്ക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡിറ്റിപി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ എട്ട് ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയയ്ക്കേണ്ട ഇ-മെയില്‍ വിലാസം: [email protected] , തപാല്‍ വിലാസം: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് ഭവന്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം-695043.

നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കും. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഹരിതകേരളം മിഷന്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന ജൂലൈ 13 മുതല്‍ ജൂലൈ 23 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രായപരിധി 27 വയസ്.

കുടുംബശ്രീ സംരംഭകര്‍ക്ക് പരിശീലനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തില്‍ സംരംഭകര്‍ക്കുളള പരിശീലനം ജൂലൈ 14 ന് രാവിലെ 11 ന് ഏനാദിമംഗലം സി.എച്ച്.സി ഹാളില്‍ നടത്തും. കുടുംബശ്രീ സംരംഭകര്‍ ഈ പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് സിഡിഎസ് ചെയര്‍പേഴ്സണ്‍ അറിയിച്ചു. ഫോണ്‍ : 0473 – 4246031.

വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ക്ക് കുടുംബശ്രീ വഴി രൂപീകൃതമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിങ് ചെയ്തതും, കുറഞ്ഞത് 5 മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ ഉള്ള അയല്‍ക്കൂട്ടങ്ങളെയാണ് പരിഗണിക്കുന്നത്. ഓരോ അംഗത്തിന്റെയും വരുമാനപരിധി 300000 രൂപയും പ്രായപരിധി 18 മുതല്‍ 55 വരെ വയസും ആണ്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റാഫീസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503.

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഓഫീസ് പന്തളത്തേക്കു മാറി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതി പരിഹരിക്കുന്നതിനായി താല്കാലിക അടിസ്ഥാനത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഓംബുഡ്സ്മാന്റെ ഓഫീസ് ജൂലൈ 15 മുതല്‍ പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും, ജനപ്രതിനിധികള്‍ക്കും പരാതികള്‍ ഓംബുഡ്സ്മാന് സമര്‍പ്പിക്കാം. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിച്ചുകിട്ടുന്നതിനും, പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍, തൊഴില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍, പ്രവൃത്തികളുടെ ഗുണമേന്മ സംബന്ധിച്ച പരാതികള്‍ എന്നിവ ഓംബുഡ്സ്മാന് നല്‍കാം. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളില്‍വച്ച് അദാലത്തുകള്‍ സംഘടിപ്പിക്കും. പരാതികള്‍ ഓബുഡ്സ്മാന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎസ്), പന്തളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കുളനട പിഒ, പന്തളം, 689503 എന്ന വിലാസത്തിലോ, [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാം.

ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതാ കുമാരി അറിയിച്ചു. വൈറല്‍പ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും കൂടിവരികയാണ്. ഇതുകൂടാതെ എലിപ്പനി, ഡെങ്കിപ്പനി,തക്കാളിപ്പനി, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
മഴ ശക്തമായതോടെ ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്ദ്രത വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടാനുള്ള സാഹചര്യമാണുള്ളത്. പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്ന് വരികയാണ്. ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകു നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കണം.
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 97 പേര്‍ക്ക് സംശയാസ്പദ രോഗബാധയും ഉണ്ടായിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍- പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തീവ്രമായ തലവേദന, ശരീരവേദന, കണ്ണിന് ചുറ്റും വേദന, വിശപ്പില്ലായ്മ, ഛര്‍ദ്ദി , ഓക്കാനം, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, ശരീരത്തില്‍ ചുവപ്പ് നിറത്തില്‍ തിണര്‍പ്പുകള്‍
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വീടിനുള്ളിലും പരിസരത്തും അശ്രദ്ധ മൂലം നാം തന്നെ ഒരുക്കി കൊടുക്കുന്ന ശുദ്ധജലത്തിലാണ്. അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. മഴവെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.
വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാത്ത വിധം മൂടി വയ്ക്കുക. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തി കളഞ്ഞതിന് ശേഷം ഉള്‍വശം കഴുകി ഉണക്കി വീണ്ടും വെള്ളം നിറയ്ക്കുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍ വയ്ക്കുന്ന പാത്രങ്ങള്‍, കൂളറിന്റെ ഉള്‍വശം ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക, അക്വേറിയത്തില്‍ കൂത്താടികളെ നശിപ്പിക്കുന്ന ഗപ്പി, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ നിക്ഷേപിക്കുക.
ചിരട്ട, ടിന്ന് , കുപ്പി, മുട്ടത്തോട്, തൊണ്ട്, ടയര്‍, പ്ലാസ്റ്റിക് കൂട്, കപ്പ്, ചെടിച്ചട്ടികള്‍, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക. ടെറസ് സണ്‍ഷെയ്ഡ് എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുക, ടാര്‍പോളീന്‍ പ്ലാസ്റ്റിക് ഷീററ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക, മരപ്പൊത്തുകളിലും വാഴപ്പോളകളിലും അടയ്ക്കാ തോട്ടങ്ങളില്‍ വീണ് കിടക്കുന്ന പാളകളിലും വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. റബ്ബര്‍പാല്‍ ശേഖരിക്കാന്‍ വച്ചിട്ടുള്ള ചിരട്ട, കപ്പ് ഇവ ആവശ്യത്തിന് ശേഷം കമഴ്ത്തി വയ്ക്കുക, സെപ്റ്റിക് ടാങ്കിന്റെ വെന്റ് പൈപ്പിന്റെ അഗ്രഭാഗത്ത് കൊതുക് വല ചുറ്റുക, വീടിന് ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പ് ചവറുകള്‍ എന്നിവ നീക്കം ചെയ്ത് പരിസര ശുചിത്വം ഉറപ്പ് വരുത്തുക.
കൊതുക് കടി ഏല്‍ക്കാതിരിക്കാനായി ശരീരം നന്നായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുക് വല ഉപയോഗിക്കുകയും ചെയ്യുക. പനി പല രോഗങ്ങളുടേയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കുക. വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയാല്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളെ നശിപ്പിക്കാം. ഇതിനായി ആഴ്ചയിലൊരിക്കല്‍ എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യുവ പ്രതിഭാ പുരസ്‌കാരം, യുവജന ക്ലബ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. വ്യക്തിഗത പുരസ്‌ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നാമനിര്‍ദ്ദേശം ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ്മീഡിയ,ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം(പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച 10 പേര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്‌ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതാത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാം. അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്,യുവാ,അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും നല്‍കും. അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ആഗസ്റ്റ് 15 . പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 0468 2231938, 9847545970.

പ്ലാന്‍ സ്പേസ് ട്രെയിനിംഗ് ഈ മാസം 15നും 16നും
സംസ്ഥാനത്ത് നടപ്പാക്കുന്ന സംസ്ഥാനാവിഷ്‌കൃത, കേന്ദ്രാവിഷ്‌കൃത പദ്ധതി നിര്‍വഹണം, വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സുതാര്യവും കാര്യക്ഷമവുമായി നിര്‍വഹിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള സോഫ്റ്റ് വെയര്‍ പരിഷ്‌കരിച്ച് പ്ലാന്‍ സ്പേസ് 2.0 വേര്‍ഷന്‍ നടപ്പില്‍ വരുത്തും. നിര്‍വഹണ ഘട്ടത്തില്‍ തന്നെ പുരോഗതി വിലയിരുത്താവുന്ന രീതിയിലാണ് പ്ലാന്‍ സ്പേസ് 2.0 രൂപപ്പെടുത്തിയിരിക്കുന്നത്. പ്ലാന്‍ സ്‌കീമുകള്‍ കൈകാര്യം ചെയ്യുന്ന ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും അവരുടെ കീഴില്‍ വരുന്ന തദ്ദേശഭരണസ്ഥാപന തല നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും (പ്ലാന്‍ സ്‌കീമുകളുടെ മാത്രം) പുതുക്കിയ സോഫ്റ്റ് വെയറിനെ കുറിച്ചും അപ്ഡേഷന്‍ രീതികളെ കുറിച്ചും ഒരു ഹാന്റ്സ് ഓണ്‍ ട്രെയിനിംഗ് മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി, മലയാലപ്പുഴയില്‍ ജൂലൈ 15,16 തീയതികളില്‍ നടക്കും. ഫോണ്‍ : 0468 – 2222725.

ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25. ഫോണ്‍ : 0468 – 2362129, 8848680084.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 പെണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള കോട്ടണ്‍ നൈറ്റ് സ്യൂട്ട്(കോളറും പോക്കറ്റുമുള്ളത്) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ന് വൈകുന്നേരം മൂന്ന് വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.

ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന 25 ആണ്‍കുട്ടികള്‍ക്ക് ഒരാള്‍ക്ക് രണ്ടു ജോഡി എന്ന ക്രമത്തില്‍ നല്‍കുന്നതിന് ആവശ്യമായ ഗുണനിലവാരമുള്ള നൈറ്റ് ഡ്രസുകള്‍ (പാന്റും ടീഷര്‍ട്ടും) വിതരണം ചെയ്യുന്നതിനായി താല്‍പ്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 19 ന് വൈകുന്നേരം നാലു വരെ. ക്വട്ടേഷനൊപ്പം സാമ്പിള്‍ ഹാജരാക്കണം. ഫോണ്‍ : 04735 227703.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ മഴ സജീവമാകുന്നു ; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ...

ഐക്യത്തോടെ നിന്നാൽ ഭരണം പിടിക്കാം- പുതിയ നേതൃത്വത്തോട് ഹൈക്കമാൻഡ്

0
ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന...

കാനഡയിലെ പുതിയ മന്ത്രിസഭയിൽ അനിതയ്ക്ക് വിദേശം

0
ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഇന്ത്യൻവംശജയായ...

ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്ഥാൻ

0
ലാഹോര്‍ : ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഒരുദ്യോഗസ്ഥനെ പാകിസ്ഥാൻ പുറത്താക്കി. ഇന്ത്യ...