വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 12ന്
സംസ്ഥാന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഈ മാസം 12ന് രാവിലെ 10.30ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ജില്ലാ വികസന സമിതി യോഗം 29ന്
ജില്ലാ വികസന സമിതി യോഗം ഈ മാസം 29ന് രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രീ ഡി സി സി യോഗം രാവിലെ 10.30ന് നടക്കും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും ഈ യോഗത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഗവ. ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ്
കുഴല്‍മന്ദം ഗവ. ഐ.ടി.ഐ യില്‍ പ്രാക്ടിക്കലിനു പ്രാധാന്യം നല്‍കി പ്ലെയ്സ്മെന്റ് സപ്പോര്‍ട്ടോടുകൂടി നടത്തുന്ന ത്രൈമാസ ‘ലിഫ്റ്റ് ഇറക്ടര്‍’ കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുളള ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9061899611.
കാര്‍ഷിക യന്ത്രങ്ങള്‍ സബ്സിഡിയോടെ സ്വന്തമാക്കാം
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി (എസ്.എം.എ.എം) അനുസരിച്ച് സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ഹാജരാക്കണം. സ്വന്തമായോ അക്ഷയ സെന്റര്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സബ്സിഡി അനുവദിക്കുന്നത്. തെങ്ങുകയറ്റ യന്ത്രം, കാടുവെട്ടി യന്ത്രം, ചെയിന്‍സോ, വീല്‍ബാരോ, ഏണി, ഗാര്‍ഡന്‍ ടില്ലര്‍, ട്രാക്ടര്‍, നെല്ലുകുത്തുന്ന മില്ല്, അരി പൊടിക്കാനുളള യന്ത്രം, തേങ്ങ ആട്ടുന്ന യന്ത്രം, ഡ്രയറുകള്‍ എന്നിവ ലഭ്യമാണ്. സബ്സിഡിയുടെ വിശദാംശങ്ങള്‍:-1. ചെറുകിട നാമമാത്ര കര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ -50 ശതമാനം വരെ (നിബന്ധനകളോടെ). 2. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫാം മിഷനറി ബാങ്ക് സ്ഥാപിക്കുന്നതിന് – 80 ശതമാനം. 3. കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് – 40 ശതമാനം. 4. മറ്റു വിഭാഗങ്ങള്‍- 40 ശതമാനം. ഫോണ്‍ : 8281211692, 8547553308.
നോര്‍ക്ക റൂട്ട്സ് മുഖേന ടെക്നീഷ്യന്‍മാര്‍ക്ക് യു.എ.ഇ യില്‍ അവസരം
യു എ ഇ യിലെ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്കു നോര്‍ക്ക റൂട്ട്സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്നീഷ്യന്‍മാരെ തെരഞ്ഞെടുക്കുന്നു. ന്യൂറോടെക്നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുളള 30 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിര്‍ഹം (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ ) ലഭിക്കും. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ഥികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ www.norkaroots.org ലും ടോള്‍ ഫ്രീ നമ്പരായ 1800 42 53939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 18.
കിസാന്‍ ക്രഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ അവസരം
അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ നിര്‍ദേശപ്രകാരം പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അര്‍ഹരായ ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കും. എം.ഡി.എം അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതിപ്രകാരം എല്ലാ വര്‍ഷവും 6000 രൂപാ ലഭിക്കുന്ന കര്‍ഷകരുടെ ലിസ്റ്റ് കൃഷിവകുപ്പില്‍ ലഭ്യമാണ്. പഞ്ചായത്ത് അടിസ്ഥാനത്തില്‍ കര്‍ഷകരുടെ ലിസ്റ്റ് തയാറാക്കി ബാങ്കുകള്‍ക്കു ലഭിക്കുന്നതനുസരിച്ച് ബാങ്കുകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കാന്‍ തീരുമാനമായി. കര്‍ഷകര്‍ ചെയ്യുന്ന കൃഷിക്ക് അനുസരിച്ചുള്ള തുകയ്ക്ക് കരമടച്ച രസീത്, കൈവശ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ബാങ്കുകളില്‍ എത്തിക്കുന്ന മുറയ്ക്കാണു ബാങ്കുകള്‍ കിസാന്‍ ക്രഡിറ്റ് കാര്‍ഡ് അനുവദിക്കുന്നത്. എ.ടി.എം കാര്‍ഡായ കിസാന്‍ ക്രഡിറ്റ് കാര്‍ഡിന് ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്. ഈ കാര്‍ഡുപയോഗിച്ച് കൃഷി ആവശ്യത്തിനു വായ്പയെടുക്കുന്ന കര്‍ഷകര്‍ വായ്പതുകയും പലിശയും കൃത്യമായി തിരിച്ചടച്ചാല്‍ അവര്‍ക്ക് നാലു ശതമാനം പലിശ ഒടുക്കിയാല്‍ മതിയാകും. കൃഷിവിള മാത്രം സെക്യൂരിറ്റി ഇനത്തില്‍ ഒരു ലക്ഷത്തി അറുപതിനായിരം രൂപവരെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി വായ്പ ലഭ്യമാകും. ലീഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍, ജില്ലാ അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോര്‍ജി കെ.വര്‍ഗീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ബാങ്ക് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് 2019-2020 സാമ്പത്തിക വര്‍ഷ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 16 അങ്കണവാടി കേന്ദ്രങ്ങളിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. മുദ്രവച്ച ടെണ്ടറുകള്‍ ഈ മാസം 18ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ പുളിക്കീഴ് ശിശു വികസന ഓഫീസില്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0469-2610016.
പശു യൂണിറ്റ് പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസനവകുപ്പ് 2019-20 വര്‍ഷം എസ് സി എ എസ് സി പി പദ്ധതി പ്രകാരം പത്തനംതിട്ട ജില്ലയിലെ വിവിധ ക്ഷീരവികസന യൂണിറ്റുകള്‍ മുഖേന ഒരു പശു യൂണിറ്റ് പദ്ധതിക്കായി നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താല്പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളില്‍ ഈ മാസം 15നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം
2020 ലെ എന്‍.ഇ.ഇ.ടി/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യത്തോടുകൂടി ഒരു മാസത്തെ സൗജന്യപരിശീലന പരിപാടി (ക്രാഷ് കോഴ്സ്) പട്ടിക വര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്നു. ജില്ലയില്‍ 2019-20 അധ്യയന വര്‍ഷം പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും പ്ലസ് വണ്‍ പരീക്ഷയിലും ഇതുവരെയുളള പരീക്ഷകളിലും വിജയം കൈവരിച്ചവരുമായ ജില്ലയിലെ പട്ടികവര്‍ഗകാരായ വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലന സ്ഥലത്ത് താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുളള രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെളളകടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം 15 ന് മുമ്പായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04735 227703.
ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ ദക്ഷിണ മേഖലയിലെ പന്തളം ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഒരു ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിഗ്രി/ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഈ മാസം 12 ന് രാവിലെ 10.30 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പന്തളം ഐ.ടി.ഐ യില്‍ ഹാജരാകണം. ഫോണ്‍ : 04734 4252243, 9496815907.
അപേക്ഷ ക്ഷണിച്ചു
അസാപ് (എ.എസ്.എ.പി) പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേണ്‍ഷിപ്പ് അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 2018 ന് ശേഷം എം.ബി.എ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന സെമസ്റ്റര്‍ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ രണ്ട് ബയോഡേറ്റാ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുമായി ഈ മാസം 11ന് രാവിലെ 10.30 ന് പത്തനംതിട്ട തൈക്കാവ് ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പ്രതിമാസം 10000 രൂപയാണ് സ്‌റ്റൈപന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495219570.
ടെന്‍ഡര്‍
പുളികീഴ് ബ്ലോക്ക് പഞ്ചായത്ത് 2019 -20 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളില്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുന്ന പദ്ധതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18. വിശദവിവരങ്ങള്‍ക്ക് പുളികീഴ് ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍: 0469 2610016.