Saturday, April 26, 2025 3:10 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റല്‍ സര്‍വേ : മൈലപ്ര പഞ്ചായത്തില്‍ യോഗം 22ന്
ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി മൈലപ്ര കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 22ന് രണ്ടിന് യോഗം ചേരും. ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് 1550 വില്ലേജുകളുടെ ഡിജിറ്റല്‍ സര്‍വേ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. ജില്ലയില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 12 വില്ലേജുകളില്‍ നാലിടത്ത് ഡ്രോണ്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്.

തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. 15 ദിവസത്തെ സൗജന്യ പരിശീലനം ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 12 വരെ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് നടക്കുന്നത്.

ഫിഷറീസ്, അക്വാകള്‍ച്ചര്‍ എന്നിവയിലെ സംരംഭകത്വ അവസരങ്ങള്‍, മത്സ്യത്തിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, അലങ്കാര മത്സ്യബന്ധനം, മാര്‍ക്കറ്റ് സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സ്റ്റേറ്റ് ഫിഷറീസ് വകുപ്പിന്റെ പദ്ധതികള്‍, വ്യവസായ വാണിജ്യ വകുപ്പിന്റെ പദ്ധതികള്‍, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ പദ്ധതികള്‍, ഫിഷറീസ്, അക്വാകള്‍ച്ചര്‍ മേഖലയില്‍ ഹൈബ്രിഡ്, സോളാര്‍, വിന്‍ഡ് എനര്‍ജി ആപ്ലിക്കേഷനുകള്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍ തുടങ്ങിയ ക്ലാസുകളും ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 22 മുന്‍പ് www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 – 2532 890, 2550 322, 9605 542 061.

സംരംഭകത്വ വര്‍ക്ക്‌ഷോപ്പ്
വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്ക്‌ഷോപ്പ് ആഗസ്റ്റ് മൂന്നു മുതല്‍ അഞ്ചു വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കെഐഇഡി), കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു. ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശീലനം. 2,950 രൂപയാണ് ഫീസ്. കെഐഇഡി വെബ്‌സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി ജൂലൈ 27ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫീസ് അടച്ച് രജിസ്റ്റര്‍ ചെയുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 0484 – 2532 890, 2550 322, 9605 542 061.

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (എസ്ആര്‍ ഫോര്‍ എസ്.സി /എസ്.ടി ഒണ്‍ലി) (കാറ്റഗറി നം. 074/2020) തസ്തികയുടെ (എന്‍.സി.സി, സൈനിക വെല്‍ഫെയര്‍, പോലീസ്, എക്സൈസ്, ടൂറിസം, ഫോറസ്റ്റ് ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പുകള്‍ ഒഴികെ) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222 665.

വിമുക്തഭടന്മാര്‍ തൊഴില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മുന്നോക്ക സമുദായങ്ങളില്‍പെടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന (ഇഡബ്‌ള്യൂഎസ്) ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള അര്‍ഹരായ വിമുക്ത ഭടന്മാര്‍ക്ക് വിവിധ തൊഴിലുകളില്‍ ഇഡബ്‌ള്യൂഎസ് ആനുകൂല്യം ലഭിക്കുന്നതിനായി ആവശ്യമായ അസല്‍ സര്‍വീസ് രേഖകളും ഇഡബ്‌ള്യൂഎസ് സര്‍ട്ടിഫിക്കറ്റും സഹിതം ജൂലൈ 25ന് മുമ്പ് സൈനിക ക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2961 104.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിപിഎല്‍ വിഭാഗത്തിനുള്ള കെഫോണ്‍ കണക്ഷന്‍ : ഡാറ്റ ലിമിറ്റില്‍ വര്‍ധന

0
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ...

തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ 16കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല...

എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി

0
കൽപറ്റ: എരുമക്കൊല്ലിയിൽ വീണ്ടും കാട്ടാനകൾ എത്തി. വനംവകുപ്പും നാട്ടുകാരും ചേർന്ന് പടക്കം...

ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധം ; തൃശൂർ ഉപഭോക്ത കോടതി

0
തൃശ്ശൂർ : ക്ലെയിം തുക പിടിച്ചുവെച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി നിയമവിരുദ്ധമെന്ന്...