ശിശുദിനാഘോഷം : സംഘാടക സമിതി യോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി യോഗം 27 ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——————-
മെഗാ തെഴില്‍ മേള 28 ന്
കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും കേരള സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യയ ഗ്രാമീണ കൗശല്യ യോജനയുടേയും കുടുംബശ്രീ ജില്ലാമിഷന്റേയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോയിപ്രം ബ്ലോക്ക് തല തൊഴില്‍ മേള ഈ മാസം 28 ന് കോയിപ്രം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. ജില്ലയ്ക്ക് പുറത്തുള്ള പത്തോളം സ്ഥാപനങ്ങളിലെ നൂറില്‍പരം ഒഴിവുകളിലേക്കാണ് ജോബ് മേള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നത്. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സ്പോട്ട് രജിസ്ട്രേഷന്‍ വഴിയാണ് മേളയിലേക്ക് പ്രവേശനം.
ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ട്രേഡ്സ്മാന്‍ (വെല്‍ഡിംഗ്) തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ രണ്ടിന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാംക്ലാസോടെ ബന്ധപ്പെട്ട ട്രേഡിലുള്ള ഐ.ടി.ഐ (കെ.ജി.സി.ഇ) /ടി.എച്ച്.എസ്.എല്‍.സി / ഡിപ്ലോമ(മെക്കാനിക്കല്‍) ഇവയിലേതെങ്കിലും ആണ് യോഗ്യത.
——————–
സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല
മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ക്കായി മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തുന്നു. മല്ലപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഒക്ടോബര്‍ 28 ന് രാവിലെ 11 ന് നടത്തുന്ന ശില്‍പ്പശാലയില്‍ സ്വയംതൊഴില്‍ പദ്ധതികളുടെ അപേക്ഷാ ഫോറ വിതരണം ഉണ്ടായിരിക്കും. താല്‍പ്പര്യമുള്ള മല്ലപ്പള്ളി താലൂക്കിലെ ഉദ്യോഗാര്‍ഥികള്‍ പങ്കെടുക്കണം.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2022-23 വര്‍ഷത്തില്‍ 2022 നവംബര്‍ ഒന്നു മുതല്‍ 2023 ഒക്ടോബര്‍ 31 വരെ ഒരു വര്‍ഷകാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ തല്‍പരരായ വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ നാലിന് പകല്‍ 12 വരെ. ഫോണ്‍ : 04734 256765.
———————————
ടെന്‍ഡര്‍
റാന്നി റ്റിഡിഒയുടെ പ്രവര്‍ത്തന പരിധിയിലുളള പട്ടിക വര്‍ഗക്കാരായ യുവതീ യുവാക്കള്‍ക്ക് വിവിധ പിഎസ്സി മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിന് പരിശീലനം നല്‍കുന്നതിന് മികച്ച സേവന പാരമ്പര്യമുളള പരിശീലന കേന്ദ്രങ്ങളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ ഏഴിന് പകല്‍ മൂന്നു വരെ. ഫോണ്‍ : 04735 227703.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
പത്തനംതിട്ട കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവര്‍ 2023 ജനുവരി മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ഏതെങ്കിലും ഗസ്റ്റഡ് ഓഫീസറോ, മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം പെന്‍ഷന്‍ ബുക്ക്/കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഇവയില്‍ ഒരു രേഖയുടെ പകര്‍പ്പില്‍ പെന്‍ഷണറുടെ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തി 2022 നവംബര്‍ ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ സമര്‍പ്പിക്കണം. രേഖകള്‍ രജിസ്റ്റേര്‍ഡ് തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട – 689645, ഫോണ്‍- 0468 2324947.
——————-
അപേക്ഷിക്കാനുള്ള തീയതി നീട്ടി
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസില്‍ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kttisedu.org എന്ന വെബ്‌സൈറ്റ് അല്ലെങ്കില്‍ 0471 – 2329468/2339178 എന്ന നമ്പരിലോ ബന്ധപ്പെടുക.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 31.03.2022 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്കുളള 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 15 വരെ നീട്ടി. വാര്‍ഷിക പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളള എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വോട്ടയില്‍ പ്രവേശനം നേടിയിരിക്കണം. അപേക്ഷാഫോം ജില്ലാ ഓഫീസിലും www.kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധരേഖകള്‍ സഹിതം നവംബര്‍ 15 നകം ജില്ലാ ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04682 320158.
സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല 27ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വയം തൊഴില്‍ ബോധവല്‍ക്കരണ ഏകദിന ശില്പശാല 27 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ 30-ാം വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളുടെ പരിചയപ്പെടുത്തല്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലേസ്‌മെന്റ്) സി ഖദീജാബീവിയും സ്വയം തൊഴില്‍ പദ്ധതികളുടെ സാമ്പത്തിക വശങ്ങളും അക്കൗണ്ടിഗും എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് ചീഫ് മാനേജര്‍ സിറിയക് തോമസും ശില്‍പശാല നയിക്കും. സ്വയം തൊഴില്‍ വായ്പാ പദ്ധതികളുടെ അപേക്ഷാ ഫോറം ശില്‍പശാലയില്‍ വച്ച് വിതരണം ചെയ്യും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന നടപ്പാക്കിവരുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളെക്കുറിച്ച് തൊഴില്‍ രഹിതരില്‍ അവബോധം സൃഷ്ടിക്കുന്നതിനും ഈ മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും ബാങ്കിംഗ് മേഖലയുമായി സംരംഭകരെ പരിചയപ്പെടുകയുമാണ് ശില്‍പശാലയുടെ ലക്ഷ്യം.
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിരോധനം
ശബരിമല തീര്‍ത്ഥാടന കാലയളവില്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രധാന തീര്‍ഥാടക പാതകളില്‍ ആടുമാടുകളെ കെട്ടിയിടുക, മേയാന്‍ വിടുക, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് സമീപം പാചകം ചെയ്യുക, നിലയ്ക്കല്‍ മുതല്‍ ഹോട്ടലുകളില്‍ മാംസാഹാരം സൂക്ഷിക്കുക, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുള്ളതായും കൂടാതെ ളാഹ മുതലുള്ള ഹോട്ടലുകളില്‍ ഒരേ സമയം സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം പരമാവധി അഞ്ച് ആയി നിജപ്പെടുത്തിയിട്ടുള്ളതായും റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
നവകേരളം കര്‍മ പദ്ധതി 2: പരിശീലനം തുടങ്ങി
നവകേരളം കര്‍മ പദ്ധതി 2 ഇന്റേണ്‍ഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ പരിശീലന പരിപാടിക്ക് തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ തുടക്കമായി. കില ഡയറക്ടര്‍ ജനറല്‍ ഡോ.ജോയ് ഇളമണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള സമൂഹം നവകേരള സൃഷ്ടിയുടെ പാതയില്‍ മുന്നേറുന്ന ഈ ഘട്ടത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ യുവതലമുറക്ക് ശ്രദ്ധേയമായ പങ്കുവഹിക്കാനാകുമെന്ന് ഡോ.ജോയ് ഇളമണ്‍ പറഞ്ഞു. നവകേരളം കര്‍മപദ്ധതി 2 മാര്‍ഗരേഖയെ അടിസ്ഥാനമാക്കി നടക്കുന്ന പരിശീലന പരിപാടിയില്‍ 14 ജില്ലകളില്‍ നിന്നുമുള്ള ഇന്റേണ്‍ഷിപ്പ് ട്രെയിനിമാര്‍ പങ്കെടുക്കുന്നു.
ഹരിതകേരളം മിഷന്‍, ലൈഫ്, ആര്‍ദ്രം, വിദ്യാകിരണം തുടങ്ങി വികസന മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം പരിസ്ഥിതി പുനസ്ഥാപനം, ജലസംരക്ഷണം, മാലിന്യസംസ്‌കരണം, നീര്‍ച്ചാലുകളുടെ പുനരുജ്ജീവനവും അനുബന്ധ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങളും തുടങ്ങിയവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലെ വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. നവകേരളം കര്‍മ്മ പദ്ധതി പ്രവര്‍ത്തന മേഖലകളില്‍ നേരിട്ടുള്ള സന്ദര്‍ശനവും പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. വികസന രംഗത്ത് യുവജനങ്ങളില്‍ നിന്നും പുതിയ നേതൃനിരയെ സൃഷ്ടിക്കുകയും നൂതന ആശയങ്ങളും അവയുടെ ആവിഷ്‌ക്കാരവും സാധ്യമാക്കുകയും ചെയ്യുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ പറഞ്ഞു. കിലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി 29 ന് സമാപിക്കും.
പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്
ശബരിമല മണ്ഡലപൂജ-മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും, കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇഎംസി) ദിവസവേതനത്തില്‍ പുരുഷ നേഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. (2022 നവംബര്‍ 15 മുതല്‍ 2023 ജനുവരി 21 വരെയാണ് സേവന കാലാവധി). നേഴ്‌സിംഗ് സൂപ്പര്‍വൈസര്‍ – നിയമനം ഏഴ്. അംഗീകൃത കോളേജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി.നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ(എഎച്ച്എ), എസിഎല്‍എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണന.
നേഴ്‌സിംഗ് ഓഫീസര്‍ – നിയമനം 64. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്‌സിംഗ് അല്ലെങ്കില്‍ ബി.എസ്.സി. നേഴ്‌സിംഗ് പാസായിട്ടുളളവരും, കേരള നേഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും, മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 2022 നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ – 9188166512.
ഫേയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.
എല്‍ഇഡി വോള്‍ വാഹനം ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.