കുടുംബശ്രീ: ഓഡിറ്ററെ ആവശ്യമുണ്ട്
കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള ഓഡിറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിര താമസക്കാരായ 25നും 45നും മധ്യേ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും അപേക്ഷിക്കാം. യോഗ്യത ബി. കോം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഹോണറേറിയം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രാഥമിക ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നാല് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനത്തില്‍ പങ്കെടുക്കണം.
വിശദമായ ബയോഡേറ്റായും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ, ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില കളക്‌ട്രേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അവസാന തീയതി ഈ മാസം 15. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ 0468 2221807 എന്ന നമ്പരിലോ ബന്ധപ്പെടുക.
ദിഷ:യോഗം നാളെ
കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി മീറ്റിംഗ് ( ദിഷ) 13വ്യഴാഴ്ച രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ദിഷ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
വാഹനങ്ങള്‍ ഇ-ലേലം ചെയ്യും
ഈ മാസം 17 ന് രാവിലെ 11 മുതല്‍ 3.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ www.mstcecommerce.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഇ-ലേലം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി പേര് രജിസ്റ്റര്‍ ചെയ്യണം. വാഹനപരിശോധനയ്ക്ക് താല്‍പര്യമുളളവര്‍ക്ക് ലേലതീയതിക്ക് തൊട്ടു മുന്‍പുളള പ്രവൃത്തി ദിവസങ്ങളില്‍ 10 മുതല്‍ അഞ്ച് വരെ അതത് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരിശോധന നടത്താം. ഫോണ്‍: 0468 2222630.
ഇ.സി.എച്ച്.എസ് കാര്‍ഡ് വിതരണം
ഇ.സി.എച്ച്.എസ് പുതിയ കാര്‍ഡ് കൈപ്പറ്റുന്നതിന് അറിയിപ്പ് ലഭിച്ചിട്ടുള്ള വിമുക്ത ഭടന്മാര്‍ക്ക് ഈ മാസം 18 മുതല്‍ 22 വരെ കാര്‍ഡ് വിതരണം പത്തനംതിട്ട ഇ.സി.എച്ച്.എസ് പോളിക്ലിനിക്കില്‍ നടക്കുമെന്ന് ഇ.സി.എച്ച്.എസ് പോളിക്ലിനിക്ക് ഓഫീസര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ടോക്കണ്‍ മുന്‍കൂട്ടി വാങ്ങേണ്ടതാണ്. ഫോണ്‍: 04734 266248.
സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്ത് 12 ബുധനാഴ്ച
സംസ്ഥാന വനിതാ കമ്മീഷന്‍ അദാലത്ത് നാളെ രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
അധ്യാപക ഒഴിവ്
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയം വിവിധ തസ്ഥികകളിലേയ്ക്കുള്ള നിയമനത്തിന് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍,യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്ക്) , നേഴ്‌സ്, കൗണ്‍സിലര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ് , സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക് ), പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) തസ്ഥികകളിലാണ് നിയമനം. നിയമനത്തിനുളള അഭിമുഖം ഈ മാസം 18 ന് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ രാവിലെ എട്ടിനും ഒന്‍പതിനും ഇടയില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.chenneerkara.kvs.ac.in എന്ന വെബ്‌സൈറ്റിലോ 0468 2256000എന്ന നമ്പരിലോ ബന്ധപ്പെടുക.